കോഴിക്കോട്ട് സരോവരം ട്രേഡ് സെൻ്ററിൽ നടന്ന കേരള ക്വിക്ക് മെഷീനറി എക്സ്പോ സമാപിച്ചു

Last Updated:

കോഴിക്കോട്ട് സരോവരം ട്രേഡ് സെൻ്ററിൽ നാല് ദിവസങ്ങളിലായി നടന്ന മെഷീനറി ആൻഡ് ട്രേഡ് എക്സ്പോ സമാപിച്ചു. ഉരുൾപൊട്ടൽ ജീവിതത്തിൻ്റെ താളം തെറ്റിച്ച വയനാട് ചൂരൽമലയിൽ നിന്നു നൂറിലേറെപ്പേർ മേളയിലെത്തിയിരുന്നു. നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിക്കാൻ ചെറുകിട സംരംഭങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവരെത്തിയത്.

കേരള ക്വിക് മെഷീനറി എക്സ്പോ കാണാൻ എത്തിച്ചേർന്നവർ 
കേരള ക്വിക് മെഷീനറി എക്സ്പോ കാണാൻ എത്തിച്ചേർന്നവർ 
കോഴിക്കോട്ട് സരോവരം ട്രേഡ് സെൻ്ററിൽ നാല് ദിവസങ്ങളിലായി നടന്ന മെഷീനറി ആൻഡ് ട്രേഡ് എക്സ്പോ സമാപിച്ചു. മലയാള മനോരമയുടെ ആഭിമുഖ്യത്തിൽ ആയിരുന്നു എക്സ്പോ നടന്നത്. കോഴിക്കോട്ട് ഉൽപടെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും നിരവധി പേർ എക്സ്പോയുടെ ഭാഗമായി ഇതൊടകം മാറികഴിഞ്ഞു. 2,44,565 പേര് മേളയുടെ ഭാഗമായി. നൂറിലേറെ പേരാണ് വിവിധ സ്റ്റാളുകളിൽ യന്ത്രങ്ങൾ രജിസ്റ്റർ ചെയ്തതത്.
കേരള ക്വിക് മെഷീനറി എക്സ്പോ
എക്സ്‌പോയുടെ അസോസിയേറ്റ് പാർട്ണർ ബി ആൻഡ് ബി സ്കെയിൽ ആൻഡ് മെഷീൻ ആണ്. മലബാർ ചേംബർ ഓഫ് കൊമേഴ്സ്, ഓൾ കേരള കൊമേഴ്സ് , ഓൾ കേരള ഡിസ്ട്രിബ്യൂഷൻ അസോസിയേഷന്, ബേക്കേഴ്സ് അസോസിയേഷൻ എന്നീ സംഘടനയുടെ സഹകരണത്തോടെയാണു എക്സിബിഷൻ സംഘടിപ്പിച്ചത്. വിവിധ മേഖല പാർട്‌ണർമാരായ പവറിക്കാ (ജനറേറ്റർ), ഗ്രീൻ ഗാർഡ് (അഗ്രോ മെഷിനറി), മേയ്ത്ര ഹോസ്പിറ്റൽ (ഹെൽത്ത് കെയർ), യൂണിക് വേൾഡ് റോബട്ടിക്സ് (ടെക്നോളജി), മീഡിയ നെറ്റ് (ഔട്ട്ഡോർ), ഓർബിസ് ക്രിയേറ്റീവ്സ് (ഗിഫ്റ്റ്), ഹിറാസ് കേറ്ററിങ് (റ്റേസ്‌റ്റ്), ഹില്ലി അക്വ (ഹൈഡ്രേഷൻ), കൊച്ചി ബിസിനസ് സ്കൂ‌ൾ (ഹോസ്‌പിറ്റാലിറ്റി) എന്നീ സ്‌ഥാപനവും മേളയുടെ ഭാഗമായി.
advertisement
മെഷിനറി ആൻഡ് ട്രേഡ് എക്സ്‌പോ സ്പോൺസർമാർക്ക് മലയാള മനോരമ സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണ‌ൻ ഉപഹാരം നൽകി. മേളയോടനുബന്ധിച്ചു വിവിധ വിഷയങ്ങളിൽ സെമിനാറുകളും വ്യവസായ മേഖലയുമായി ബന്ധപ്പെട്ട വിദഗ്‌ധരുടെ ക്ലാസും സംഘടിപ്പിച്ചു.
ഉരുൾപൊട്ടൽ ജീവിതത്തിൻ്റെ താളം തെറ്റിച്ച വയനാട് ചൂരൽമലയിൽ നിന്നു നൂറിലേറെപ്പേർ മേളയിലെത്തിയിരുന്നു. നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിക്കാൻ ചെറുകിട സംരംഭങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവരെത്തിയത്. ഇവരെ സഹായിക്കാൻ വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികൾ ഉണ്ടായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കോഴിക്കോട്ട് സരോവരം ട്രേഡ് സെൻ്ററിൽ നടന്ന കേരള ക്വിക്ക് മെഷീനറി എക്സ്പോ സമാപിച്ചു
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement