advertisement

സഞ്ജയ് ഗാന്ധിയുടേത് കൊലപാതകമോ? ഇന്ത്യൻ രാഷ്ട്രീയത്തിലെ നിഗൂഢതകൾ തേടി ക്രൈം ത്രില്ലർ 'ക്ലിക്ക്'

Last Updated:

ഒരു ഫോട്ടോഗ്രാഫറുടെ ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ വൻ രഹസ്യങ്ങളിലേക്ക് വിരൽചൂണ്ടുന്ന ഈ നോവൽ വായനക്കാരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തുന്നു.

News18
News18
സഞ്ജയ് ഗാന്ധിയുടെ മരണം അപകടമോ കൊലപാതകമോ? ഇന്ത്യൻ രാഷ്ട്രീയത്തിന്‍റെ  ഇരുളടഞ്ഞ ഏടുകൾ തുറന്ന് നന്ദൻ്റെ പൊളിറ്റിക്കൽ ക്രൈം ത്രില്ലർ നോവൽ 'ക്ലിക്ക്'.
ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലൊന്നാണ് സഞ്ജയ് ഗാന്ധിയുടെ വിമാനാപകട മരണം. കാലമിത്ര കഴിഞ്ഞിട്ടും ആ അന്ത്യത്തിന് പിന്നിലെ നിഗൂഢതകൾ അവസാനിക്കുന്നില്ല. ഇപ്പോഴിതാ, ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആ ചരിത്രസംഭവത്തെ പശ്ചാത്തലമാക്കി വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന പുതിയൊരു പൊളിറ്റിക്കൽ ക്രൈം ത്രില്ലർ നോവൽ പുറത്തിറങ്ങിയിരിക്കുകയാണ്; പേര് 'ക്ലിക്ക്' (Click). മികച്ച വിദ്യാഭ്യാസ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ 'ഡ്രീമിംഗ് ഓഫ് വേഡ്‌സ്' (Dreaming of Words) എന്ന ഡോക്യുമെൻ്ററിയുടെ സംവിധായകനും എഴുത്തുകാരനുമായ നന്ദനാണ് ഈ ഉദ്വേഗജനകമായ പുസ്തകം രചിച്ചിരിക്കുന്നത്.
advertisement
ചരിത്രവും ഫിക്ഷനും കൂടിച്ചേരുന്ന ത്രില്ലർ
സഞ്ജയ് ഗാന്ധിയുടെ ജീവിതവും മരണവും ഇതിനുമുമ്പും സാഹിത്യലോകത്ത് ചർച്ചയായിട്ടുണ്ട്. വിനോദ് മെഹ്തയുടെ 'ദ സഞ്ജയ് സ്റ്റോറി' (The Sanjay Story), ഖുശ്‌വന്ത് സിംഗിൻ്റെ 'ഡെത്ത് അറ്റ് മൈ ഡോർസ്റ്റെപ്പ്' (Death At My Doorstep) തുടങ്ങിയ ജീവചരിത്ര-സ്മരണാ പുസ്തകങ്ങളിൽ ആ മരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. എന്നാൽ അവയിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തമായി, ഈ ചരിത്ര നിഗൂഢതയെ പൂർണ്ണമായും ഒരു ഫിക്ഷണൽ ത്രില്ലറിൻ്റെ പശ്ചാത്തലമായി അവതരിപ്പിക്കുകയാണ് നന്ദൻ തൻ്റെ പുതിയ നോവലിലൂടെ.
advertisement
അഭി എന്ന ഫോട്ടോഗ്രാഫറിലൂടെയാണ് നോവലിൻ്റെ കഥാതന്തു വികസിക്കുന്നത്. തികച്ചും അവിചാരിതമായി അവൻ്റെ ക്യാമറയിൽ പതിയുന്ന ചില ദൃശ്യങ്ങൾ, ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ വലിയ ചില രഹസ്യങ്ങളിലേക്കുള്ള താക്കോലായി മാറുന്നു. അധികാരത്തിൻ്റെയും കുറ്റകൃത്യങ്ങളുടെയും ഇരുണ്ട ലോകത്തേക്ക് വലിച്ചിഴക്കപ്പെടുന്ന അഭി, നിഗൂഢമായ ആ മരണത്തിന് പിന്നിലെ സത്യം തേടിയിറങ്ങുകയാണ്. ഭരണകൂടവും അധികാരകേന്ദ്രങ്ങളും അവനെ വേട്ടയാടാൻ തുടങ്ങുന്നതും, ക്യാമറയെ ആയുധമാക്കി അവൻ നടത്തുന്ന അതിജീവനത്തിൻ്റെ പോരാട്ടവുമാണ് 'ക്ലിക്ക്' പറയുന്നത്. രാജ്യത്തിൻ്റെ ചരിത്രത്തെ മാറ്റിമറിച്ചേക്കാവുന്ന രഹസ്യങ്ങളിലേക്കാണ് പൂർണ്ണമായും ഉദ്വേഗം നിലനിർത്തിക്കൊണ്ട് ഈ കൃതി വിരൽചൂണ്ടുന്നത്.
advertisement
സിനിമയും സമകാലിക രാഷ്ട്രീയവും കുറ്റകൃത്യങ്ങളും കൂടിക്കലരുന്ന ഇരുണ്ട ലോകത്തിലൂടെ സഞ്ചരിക്കുന്ന ഈ ത്രില്ലർ രാജ്യത്തിൻ്റെ ചരിത്രത്തെ മാറ്റിമറിച്ച ഒരു കൊലപാതകത്തിൻ്റെ കഥ ആദ്യമായി തുറന്നുകാട്ടുകയാണ്.
‘ആകാശപ്പന്ത്’  (The Dream Balloon), 'മനം: ദി ക്രോണിക്കിൾ ഓഫ് എ മാസ്റ്റർബേറ്റർ' (Manam: The Chronicle of a Masturbator), 'പുതിയ മരുഭൂമികൾ' (New Desertlands) എന്നിവയാണ് നന്ദൻ്റെ മറ്റ് പ്രധാന കൃതികൾ. ദേശീയ അവാർഡ് നേടിയ 'ഡ്രീമിംഗ് ഓഫ് വേഡ്‌സ്' എന്ന ഡോക്യുമെന്‍ററിക്ക് പുറമെ 'ബ്രെത്ത്' (Breath) എന്ന ഷോർട്ട് ഫിലിമും നന്ദന്‍ സംവിധാനം ചെയ്തിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kochi/
സഞ്ജയ് ഗാന്ധിയുടേത് കൊലപാതകമോ? ഇന്ത്യൻ രാഷ്ട്രീയത്തിലെ നിഗൂഢതകൾ തേടി ക്രൈം ത്രില്ലർ 'ക്ലിക്ക്'
Next Article
advertisement
ചലച്ചിത്ര താരം സുധീർ കരമന തിരുവനന്തപുരത്ത് ഇടതുപക്ഷ സ്വതന്ത്രൻ
ചലച്ചിത്ര താരം സുധീർ കരമന തിരുവനന്തപുരത്ത് ഇടതുപക്ഷ സ്വതന്ത്രൻ
  • ചലച്ചിത്രതാരവും സ്കൂള്‍ പ്രിൻസിപ്പലുമായ സുധീർ കരമനയെ ഇടതുമുന്നണി സ്ഥാനാർത്ഥിയാക്കി

  • സുധീർ കരമനയുടെ വിദ്യാഭ്യാസവും അധ്യാപകജീവിതവും സിനിമയിലേക്കുള്ള പ്രവേശനവും ശ്രദ്ധേയമാണ്

  • തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി സി പി ജോണ്‍, ബിജെപിക്ക് കരമന ജയൻ മത്സരരംഗത്തുണ്ട്

View All
advertisement