advertisement

ബാലുശ്ശേരി രാമയ്യര്‍ നഗറിന് പുതുജീവൻ; ഒരു കോടിയുടെ അംബേദ്കര്‍ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി ഒ ആര്‍ കേളു

Last Updated:

അഡ്വ കെ എം സച്ചിന്‍ ദേവ് എംഎല്‍എയുടെ സാന്നിധ്യത്തിൽ മന്ത്രി ഒ ആർ കേളു രാമയ്യർ നഗർ വികസനത്തിന് തുടക്കം കുറിച്ചു.

Ambedkar Village Project 
Ambedkar Village Project 
ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ രാമയ്യര്‍ നഗറില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രവൃത്തിയുടെ ഉദ്ഘാടനം പട്ടികജാതി-പട്ടികവര്‍ഗ വികസന-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു നിര്‍വഹിച്ചു. കേരളത്തില്‍ എസ്.സി., എസ്.ടി. വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ധാരാളം പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെന്നും അംബേദ്കര്‍ പദ്ധതിയിലൂടെ മാത്രം പത്ത് വര്‍ഷത്തിനിടെ 1000 ഉന്നതികളെയാണ് നിലവാരം ഉയര്‍ത്തുന്നതിനായി തിരഞ്ഞെടുത്തതെന്നും മന്ത്രി പറഞ്ഞു. രാമയ്യര്‍ നഗറിലെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
പട്ടികജാതി വികസന വകുപ്പിൻ്റെ 2022-23 വര്‍ഷത്തെ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയുടെ വികസന പ്രവൃത്തികളാണ് രാമയ്യര്‍ നഗറില്‍ നടപ്പാക്കുന്നത്. ചടങ്ങില്‍ അഡ്വ കെ എം സച്ചിന്‍ ദേവ് എം.എല്‍.എ. അധ്യക്ഷനായി. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മംഗള്‍ദാസ് ത്രിവേണി, ജില്ലാ പഞ്ചായത്ത് അംഗം വി കെ ബാബു, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വൈശാഖ് കണ്ണേറ, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം കെ എം ഷൈജ, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഐ പി ശൈലേഷ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ബാലുശ്ശേരി രാമയ്യര്‍ നഗറിന് പുതുജീവൻ; ഒരു കോടിയുടെ അംബേദ്കര്‍ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി ഒ ആര്‍ കേളു
Next Article
advertisement
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
  • യൂറോപ്യൻ യൂണിയൻ യുഎസുമായുള്ള പ്രധാന വ്യാപാര കരാർ താൽക്കാലികമായി നിർത്തിവെക്കുന്നു

  • അമേരിക്കൻ സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ട്രംപ് കടുത്ത നികുതി ഭീഷണി ഉന്നയിച്ചു

  • യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം നികുതി നിലവിൽ നിശ്ചയിച്ചെങ്കിലും കൂടുതൽ വർദ്ധനവ് സാധ്യത

View All
advertisement