advertisement

കൊയിലാണ്ടിയിലെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം; 40 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്തു

Last Updated:

മത്സ്യ ബോർഡ് നടപ്പാക്കിവരുന്ന തനത് പദ്ധതികളുടെ വിതരണോദ്ഘാടനം മത്സ്യഫെഡ് ഭരണസമിതി അംഗം വി കെ മോഹൻദാസ് നിർവഹിച്ചു.

വിരമിക്കൽ ആനുകൂല്യം വിതരണം ചെയുന്നു
വിരമിക്കൽ ആനുകൂല്യം വിതരണം ചെയുന്നു
കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും വിരമിക്കൽ ആനുകൂല്യം വിതരണം ചെയ്തു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്‌സൺ യു കെ ചന്ദ്രൻ വിതരണോദ്ഘാടനം നിർവഹിച്ചു. മത്സ്യ ബോർഡ് നടപ്പാക്കിവരുന്ന തനത് പദ്ധതികളുടെ വിതരണോദ്ഘാടനം മത്സ്യഫെഡ് ഭരണസമിതി അംഗം വി കെ മോഹൻദാസ് നിർവഹിച്ചു.
1,214 ഗുണഭോക്താക്കൾക്ക് 40,56,083 രൂപയാണ് വിതരണം ചെയ്തത്. മത്സ്യ ബോർഡ് നടപ്പാക്കി വരുന്ന തനത് പദ്ധതികളിൽ 2025 ഡിസംബർ 31 വരെ ലഭിച്ച അപേക്ഷകൾ തീർപ്പാക്കി 17 മത്സ്യതൊഴിലാളികൾക്കും മൂന്ന് അനുബന്ധ മത്സ്യതൊഴിലാളികൾക്കും 5,00,000 രൂപ വിവാഹ ധനസഹായമായി വിതരണം ചെയ്തു. ഫിഷറീസ് വകുപ്പിൻ്റെ തീരോന്നതി പദ്ധതിയിൽ ഉൾപ്പെടുത്തി ലഹരിവിരുദ്ധ കാമ്പയിൻ ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു. എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥർ ക്ലാസെടുത്തു.
കൊയിലാണ്ടി ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ പ്രിയങ്ക അനീഷ് അധ്യക്ഷയായി. മത്സ്യബോർഡ് ജൂനിയർ എക്സിക്യൂട്ടീവ് സി ആദർശ് റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എംഎൽഎ കെ ദാസൻ, അബ്ദുൽ മജീദ് പോത്തന്നൂരാൻ എന്നിവർ സംസാരിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കൊയിലാണ്ടിയിലെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം; 40 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്തു
Next Article
advertisement
ഡൽഹിയിൽ വാട്‌സ്ആപ്പ് അധിഷ്ഠിത ഭരണനിർവഹണത്തിന്റെ ട്രയൽ റൺ മാർച്ച് മുതൽ
ഡൽഹിയിൽ വാട്‌സ്ആപ്പ് അധിഷ്ഠിത ഭരണനിർവഹണത്തിന്റെ ട്രയൽ റൺ മാർച്ച് മുതൽ
  • ഡൽഹിയിൽ വാട്‌സ്ആപ്പ് അധിഷ്ഠിത ഭരണനിർവഹണത്തിന്റെ ട്രയൽ റൺ മാർച്ച് മുതൽ ആരംഭിക്കും

  • അൻപതോളം സർക്കാർ സേവനങ്ങൾ വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തി 24 മണിക്കൂർ സേവനം ലഭ്യമാകും

  • AI ചാറ്റ്ബോട്ടുകൾ ഉപയോഗിച്ച് അപേക്ഷ നൽകാനും, പുരോഗതി പരിശോധിക്കാനും ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭിക്കും

View All
advertisement