വടകര: പ്രാവിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ആൾ ശ്വാസംമുട്ടി മരിച്ചു. കോഴിക്കോട് എടച്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ചോമ്പാല നെല്ലാച്ചേരിയിലെ അകവളപ്പിൽ താഴെ വിജയൻ (60) ആണ് മരിച്ചത്. തെങ്ങുകയറ്റ തൊഴിലാളിയാണ് വിജയൻ.
ഇന്ന് ഉച്ചയ്ക്ക് 3.30 ഓടെയാണ് സംഭവം. വിജയന്റെ വീടിന് സമീപത്തെ കിണറിൽ വീണ പ്രാവിനെ രക്ഷിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കിണറിൽ ഇറങ്ങിയ ഉടൻ കുഴഞ്ഞ് വീഴുകയായിരുന്നു. വടകര നിന്നെത്തിയ ഫയർഫോഴ്സ് സംഘം മൃതദേഹം പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.