ആരോഗ്യ സന്ദേശങ്ങളുമായി എൽ.ഇ.ഡി. വാഹനം ഗ്രാമങ്ങളിലേക്ക്; കോഴിക്കോട് ജില്ലയിൽ 'ഹെൽത്തി കേരള' ക്യാമ്പയിന് തുടക്കമായി
Last Updated:
സിവിൽ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച പര്യടനം ജില്ലയിലെ എല്ലാ ആരോഗ്യബ്ലോക്ക് സ്ഥാപനങ്ങളിലും തുടർന്ന് ജനകീയ ആരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും നടത്തും.
ആരോഗ്യവകുപ്പിൻ്റെ ഹെൽത്തി കേരള ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ഹെൽത്തി കേരളം ഫീൽഡ് ക്യാമ്പയിൻ്റെ ഭാഗമായി എൽ ഇ ഡി വാഹനത്തിൻ്റെ ഫ്ലാഗ്ഗ് ഓഫ് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് നിർവ്വഹിച്ചു. ജില്ലയിലെ ആരോഗ്യമേഖലയിൽ നടപ്പിലാക്കിയ വികസന സംരംഭങ്ങൾ, ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമായ സേവനങ്ങൾ, ബോധവത്കരണ സന്ദേശങ്ങൾ എന്നിവ ഫലപ്രദമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ആരോഗ്യ വകുപ്പ് ജനക്ഷേമത്തിനായി നടപ്പാക്കുന്ന ഫലപ്രദമായ പരിപാടികൾ ഉറപ്പാക്കാൻ പൊതുജന സമ്പർക്കം ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഈ ലക്ഷ്യങ്ങൾ കൈവരിക്കുകയാണ് ക്യാമ്പയിൻ്റെ ലക്ഷ്യം.
ആരോഗ്യമേഖയിൽ ജില്ലയുടെ നേട്ടങ്ങൾ, വിവിധ സേവനങ്ങൾ എന്നിവയുടെ വിഡിയോ വാഹനത്തിൽ പ്രദർശിപ്പിച്ചു. സിവിൽ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച പര്യടനം ജില്ലയിലെ എല്ലാ ആരോഗ്യബ്ലോക്ക് സ്ഥാപനങ്ങളിലും തുടർന്ന് ജനകീയ ആരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും നടത്തും. 2026 ഫെബ്രുവരി 27 ന് പര്യടനം അവസാനിക്കും.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ കെ രാജാറാം, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ കെ ഷാജി, അഡീ. ഡി എച്ച് എസ് വിജിലൻസ് ഡോ. എൻ രാജേന്ദ്രൻ, അഡീ. ഡി എം ഓ ഡോ. വി പി രാജേഷ്, അഡീ ഡി എം ഒ ഡോ. മനോജ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Feb 03, 2026 1:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ആരോഗ്യ സന്ദേശങ്ങളുമായി എൽ.ഇ.ഡി. വാഹനം ഗ്രാമങ്ങളിലേക്ക്; കോഴിക്കോട് ജില്ലയിൽ 'ഹെൽത്തി കേരള' ക്യാമ്പയിന് തുടക്കമായി










