advertisement

'കുട്ടികളെ ഇടകലർത്തി ഇരുത്തുന്നതും, പെൺകുട്ടികളിൽ ആൺവേഷം അടിച്ചേൽപ്പിക്കുന്നതും ഇടത് അജണ്ടയുടെ ഒളിച്ചു കടത്തൽ'

Last Updated:

എംകെ മുനീറിനെ പിന്തുണച്ചു കെ.പി.എ മജീദിൻ്റെ ഫേസ്ബുക് പോസ്റ്റ്. സ്ത്രീകൾ ആൺവേഷം ധരിച്ചാൽ പുരോഗമനമായി എന്നൊക്കെ കരുതാൻ വിഡ്ഢികൾക്ക് മാത്രമേ സാധിക്കുകയുള്ളൂ- കെപിഎ മജീദ്

ജെൻഡർ നൂട്രാലിറ്റി വിവാദ പ്രസംഗത്തിൽ എംകെ മുനീറിനെ ന്യായീകരിച്ചും പിന്തുണച്ചും കെ.പി.എ. മജീദ് എംഎൽഎ. എംകെ മുനീറിൻ്റെ പ്രസ്താവനയോട് ഉള്ള പലരുടെയും പ്രതികരണം കുരുടൻ ആനയെ കണ്ട പോലെ ആണ്. കമ്യൂണിസത്തിന്റെ മറപറ്റി ലിബറലിസം കടന്നുവരുന്നതിന്റെ ആപത്തിനെയാണ് മുനീർ സൂചിപ്പിച്ചത്.സമത്വത്തിന്റെ പേര് പറഞ്ഞ് പുരുഷാധിപത്യം അടിച്ചേൽപിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
സ്ത്രീകൾ ആൺവേഷം ധരിച്ചാൽ പുരോഗമനമായി എന്നൊക്കെ കരുതാൻ വിഡ്ഢികൾക്ക് മാത്രമേ സാധിക്കുകയുള്ളൂ. സ്ത്രീയെയും പുരുഷനെയും ഒരുപോലെ മാനിക്കാനും ലിംഗനീതി ഉറപ്പാക്കാനുമാണ് സർക്കാർ ശ്രമിക്കേണ്ടത്. എന്നാൽ ലിംഗസമത്വത്തിന്റേ പേര് പറഞ്ഞ് പുരുഷ മേധാവിത്വം അടിച്ചേൽപ്പിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മതമില്ലാത്ത ജീവൻ എന്ന പേരിൽ നേരത്തെ ഇടത്പക്ഷ സർക്കാർ പാഠപുസ്തകത്തിലൂടെ മതനിരാസം ഒളിച്ച് കടത്താൻ നടത്തിയ നീക്കത്തിന്റെ മറ്റൊരു രൂപമാണിത് എന്നും മജീദ് ആരോപിച്ചു. ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തി ഇരുത്തുക, പെൺകുട്ടികളിൽ ആൺവേഷം അടിച്ചേൽപിക്കുക എന്നതെല്ലാം കൃത്യമായ പാർട്ടി പദ്ധതിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും ഇതിനെ മുസ്ലിം ലീഗ് ശക്തമായി പ്രതിരോധിക്കും എന്നും പറഞ്ഞ് കൊണ്ടാണ് മജീദ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
advertisement
കെ.പി.എ മജീദിൻ്റെ കുറിപ്പിൻ്റെ പൂർണ രൂപം താഴെ വായിക്കാം:
"ജെന്റർ ന്യൂട്രാലിറ്റിയുടെ പേര് പറഞ്ഞ് ലിബറൽ തിട്ടൂരങ്ങൾ അടിച്ചേൽപ്പിക്കാനുള്ള മാർക്‌സിസ്റ്റ് ഗൂഢാലോചനക്കെതിരായ ഡോ. എം.കെ മുനീറിന്റെ പ്രസ്താവനയോട് കുരുടൻ ആനയെ കണ്ടത് പോലെയാണ് പലരും പ്രതികരിക്കുന്നത്. ഭക്ഷണത്തിലും വസ്ത്രത്തിലും വിശ്വാസത്തിലുമെല്ലാം ഫാഷിസം കൈവെക്കുന്ന കാലത്ത് കമ്യൂണിസത്തിന്റെ മറപറ്റി ലിബറലിസം കടന്നുവരുന്നതിന്റെ ആപത്തിനെയാണ് അദ്ദേഹം വെളിപ്പെടുത്തിയത്. യൂണിഫോമിന്റെ പേരിൽ സർക്കാർ പറയുന്ന വസ്ത്രം അടിച്ചേൽപിക്കുക എന്നത് നടപ്പുള്ള കാര്യമല്ല. സമത്വത്തിന്റെ പേര് പറഞ്ഞ് പുരുഷാധിപത്യം അടിച്ചേൽപിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്ത്രീകൾ ആൺവേഷം ധരിച്ചാൽ പുരോഗമനമായി എന്നൊക്കെ കരുതാൻ വിഡ്ഢികൾക്ക് മാത്രമേ സാധിക്കുകയുള്ളൂ. സ്ത്രീയെയും പുരുഷനെയും ഒരുപോലെ മാനിക്കാനും ലിംഗനീതി ഉറപ്പാക്കാനുമാണ് സർക്കാർ ശ്രമിക്കേണ്ടത്. എന്നാൽ ലിംഗസമത്വത്തിന്റേ പേര് പറഞ്ഞ് പുരുഷ മേധാവിത്വം അടിച്ചേൽപ്പിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്.
advertisement
കേരളത്തിന് തനതായ സാംസ്‌കാരിക മൂല്യങ്ങളുണ്ട്. പാശ്ചാത്യ ലിബറൽ ചിന്തകളെ പുതിയ തലമുറയിൽ അടിച്ചേൽപിച്ച് ആ മൂല്യങ്ങളെ ഇല്ലാതാക്കുക എന്നത് മതനിരാസത്തിലേക്കുള്ള ആദ്യപടിയാണ്. കമ്യൂണിസത്തിന്റെ ഈ ഗൂഢപദ്ധതിയെ തുറന്ന് കാട്ടുകയാണ് മുനീർ ചെയ്തത്. ലോകം പരീക്ഷിച്ച് പരാജയപ്പെട്ട തിയറികളെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യാൻ പ്രബുദ്ധ മലയാളികൾ സമ്മതിക്കില്ല. മതമില്ലാത്ത ജീവൻ എന്ന പേരിൽ നേരത്തെ ഇടത് പക്ഷ സർക്കാർ പാഠപുസ്തകത്തിലൂടെ മതനിരാസം ഒളിച്ച് കടത്താൻ നടത്തിയ നീക്കത്തിന്റെ മറ്റൊരു രൂപമാണിത്. ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തി ഇരുത്തുക, പെൺകുട്ടികളിൽ ആൺവേഷം അടിച്ചേൽപിക്കുക എന്നതെല്ലാം കൃത്യമായ പാർട്ടി പദ്ധതിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒളിച്ചുകടത്തലുകൾക്കെതിരെ മുസ്‌ലിംലീഗ് ശക്തമായ പ്രതിരോധം തീർക്കും. -കെ.പി.എ മജീദ് " #kpamajeed #kpamajeedmla
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കുട്ടികളെ ഇടകലർത്തി ഇരുത്തുന്നതും, പെൺകുട്ടികളിൽ ആൺവേഷം അടിച്ചേൽപ്പിക്കുന്നതും ഇടത് അജണ്ടയുടെ ഒളിച്ചു കടത്തൽ'
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement