advertisement

ജി സുധാകരനെ പിന്തുണക്കുന്നതിൽ പ്രതിഷേധിച്ച് പാർട്ടിവിട്ട കോൺഗ്രസ് ജനറൽ സെക്രട്ടറി ബിജെപിയില്‍

Last Updated:

മാരാർജി ഭവനിൽ ചേർന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ജോബ് അടക്കമുള്ളവരെ പാർട്ടിയിലേക്ക് സ്വീകരിച്ചത്

എം ജെ ജോബിനെ രാജീവ് ചന്ദ്രശേഖരൻ സ്വീകരിക്കുന്നു
എം ജെ ജോബിനെ രാജീവ് ചന്ദ്രശേഖരൻ സ്വീകരിക്കുന്നു
തിരുവനന്തപുരം: കോൺ​ഗ്രസ് വിട്ട കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. സിപിഎം വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻമന്ത്രി ജി സുധാകരനെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു ജോബ് കോൺ​ഗ്രസിൽ നിന്ന് രാജിവെച്ചത്.
കെപിസിസിയിലുൾപ്പെടെ പാർട്ടിയുടെ ഒരു തലത്തിലും ചർച്ച ചെയ്യാതെയാണ് സുധാകരനെ പിന്തുണയ്ക്കാൻ ഡൽഹിയിൽ നിന്നുള്ള തീരുമാനമെടുത്തതെന്നായിരുന്നു ജോബിന്റെ ആരോപണം.
കോൺഗ്രസ്‌ ബന്ധം എം ജെ ജോബ് ഉപേക്ഷിച്ചതിന് പിന്നാലെ ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ അധ്യക്ഷൻ പി കെ ബിനോയ്‌ ബിജെപിയിലേയ്ക്ക് സ്വാ​ഗതം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ജോബ് ബിജെപിയിലേയ്ക്കെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. ഇന്ന് മാരാർജി ഭവനിൽ നടന്ന ചടങ്ങിലാണ് എം ജെ ജോബ് ബിജെപി അം​ഗത്വം സ്വീകരിച്ചത്.
എൻസിപി സംസ്ഥാന സെക്രട്ടറിയും മുന്നോക്ക വികസന കോർപറേഷൻ മുൻ ഡയറക്ടറുമായ ജയകുമാർ അടക്കമുള്ളവരും ഇന്ന് ബിജെപിയിൽ ചേർന്നു. മാരാർജി ഭവനിൽ ചേർന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.
advertisement
Summary: In a significant political shift in Kerala, KPCC General Secretary M.J. Job has officially joined the BJP after resigning from the Congress party. His departure was triggered by the Congress leadership's decision to support former minister G. Sudhakaran, who is contesting as an independent in Ambalappuzha after leaving the CPM.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജി സുധാകരനെ പിന്തുണക്കുന്നതിൽ പ്രതിഷേധിച്ച് പാർട്ടിവിട്ട കോൺഗ്രസ് ജനറൽ സെക്രട്ടറി ബിജെപിയില്‍
Next Article
advertisement
കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്; കെ എം ഷാജി വേങ്ങരയിൽ; മുനീറിന് സീറ്റില്ല; 25 മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളിൽ 2 വനിതകൾ
കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്; കെ എം ഷാജി വേങ്ങരയിൽ; മുനീറിന് സീറ്റില്ല; 25 മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളിൽ 2 വനിതകൾ
  • മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, കെ എം ഷാജി വേങ്ങരയിൽ

  • മുൻ മന്ത്രി എം കെ മുനീർ ഇത്തവണ മത്സരിക്കുന്നില്ല, 25 സ്ഥാനാർത്ഥികളിൽ രണ്ട് വനിതകൾ ഉൾപ്പെടുന്നു

  • ഫാത്തിമ തെഹ്ലിയ പേരാമ്പ്രയിൽ, ജയന്തി രാജൻ കൂത്തുപറമ്പിൽ മത്സരിക്കും, രണ്ട് സീറ്റുകൾ പ്രഖ്യാപിച്ചിട്ടില്ല

View All
advertisement