'കോഴിക്കോടിൻ്റെ വൈബ് ഒരു രക്ഷയുമില്ല!'; സ്റ്റേഡിയത്തിലെ ആവേശക്കടൽ കണ്ട് അമ്പരന്ന് സൽമാൻ ഖാൻ
Last Updated:
ഡിസംബർ 27-ന് തൻ്റെ 60-ാം പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് സ്റ്റേഡിയം ഒന്നാകെ പിറന്നാൾ ആശംസകൾ നേർന്നു.
'ഈ ഗാലറിയിലെ കാണികളുടെ വൈബ് ഒരു രക്ഷയുമില്ല... എന്തൊരു ഊർജമാണ് അവർക്ക്' ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലെ ആവേശത്തിര കണ്ട് അമ്പരന്നു പറഞ്ഞു പോയതാണ്. കോഴിക്കോട് കോർപ്പറേഷനിലെ ഇ എം എസ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ക്രോസ് റേസിങ് ലീഗ് മത്സരത്തിൻ്റെ ആദ്യ റൗണ്ട് പൂർത്തിയായശേഷം വേദിയിലേക്ക് വന്ന സൽമാൻ ഖാനെ ഒരുമിച്ച് 'പിറന്നാൾ ആശംസകൾ' ആശംസിച്ചാണു ഇ എം എസ് സ്റ്റേഡിയത്തിലേക്ക് വരവേറ്റത്. ഡിസംബർ 27നാണ് സൽമാൻ ഖാൻ്റെ അറുപതാം പിറന്നാൾ.
'ഇന്ത്യക്കാരായ ബൈക്ക് റേസർമാർക്ക് രാജ്യാന്തര ചാംപ്യൻമാർക്കൊപ്പം മത്സരിക്കാനും പരിശീലിക്കാനുമുള്ള അവസരം ഇന്ത്യൻ സൂപ്പർ ക്രോസ് റേസിങ് ലീഗിലൂടെ കിട്ടുന്നുവെന്നത് പ്രധാനമാണ്' മത്സരശേഷം താരം പറഞ്ഞു. ഗാലറിയിലെ കാണികൾ കൈവീശി സൃഷ്ട്ടിച്ച 'മെക്സിക്കൻ വേവ്' സൽമാനെയും ആവേശത്തിലാക്കി.
കോഴിക്കോട് കോർപറേഷൻ സ്‌റ്റേഡിയത്തിൽ നടന്ന സൂപ്പർ ക്രോസ് റേസിങ് ലീഗ് ഫൈനൽ മത്സരത്തിനു മുന്നോടിയായി അയർലൻഡുകാരൻ സെബാസ്‌റ്റ്യൻ നടത്തിയ ഫ്രീ സ്‌റ്റൈൽ ബൈക്ക് സ്റ്റണ്ടിങ് കാണികളെ അക്ഷരാർത്ഥത്തിൽ ആവേശത്തിലാക്കി. ഫൈനൽ റൗണ്ട് മത്സരങ്ങൾ പൂർത്തീകരിച്ചതിന് ശേഷമാണ് സൽമാൻ ഖാൻ കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നിന്ന് യാത്രയായത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Dec 23, 2025 2:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
'കോഴിക്കോടിൻ്റെ വൈബ് ഒരു രക്ഷയുമില്ല!'; സ്റ്റേഡിയത്തിലെ ആവേശക്കടൽ കണ്ട് അമ്പരന്ന് സൽമാൻ ഖാൻ










