ഒന്നു ചിരിക്കിം ഒരു സമ്മാനം തരാനാ...; സ്ഥിരമായി കോളേജിൽ പോകുന്ന ബസ് ജീവനക്കാർക്ക് സമ്മാനം നൽകി വിദ്യാർഥികൾ

Last Updated:

കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഹൃദയസ്പർശിയായ ഈ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ്, സ്വകാര്യ ബസിലെ സ്ഥിരം യാത്രക്കാരായ ചില വിദ്യാർത്ഥികൾ ബസ് ഡ്രൈവറെയും കണ്ടക്ടറെയും സമ്മാനം നൽകിയിരുന്നു. വിദ്യാർഥികളും ബസ് ഓപ്പറേറ്റർമാരും തമ്മിൽ പലപ്പോഴും കയ്പേറിയ ബന്ധം പുലർത്തുന്ന ഇന്നു ഈ സംഭവം സോഷ്യൽ മീഡിയയിൽ പുഞ്ചിരി പടർത്തിയിരുന്നു.

മുരളിയും അനിയും വിദ്യാർഥികൾ നൽകിയ സമ്മാനവുമായി
മുരളിയും അനിയും വിദ്യാർഥികൾ നൽകിയ സമ്മാനവുമായി
എം.എൽ.ടി പഠനവും പരീക്ഷയും കഴിഞ്ഞതിൻ്റെ പിറ്റേന്ന് നസ്‌റിൻ, ഹിബ, റിസ്ബ, റിസ എന്നിവർ സ്ഥിരമായി കയറിയിരുന്ന സ്വകാര്യ ബസിൽ ഒരിക്കൽ കൂടി കയറി. മൂന്ന് വർഷത്തോളം സുരക്ഷിതമായി കോളേജിലെത്തിച്ച ബസ് ജീവനക്കാരായ അനിക്കും മുരളിക്കും യാത്രയയപ്പ്. ഒപ്പം സമ്മാനവും നൽകി. ഈ ജോലി തുടങ്ങിയിട്ട് ആദ്യമായി ഒരു സമ്മാനം കിട്ടിയപ്പോൾ അനിക്കും മുരളിക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി. കോഴിക്കോട് മെഡിക്കൽ കോളജ്-വെള്ളിമാടുകുന്ന് റൂട്ടിൽ സർവീസ് നടത്തുന്ന ഐഡിയൽ ബസിലെ ജീവനക്കാർക്ക് വിദ്യാർഥികൾ ‘സർപ്രൈസ് ഗിഫ്റ്റ്’ നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. വിദ്യാർഥികൾ ബസ് ജീവനക്കാർക്ക് ഷർട്ടും കുപ്പായവും സമ്മാനിച്ചു.
മൂന്ന് വർഷമായി ഇവർ ഈ ബസിലെ സ്ഥിരം യാത്രക്കാരാണ്. മറ്റൊരു ബസ് ജീവനക്കാർക്കും ഇല്ലാത്ത സ്നേഹമാണ് ഞങ്ങൾക്ക് അവരോട്. നമ്മുടെ കലാലയ ജീവിതത്തിൽ അവർക്കും വലിയ പങ്കുണ്ട്. മുഖം കറുപ്പിക്കാത്ത, ചീത്ത പറയാത്ത ബസ് ജീവനക്കാരോട് ഞങ്ങൾക്കുള്ള സ്നേഹം എസ്.ടി.കോട്ടയിൽ ഒരിക്കലെങ്കിലും ബസിൽ യാത്ര ചെയ്തവർക്ക് മനസ്സിലാകുമെന്ന് ഇവർ പറയുന്നു.
വർഷങ്ങളായി ബസിൽ ജോലി ചെയ്യുന്ന മുരളിയും അനിയും ഈ തൊഴിലിൽ ആദ്യമായി ഒരു സമ്മാനം ലഭിച്ചതിൽ സന്തോഷവും ആശ്ചര്യവുമാണ്. സമ്മാനം കിട്ടിയ ഷർട്ടും മുണ്ടുമെല്ലാം ഇരുവർക്കും ഇഷ്ടമായെന്നും, വീട്ടില് കാണിച്ചപ്പോഞ വീട്ടുകാരെന്നാം ഏറെ സന്തോഷിച്ചെന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അനിയും മുരളിയും പറയുന്നു.
advertisement
മെഡിക്കൽ കോളേജ്-വെള്ളാലിമാട്കുന്ന് റൂട്ടിൽ ആകെ രണ്ട് ബസുകളാണ് ഓടുന്നത്, ബസിനെ ആശ്രയിക്കുന്നവരെല്ലാം സ്ഥിരം യാത്രക്കാരാണ്. എല്ലാവരോടും എന്നും നന്നായി മാത്രമേ പെരുമാറുളളൂ. ദിവസവും കാണുന്നവരല്ലെ മുരളിയും അനിയും പറഞ്ഞു. രാവിലെയും വൈകിട്ടും ബസിൽ നിറയെ കുട്ടികളുണ്ടാകും. എസ്.ടി. കൻസഷൻ കോട്ടയിൽ ബസിൽ യാത്ര ചെയ്യുന്ന കുട്ടികളെ, ചില ബസ് ജീവക്കാരെ പോലെ വഴക്കു പറയുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്യാറില്ല, എല്ലാവരോടും സ്‌നേഹം മാത്രമേയുള്ളുവെന്നും അതുകൊണ്ടാണ് കുട്ടികളെ സമ്മാനങ്ങൾ നൽകാൻ പ്രേരിപ്പിക്കുന്നതെന്നും അനിയും മുരളിയും പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ഒന്നു ചിരിക്കിം ഒരു സമ്മാനം തരാനാ...; സ്ഥിരമായി കോളേജിൽ പോകുന്ന ബസ് ജീവനക്കാർക്ക് സമ്മാനം നൽകി വിദ്യാർഥികൾ
Next Article
advertisement
'60ാം വയസ്സിലും പ്രണയം കണ്ടെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല'; പുതിയ ബന്ധത്തെക്കുറിച്ച് ആമീര്‍ ഖാന്‍
'60ാം വയസ്സിലും പ്രണയം കണ്ടെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല'; പുതിയ ബന്ധത്തെക്കുറിച്ച് ആമീര്‍ ഖാന്‍
  • ആമീർ ഖാൻ തന്റെ മുൻ ഭാര്യമാരുമായുള്ള ഊഷ്മള ബന്ധത്തെക്കുറിച്ച് തുറന്ന് പറഞ്ഞു.

  • 60ാം വയസ്സിൽ പ്രണയം കണ്ടെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ആമീർ ഖാൻ വെളിപ്പെടുത്തി.

  • ആമീർ ഖാൻ തന്റെ കാമുകി ഗൗരി സ്പ്രാറ്റിനെ 2025 മാർച്ചിൽ മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തി.

View All
advertisement