കോഴിക്കോട് മെഗാശുചീകരണ പ്രവർത്തനങ്ങൾക്ക് ജില്ലാ തല തുടക്കം
Last Updated:
കോളേജ് പരിസരങ്ങളും പൊതുസ്ഥലങ്ങളും ശുചീകരിക്കൽ, പൊതുജന ബോധവത്കരണത്തിനായി പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിനുകൾ, കലാജാഥ, ഫ്ലാഷ് മോബ്, നാടകം, സ്പോർട്സ് ലീഗുകൾ എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ നടത്തും.
കോഴിക്കോട് ജില്ലാ ശുചിത്വ മിഷൻ്റെയും കാലിക്കറ്റ് സർവകലാശാല ജില്ലാ എൻ.എസ്.എസ്. സെല്ലിൻ്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശുചിത്വ പരിപാടിയുടെയും സ്വച്ഛതാ ഹി സേവാ ക്യാമ്പയിനിൻ്റെ ഭാഗമായി മെഗാശുചീകരണ പ്രവർത്തനങ്ങളുടെ ബോധവത്കരണ ക്യാമ്പയിനിൻ്റെ ജില്ലാതല ഉദ്ഘാടനം മാത്തറ പി.കെ.സി.ഐ.എസ്.എസ്. കോളേജിൽ നടന്നു. ജില്ലാ ശുചിത്വ മിഷൻ കോഓഡിനേറ്റർ ഐ.ടി. രാഗേഷ് ഉദ്ഘാടനം ചെയ്തു. കോളേജ് പരിസരങ്ങളും പൊതുസ്ഥലങ്ങളും ശുചീകരിക്കൽ, പൊതുജന ബോധവത്കരണത്തിനായി പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിനുകൾ, കലാജാഥ, ഫ്ലാഷ് മോബ്, നാടകം, സ്പോർട്സ് ലീഗുകൾ എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളാണ് എൻ.എസ്.എസ്. യൂണിറ്റുകൾ മുഖേന നടത്തുക.
ചടങ്ങിൽ പ്രിന്സിപ്പൽ എ. കുട്ട്യാലിക്കുട്ടി അധ്യക്ഷനായി. ജില്ലാ എൻ.എസ്.എസ്. കോഓഡിനേറ്റർ ഫസീൽ അഹമ്മദ്, ശുചിത്വ മിഷൻ അസി. കോഓഡിനേറ്റർ സി.കെ. സരിത്, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. കെ സുധീർ, സൈക്കോളജി വിഭാഗം മേധാവി ഡോ. എ.പി.എം. മുഹമ്മദ് റഫീഖ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ടി. മുഹമ്മദ് മുർഷിദ് എന്നിവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
September 30, 2025 2:21 PM IST