ഉത്സവലഹരിയിൽ തലസ്ഥാനം: പൂജപ്പുരയിലെ നവരാത്രി ആഘോഷം
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
ഒക്ടോബർ രണ്ടോടുകൂടി നവരാത്രി ആഘോഷങ്ങൾ സമാപിക്കും.
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ഓണക്കാലത്തിൻ്റെ അതേ വൈബിലേക്ക് തിരുവനന്തപുരം നഗരം ഉണർന്നു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള പൂജപ്പുര സരസ്വതി ദേവി ക്ഷേത്രത്തിലെ ആഘോഷങ്ങളാണ് നഗരത്തെ വീണ്ടും ഉത്സവലഹരിയിൽ ആക്കുന്നത്. രാവും പകലുമെല്ലാം ഇവിടെ ഒരുപോലെ ജന നിബിഢമാണ്.
തിരുവനന്തപുരം ജില്ലയിൽ പ്രധാനപ്പെട്ട നവരാത്രി ആഘോഷങ്ങളുടെ വേദിയാണ് സരസ്വതി മണ്ഡപം. കാലങ്ങളായി ഇവിടെ ഇങ്ങനെ തന്നെയാണ്. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷങ്ങളും അവയ്ക്ക് സമാപനം കുറിക്കുന്ന വിദ്യാരംഭം ചടങ്ങുകളും പ്രശസ്തമാണ്. ക്ഷേത്ര പരിസരത്തെ ഉത്സവലഹരിയിൽ ആക്കുന്നതിൽ ഇവിടത്തെ വഴിയോരക്കച്ചവടക്കാർ മുതൽ ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് വരെ വലിയ പങ്കുണ്ട്.
ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്ന് ആളുകളെത്തുന്നതിനാൽ നവരാത്രി ദിനങ്ങളിൽ എല്ലാം തന്നെ ഇവിടെ തകൃതിയായി കച്ചവടവും നടക്കും. മറ്റിടങ്ങളിൽ നിന്ന് നവരാത്രി ആഘോഷങ്ങൾക്ക് ക്ഷേത്ര സന്ദർശനത്തിന് എത്തുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. ഒരുപക്ഷേ ഓണക്കാലത്തിനുശേഷം നഗരത്തെ വീണ്ടുമൊരു ഉത്സവലഹരിയിലേക്ക് എത്തിക്കുന്നത് പൂജപ്പുരയിലെ നവരാത്രി ആഘോഷം തന്നെയാണ്. രാത്രികാലങ്ങളിൽ വർണ്ണാഭമായ കളർ ലൈറ്റുകൾ കണ്ട് ഉത്സവലഹരിയിൽ അലിഞ്ഞു യാത്ര ചെയ്യാം. ഒക്ടോബർ രണ്ടോടുകൂടി നവരാത്രി ആഘോഷങ്ങൾ സമാപിക്കും. പിന്നെ ക്രിസ്മസ് കാലത്തേക്ക് ആയിരിക്കും നഗരം വീണ്ടും ഇതുപോലെ രാത്രികാലങ്ങളിൽ ഇത്രയധികം സജീവമാവുക.
advertisement
അപ്പോൾ തിരുവനന്തപുരത്തുകാരോടാണ്, പൂജ വയ്പ്പിൻ്റെ അവധിയൊക്കെ വരികയല്ലേ? വൈകുന്നേരങ്ങളിൽ തലസ്ഥാന നഗരിയിലേക്ക് ഒരു യാത്രയായാലോ? പൂജപ്പുര വഴി ഒന്ന് ചുറ്റിക്കറങ്ങാം!
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 30, 2025 2:04 PM IST