കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്; കെ എം ഷാജി വേങ്ങരയിൽ; മുനീറിന് സീറ്റില്ല; 25 മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളിൽ 2 വനിതകൾ
- Published by:Rajesh V
- news18-malayalam
Last Updated:
ഫാത്തിമ തെഹ്ലിയ പേരാമ്പ്രയിൽനിന്നും ദളിത് ലീഗ് നേതാവ് ജയന്തി രാജൻ കൂത്തുപറമ്പിൽ നിന്നും ജനവിധി തേടും
കോഴിക്കോട്: മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്ത്. മുൻ മന്ത്രി എം കെ മുനീർ ഇത്തവണ മത്സരിക്കുന്നില്ല. പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയപ്പോൾ കെ എം ഷാജി, വേങ്ങരയിൽ മത്സരിക്കും. ഇത്തവണ രണ്ട് വനിതകൾ മത്സരരംഗത്തുണ്ട്. ഫാത്തിമ തെഹ്ലിയ പേരാമ്പ്രയിൽനിന്നും ദളിത് ലീഗ് നേതാവ് ജയന്തി രാജൻ കൂത്തുപറമ്പിൽ നിന്നും ജനവിധി തേടും.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് 25 പേരുകളടങ്ങിയ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്. രണ്ട് സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പുനലൂരും ചടയമംഗലവും വച്ച് മാറുമോ എന്നതും അതുപോലെ കോങ്ങാടും ചേലക്കരയും വച്ച് മാറുന്നതിൽ തീരുമാനമായാൽ ഉടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് സാദിഖലി തങ്ങൾ അറിയിച്ചു
സ്ഥാനാർത്ഥികൾ
1.മഞ്ചേശ്വരം- എ കെ എം അഷ്‌റഫ്
2.കാസർഗോഡ്- കല്ലിട്ര മായിൻ ഹാജി
3.അഴീക്കോട്- കരീം ചേലേരി
4.കൂത്തുപറമ്പ്- ജയന്തി രാജൻ
5.കുറ്റ്യാടി- പാറയ്ക്കൽ അബ്ദുള്ള
6.പേരാമ്പ്ര- ഫാത്തിമ തഹ്ലിയ
advertisement
7.കോഴിക്കോട് സൗത്ത്- ഫൈസൽ ബാബു
8.കുന്നമംഗലം- എം എ റസാഖ് മാസ്റ്റർ
9.കൊടുവള്ളി- പി കെ ഫിറോസ്
10.തിരുവമ്പാടി- സി കെ കാസിം
11.കൊണ്ടോട്ടി- ടി പി അഷ്‌റഫലി
12.ഏറനാട്- പി കെ ബഷീർ
13.മഞ്ചേരി- എം റഹ്‌മത്തുള്ള
14.പെരിന്തൽമണ്ണ- നജീബ് കാന്തപുരം
15.മങ്കട- മഞ്ഞളാംകുഴി അലി
16.മലപ്പുറം- പി കെ കുഞ്ഞാലിക്കുട്ടി
17.വേങ്ങര-കെ എം ഷാജി
18.വള്ളിക്കുന്ന്-ടി വി ഇബ്രാഹിം
19.തിരൂരങ്ങാടി- പി എം എ സമീർ
20.താനൂർ- പി കെ നവാസ്
advertisement
21.തിരൂർ- കുറുക്കോളി മൊയ്തീൻ
22.കൊട്ടയ്ക്കൽ- ആബിദ് ഹുസൈൻ തങ്ങൾ
23.മണ്ണാർക്കാട്- എൻ ഷംസുദീൻ
24.ഗുരുവായൂർ- സി എച്ച് റഷീദ്
25.കളമശ്ശേരി- വി ഇ അബ്ദുൾ ഗഫൂർ
Summary: The Muslim League (IUML) has officially released its primary candidate list for the upcoming Assembly elections. In a major shift, veteran leader P.K. Kunhalikutty will contest from Malappuram, while K.M. Shaji moves to Vengara. Notably, senior leader and former minister M.K. Muneer is absent from the current list of contestants. The announcement was made by Panakkad Sayyid Sadiq Ali Shihab Thangal, revealing 25 candidates, including two women—a significant move for the party's representation.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
Mar 17, 2026 5:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്; കെ എം ഷാജി വേങ്ങരയിൽ; മുനീറിന് സീറ്റില്ല; 25 മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളിൽ 2 വനിതകൾ









