advertisement

പിവി അൻവർ യുഡിഎഫ് നേതാക്കളെ നിരന്തരം ബന്ധപ്പെടുന്നു; ആഴത്തിലുള്ള ചർച്ച എവിടേയും നടന്നിട്ടില്ല; ആര്യാടൻ ഷൗക്കത്ത്

Last Updated:

നിലമ്പൂർ മണ്ഡലത്തിലെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ അൻവർ വൈകിപ്പോയെന്നും ആര്യാടൻ ഷൗക്കത്ത്

News18
News18
യുഡിഎഫ് പ്രവേശനത്തിന് ശ്രമിക്കുന്ന പി വി അൻവർ എംഎൽഎയ്‌ ക്കെതിരെ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. യുഡിഎഫ് നേതാക്കളെ അൻവർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അൻവറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് ആഴത്തിലുള്ള ചർച്ച എവിടെയും നടന്നിട്ടില്ലെന്ന് നേതാക്കൾ തന്നെ വ്യക്തമാക്കിയതാണെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. നിലമ്പൂർ മണ്ഡലത്തിലെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ അൻവർ വൈകിപ്പോയെന്നും വൈകിയാലും ഇപ്പോഴെങ്കിലും വന്നല്ലോ അതാണ് സമാധാനമെന്നും ആര്യാടൻ ഷൗക്കത്ത്.
വന്യജീവി ആക്രമത്തിൽ എല്ലാം നഷ്ടപ്പെട്ട നിലമ്പൂർ മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളിൽ നിന്നായി 300 ലേറെ ആദിവാസി കുടുംബങ്ങൾ പ്ലാസ്റ്റിക് ഷീറ്റിനുള്ളിൽ കഴിയുന്നുണ്ട്. 2019 മുതൽ ആറു വർഷത്തോളമായി ഇതുവരെ അവരെ പുനരധിവസിപ്പിക്കാൻ തയ്യാറായിട്ടില്ല. അതിനെതിരെ ശക്തമായ സമരങ്ങൾ ഞങ്ങൾ നടത്തി. പ്രക്ഷോഭം നടത്തിയതിന്റെ പേരിൽ ഞങ്ങൾക്കെതിരെ കേസെടുത്ത് സർക്കാരാണ് പിണറായി സർക്കാർ. അന്നൊന്നും പിവി അൻവർ പ്രതികരിച്ചതായി കണ്ടിട്ടില്ല എന്നും ആര്യാടൻ ഷൗക്കത്ത് വിമർശിച്ചു. ഒടുക്കം ഹൈക്കോടതിയിൽ പോയിട്ടാണ് അവർക്ക് ശൗചാലയം നിർമ്മിച്ചു കിട്ടിയതെന്നും ഇതാണ് നിലമ്പൂരിന്റെ അവസ്ഥയെന്നും ആര്യാടൻ ഷൗക്കത്ത് ഓർമിപ്പിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പിവി അൻവർ യുഡിഎഫ് നേതാക്കളെ നിരന്തരം ബന്ധപ്പെടുന്നു; ആഴത്തിലുള്ള ചർച്ച എവിടേയും നടന്നിട്ടില്ല; ആര്യാടൻ ഷൗക്കത്ത്
Next Article
advertisement
ഇറാൻ്റെ ഉപരോധത്തിനിടയിലും ഹോർമുസ് കടലിടുക്ക് കടന്ന് എട്ട് ഇന്ത്യൻ കപ്പലുകൾ
ഇറാൻ്റെ ഉപരോധത്തിനിടയിലും ഹോർമുസ് കടലിടുക്ക് കടന്ന് എട്ട് ഇന്ത്യൻ കപ്പലുകൾ
  • ഇറാൻ്റെ ഉപരോധത്തിനിടയിലും ഹോർമുസ് കടലിടുക്ക് വിജയകരമായി കടന്ന് എട്ട് ഇന്ത്യൻ കപ്പലുകൾ

  • 485 ഇന്ത്യൻ കപ്പൽ ജീവനക്കാരുമായി 15-ലധികം ഇന്ത്യൻ പതാകയുള്ള കപ്പലുകൾ ഗൾഫ് മേഖലയിലുണ്ട്

  • ഇറാൻ സൗഹൃദ രാജ്യങ്ങൾക്ക് ജലപാത തുറന്നുനൽകുമെന്ന് വ്യക്തമാക്കിയെങ്കിലും അമേരിക്കയ്ക്ക് നിരോധനം

View All
advertisement