advertisement

വിജയകരമായി കോഴിക്കോട്ടെ വിഷു ഈസ്റ്റർ ചന്തകൾ

Last Updated:

പൊതുവിപണിയേക്കാൾ 40 ശതമാനം കുറഞ്ഞ വിലയിലാണ് സാധനങ്ങൾ സ്വന്തമാക്കാനാകുന്നത്. 13 ഇനങ്ങൾക്കാണ് സപ്ലൈകോയിൽ സബ്സിഡി നിരക്കിൽ പൂർണമായും നൽകുന്നത്.

ഈങ്ങാപുഴ മാവേലി സ്റ്റോർ 
ഈങ്ങാപുഴ മാവേലി സ്റ്റോർ 
വിലക്കുറവിൻ്റെ ആഘോഷവുമായി സപ്ലൈകോ വിഷു, ഈസ്റ്റർ ചന്തകൾക്ക് കോഴിക്കോട് വ്യാഴാഴ്‌ച തുടക്കമായി. പൊതുവിപണിയിൽ നിന്ന് വൻ വിലക്കുറവിലാണ് സാധനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നത്. താലൂക്ക് കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന സപ്ലൈകോ ചന്തകളിലെത്തുന്നവർക്ക് പൊതുവിപണിയേക്കാൾ 40 ശതമാനം കുറഞ്ഞ വിലയിലാണ് സാധനങ്ങൾ സ്വന്തമാക്കാനാകുന്നത്. 13 ഇനങ്ങൾക്കാണ് സപ്ലൈകോയിൽ സബ്സിഡി നിരക്കിൽ പൂർണമായും നൽകുന്നത്. അവയിൽ ചിലത് ഇവിടെ രേഖപ്പെടുത്തുകയാണ്.
ചെറുപയർ ഒരു കിലോ 90 രൂപ, ഉഴുന്ന് ഒരു കിലോ 95, വൻകടല ഒരു കിലോ 69, വൻപയർ ഒരു കിലോ 79, തുവരപരിപ്പ് ഒരു കിലോ 115, മുളക് 500 ഗ്രാം 65, മല്ലി 500 ഗ്രാം 39, പഞ്ചസാര ഒരു കിലോ 33, വെളിച്ചെണ്ണ അരലിറ്റർ 75, ജയ അരി ഒരു കിലോ 33, കുറുവ അരി ഒരു കിലോ 33, മട്ട അരി ഒരു കിലോ 33, പച്ചരി ഒരു കിലോ 29 എന്നിങ്ങനെയാണ് സബ്‌സിഡി സാധനങ്ങളുടെ വിലനിലവാര പട്ടിക.
advertisement
ഒരു കാർഡുടമയ്ക്ക് പത്ത് കിലോ അരി വീതമാണ് സപ്ലൈകോയിൽ നിന്ന് ലഭിക്കുക. വടകര, കൊടുവള്ളി, കൊയിലാണ്ടി, കോഴിക്കോട് താലൂക്ക് കേന്ദ്രങ്ങളിലാണ് ഇത്തവണ സപ്ലൈകോ ചന്തകൾ സജ്ജമായിരിക്കുന്നത്. വടകര സൂപ്പർ മാർക്കറ്റ്, താമരശേരി സൂപ്പർ മാർക്കറ്റ്, കൊയിലാണ്ടി സൂപ്പർ മാർക്കറ്റ്, കോവൂർ സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലാണ് ചന്തകൾ പ്രവർത്തിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
വിജയകരമായി കോഴിക്കോട്ടെ വിഷു ഈസ്റ്റർ ചന്തകൾ
Next Article
advertisement
കിങ്മേക്കറോ മുഖ്യമന്ത്രിയോ?തിരഞ്ഞെടുപ്പിനു ശേഷം കെസി വേണുഗോപാലിന്റെ സാധ്യതകൾ
കിങ്മേക്കറോ മുഖ്യമന്ത്രിയോ?തിരഞ്ഞെടുപ്പിനു ശേഷം കെസി വേണുഗോപാലിന്റെ സാധ്യതകൾ
  • കേരളത്തിൽ യു ഡി എഫ് ജയിച്ചാൽ കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാവാൻ തുല്യ സാധ്യതയുണ്ട്

  • രാഹുൽ ഗാന്ധിയുടെ അനുമതിയോടെ കെ സി വേണുഗോപാൽക്ക് എം എൽ എമാരിൽ ഭൂരിപക്ഷ പിന്തുണ ലഭിക്കും

  • യു ഡി എഫ് പരാജയപ്പെട്ടാൽ കെ സി വേണുഗോപാലിന് ഏറ്റവും കൂടുതൽ പഴി കേൾക്കേണ്ടി വരും

View All
advertisement