വിമുക്ത ഭടന്മാർക്ക് കൈത്താങ്ങായി ഇന്ത്യൻ സേന; 'നിരന്തർ മിലാപ്' ശ്രദ്ധേയമായി
Last Updated:
മെക്കനൈസ് ഇൻഫൻട്രി റെജിമെൻ്റിലെ വിമുക്ത ഭടന്മാരുടെയും വീർനാരികളുടെയും പെൻഷൻ സംബന്ധമായ പരാതികൾ പരിഹരിക്കുന്നതിനായി ഇന്ത്യൻ സേനയുടെ നേതൃത്വത്തിൽ കോഴിക്കോട്ട് 'നിരന്തർ മിലാപ്' ഔട്ട്റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു.
'നിരന്തർ മിലാപ്' പരിപാടിയുടെ ഭാഗമായി ലഫ്റ്റനൻ്റ് ജനറൽ പി.എസ്. ശെഖാവത്തിൻ്റെ നേതൃത്വത്തിൽ ഔട്ട്റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു. രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസ് ഓഡിറ്റോറിയത്തിലാണ് നിരന്തർ മിലാപ് ഔട്ട് റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചത്. രാജേഷ് എ ആർ, ഗണേഷ് യാദവ്, നന്ദു രഘു എന്നിവരാണ് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ വെച്ച് നടത്തപ്പെട്ട നിരന്തർ മിലാപ് ഔട്ട് റീച്ച് പ്രോഗ്രാമിന് നേതൃത്വം നൽകിയത്. കേരളത്തിൽ നിന്നുള്ള വിമുക്ത ഭടന്മാർ പ്രോഗ്രാമിൻ്റെ ഭാഗമായി. വെറ്ററൻമാർക്കായുള്ള പാൻ ഇന്ത്യ ഔട്ട്‌റീച്ച് പ്രോഗ്രാമിന് ബ്രിഗേഡിയർ സുനിൽ കുമാർ, കമാൻഡൻ്റ് എം ഐ സി & എസ്, ചീഫ് റെക്കോർഡ് ഓഫീസർ ലെഫ്റ്റനൻ്റ് കേണൽ അശോക് കുമാർ എന്നിവരാണ് നേതൃത്വം നൽകുന്നത്.
ഭാരതീയ സേനയിലെ മെക്കനൈസ് ഇൻഫൻട്രി റെജിമെൻ്റിൽ സേവനം ചെയ്ത വിമുക്ത ഭടന്മാർ, സൈനികരുടെ വീർനാരികൾ, വിമുക്തഭട ആശ്രിതർ എന്നിവരുടെ പെൻഷനും മറ്റ് സൈനിക സേവന സംബന്ധമായ വിഷയങ്ങളിലെ പ്രശ്ന പരിഹാരത്തിനായി സംഘടിപ്പിക്കുന്ന ഔട്ട് റീച്ച് പ്രോഗ്രാമാണ് നിരന്തർ മിലാപ് 1.0.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Jan 16, 2026 4:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
വിമുക്ത ഭടന്മാർക്ക് കൈത്താങ്ങായി ഇന്ത്യൻ സേന; 'നിരന്തർ മിലാപ്' ശ്രദ്ധേയമായി







