കോഴിക്കോട് നാദാപുരത്ത് ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; കുട്ടികൾ മരിച്ചു

Last Updated:

മൂന്നര വയസുകാരായ ഫാത്തിമ റൗഹ, മുഹമ്മദ് റസ് വിൻ എന്നിവരാണ് മരിച്ചത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കോഴിക്കോട്‌: നാദാപുരത്ത്​ ഇരട്ടക്കുട്ടികളുമായി​ അമ്മ കിണറ്റിൽ ചാടി. യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും കുട്ടികൾ മരിച്ചു.നാദാപുരം പേരോടാണ്​ സംഭവം.
മൂന്നുവയസുകാരായ ഫാത്തിമ റൗഫ, മുഹമ്മദ്​ റൗഫിൻ എന്നിവരാണ്​ മരിച്ചത്​. അമ്മ സുബിനയെ കിണറ്റിൽനിന്ന്​ രക്ഷപ്പെടുത്തി. പേരോട്​ സി സി യു പി സ്കൂളിനടുത്ത് മഞ്ഞാ​മ്പ്രത്ത്​ റഫീഖിന്‍റെ ഭാര്യയാണ്​ സുബിന.
ഞായറാഴ്ച രാത്രിയിലാണ്​ സംഭവം. മക്കളെ കിണറ്റിൽ എറിഞ്ഞെന്നും താൻ കിണറ്റിൽ ചാടിമരിക്കുകയാണെന്നും വാണിമേലിലെ സ്വന്തം വീട്ടിൽ ഫോണിൽ വിളിച്ച് അറിയിച്ച ശേഷമാണ് യുവതി കിണറ്റിൽ ചാടിയത്. പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു.
യുവതി കിണറ്റിലെ പൈപ്പിൽ പിടിച്ച് നിൽക്കുകയായിരുന്നുവെന്ന് രക്ഷാപ്രവർത്തനത്തിനെത്തിയ ദൃക്സാക്ഷികൾ പറഞ്ഞു. അപ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു. കുട്ടികളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനയച്ചു.
advertisement
നാട്ടുകാർ രക്ഷിച്ച യുവതിയെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  പ്രാഥമിക ചികിത്സയ്ക്ക് ശേഷം നാദാപുരം പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു.  സുബീനയുടെ ഭർത്താവ് റഫീഖ് വിദേശത്താണ്.
നാലുമാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചത് ശ്വാസംമുട്ടി; മാതാപിതാക്കളെ ചോദ്യം ചെയ്യും
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന് പൊലീസ്. കുഞ്ഞ് മരിച്ചത് ശ്വാസമുട്ടിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെ മാതാപിതാക്കളെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്. ഇവരെ തിങ്കളാഴ്ച തന്നെ ചോദ്യം ചെയ്യുമെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.
advertisement
കഴിഞ്ഞ ദിവസമാണ് കൂവപ്പള്ളി കളപ്പുരയ്‌ക്കല്‍ റിജോ കെ ബാബു- സൂസന്‍ ദമ്ബതികളുടെ ഏക മകന്‍ ഇഹാൻ മരിച്ചത്. അവശനിലയില്‍ കണ്ടെത്തിയ കുട്ടിയെ ദമ്പതികള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവ സമയത്ത് സൂസന്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് റിജോയെ വിളിച്ചുവരുത്തുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് കണ്ടെത്തിയത്.
മാതാ പിതാക്കളെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെവെന്ന് പോലീസ് പറഞ്ഞു. സൂസന് മാനസിക ആസ്വാസ്ഥ്യം ഉള്ളതായാണ് ബന്ധുക്കളില്‍ നിന്നും ലഭിക്കുന്ന വിവരം.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കോഴിക്കോട് നാദാപുരത്ത് ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; കുട്ടികൾ മരിച്ചു
Next Article
advertisement
രണ്ടാമത്തെ വീഡിയോ വന്നതോടെ ദീപക് അസ്വസ്ഥനായി; ജന്മദിനപ്പിറ്റേന്ന് മനസ്സ്‌ തകർന്ന് മടക്കം
രണ്ടാമത്തെ വീഡിയോ വന്നതോടെ ദീപക് അസ്വസ്ഥനായി; ജന്മദിനപ്പിറ്റേന്ന് മനസ്സ്‌ തകർന്ന് മടക്കം
  • യുവതി പങ്കുവച്ച രണ്ടാമത്തെ വീഡിയോയെത്തുടർന്ന് ദീപക്ക് കടുത്ത മാനസിക വിഷമത്തിലായി.

  • 42-ാം ജന്മദിനത്തിന്റെ പിറ്റേന്ന് ദീപക്ക് ആത്മഹത്യ ചെയ്തതോടെ കുടുംബം തളർന്നുവീണു.

  • സോഷ്യൽ മീഡിയയിൽ പ്രചരിച്ച വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ദീപക്കിനെ മാനസികമായി തളർത്തി.

View All
advertisement