advertisement

പുതിയങ്ങാടി സ്‌കൂളിൽ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സ്പീക്കർ എ.എൻ. ഷംസീർ

Last Updated:

വിദ്യാർത്ഥികളിൽ വിമർശനാത്മക ചിന്ത വളർത്തേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് സ്പീക്കർ എ.എൻ. ഷംസീർ സംസാരിച്ചു.

പുതിയങ്ങാടി ഗവ. മാപ്പിള യു.പി സ്‌കൂൾ
പുതിയങ്ങാടി ഗവ. മാപ്പിള യു.പി സ്‌കൂൾ
വിദ്യാഭ്യാസത്തിനൊപ്പം വിമർശനാത്മക ചിന്തകൾ കൂടി പകർന്നുനൽകി ചോദ്യങ്ങൾ ചോദിക്കാൻ കുട്ടികളെ പ്രാപ്തരാക്കണമെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ.
പുതിയങ്ങാടി ഗവ. മാപ്പിള യു.പി. സ്‌കൂളിനായി പ്രിസം പദ്ധതിയിൽ നിർമിച്ച കെട്ടിടം നാടിന് സമർപ്പിക്കുകയായിരുന്നു സ്പീക്കർ. കായിക വിനോദത്തിനായി സ്കൂളുകളിൽ ടർഫ് കോർട്ടുകൾ നിർമിക്കാൻ രക്ഷാകർതൃ സമിതികൾ മുന്നിട്ടിറങ്ങണമെന്നും വായനക്കായി പ്രത്യേക ഇടങ്ങൾ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. നാലാംക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഫാദി രചിച്ച കവിതാസമാഹാരം ‘മധുമൊഴികൾ’ സ്പീക്കർ പ്രകാശനം ചെയ്തു.
ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷ സാറ ജാഫർ, കൗൺസിലർമാരായ പി പ്രസീന, കെ സരിത, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ലുക്മാൻ, പ്രധാനാധ്യാപകൻ ടി അശോക് കുമാർ, പി.ടി.എ. പ്രസിഡൻ്റ് പി ടി നവാസ്, കെ സുബൈർ, കെ രാധാകൃഷ്ണൻ, കെ സി നിഷ, പി ഷാലി ഫ്രാൻസിസ്, കെ ജെറീഷ്, പി പി നാസർ, റിഷാദ്, ലിവിൻസ്, പി കെ ഗണേശൻ, എം സാമി, എസ് വി ഷൗലീക്ക്, ഗിനി വാളിക്കണ്ടി എന്നിവർ സംസാരിച്ചു. എ പ്രദീപ് കുമാർ എംഎൽഎ ആയിരിക്കെ അനുവദിച്ച 2.54 കോടി രൂപയും തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള 59 ലക്ഷം രൂപയും ചെലവിട്ടാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
പുതിയങ്ങാടി സ്‌കൂളിൽ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സ്പീക്കർ എ.എൻ. ഷംസീർ
Next Article
advertisement
മാർച്ചിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയത് 220 കപ്പലുകൾ; എണ്ണത്തിൽ മുന്നിൽ ഇന്ധന ടാങ്കറുകൾ
മാർച്ചിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയത് 220 കപ്പലുകൾ; എണ്ണത്തിൽ മുന്നിൽ ഇന്ധന ടാങ്കറുകൾ
  • മാർച്ചിൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ 220 കപ്പലുകളിൽ 51% ഇന്ധന ടാങ്കറുകളായിരുന്നു

  • LNG വഹിച്ചുകൊണ്ടുള്ള ഒരു കപ്പൽ പോലും ഈ മാസത്തിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നില്ല

  • ഫ്രഞ്ച് ഉടമസ്ഥതയിലുള്ള CMA CGM ഗ്രൂപ്പിന്റെ 'ക്രിബി' കണ്ടെയ്നർ കപ്പൽ വിജയകരമായി കടന്നു

View All
advertisement