കൊല്ലം: ബിനീഷ് കോടിയേരിയെ
താര സംഘടനയായ 'അമ്മ'യിൽ നിന്ന് പുറത്താക്കേണ്ടതില്ലന്ന നിലപാട് അധാർമികമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്ത്രീകൾ ഒന്നൊന്നായി രാജി വയ്ക്കുന്നു. അടിയാൻ - ഉടയാൻ രീതിയാണ് താരസംഘടനയിൽ ഉള്ളത്.
ഒരു പെൺകുട്ടി പിച്ചി ചീന്തപ്പെട്ടിട്ടും മനുഷ്യത്വമുള്ള നിലപാട് താരസംഘടനയ്ക്ക് സ്വീകരിക്കാനായില്ല. അതിന്റെ തുടർച്ച തന്നെയാണ് ഇപ്പോഴുമുള്ളത്. ഡെൻമാർക്കിൽ എന്തോ ചീഞ്ഞു നാറുന്നു എന്ന സ്ഥിതിയാണ് സിനിമയിൽ. പുരുഷാധിപത്യത്തിന്റെ മുഖമായി സംഘടന മാറിയിരിക്കുന്നു. കേൾക്കാൻ പാടില്ലാത്ത പലതും സിനിമാരംഗത്തു നിന്ന് ഉയരുന്നു.
You may also like:'അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതിന് ഇടതുപക്ഷം കൂട്ടുനില്‍ക്കില്ല; അത് ഇടതുപക്ഷത്തിന്‍റെ നയമല്ല': ടി.വി രാജേഷ് [NEWS]പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തിയത്; പ്രതിക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും [NEWS] 'പൊതുജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാർ ഉള്ളതിൽ സന്തോഷം': മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് പ്രശാന്ത് ഭൂഷൺ [NEWS]
സുരേഷ് ഗോപിയും മുകേഷും ഗണേഷ് കുമാറും ഉൾപ്പെടെയുള്ള ജനപ്രതിനിധികളായ താരങ്ങൾ മറുപടി പറയണം. ഇവർ ബിനീഷിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സി പി എം - ബി ജെ പി അവിശുദ്ധ ബാന്ധവത്തിന്റെ മറ്റൊരു മുഖമാണ് വ്യക്തമാകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം, ബിനീഷ് കോടിയേരി വിഷയത്തിൽ താരസംഘടനയായ അമ്മ ചാടിക്കേറി തീരുമാനം എടുക്കേണ്ടതില്ലെന്ന് കഴിഞ്ഞദിവസം നടൻ സുരേഷ് ഗോപിയും വ്യക്തമാക്കിയിരുന്നു. മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്ക് എതിരെ കേന്ദ്ര ഏജൻസികളുടെ ഭാഗത്തു നിന്ന് നടപടികൾ തുടരുന്നതിനിടെ അമ്മയുടെ ഭാരവാഹിത്വത്തിൽ നിന്നും ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. കഴിഞ്ഞദിവസം കൊച്ചിയിൽ ചേർന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിലും ചില അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ചിരുന്നു.
എന്നാൽ, തൽക്കാലത്തേക്ക് ബിനീഷ് കോടിയേരിയെ സംഘടനയിൽ നിന്ന് പുറത്താക്കേണ്ടതില്ലെന്ന് അമ്മ നിലപാട് എടുക്കുകയായിരുന്നു. പകരം ബിനീഷിൽ നിന്നും വിശദീകരണം തേടാനും എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അമ്മയുടെ നടപടിയെ ന്യായീകരിച്ച് സുരേഷ് ഗോപി രംഗത്തെത്തിയത്. ബിനീഷിന്റെ കാര്യത്തിൽ താരസംഘടനയായ അമ്മ ചാടിക്കയറി തീരുമാനം എടുക്കേണ്ടതില്ലെന്നും നല്ല പോലെ ആലോചിച്ച ശേഷം മാത്രം തീരുമാനം എടുത്താൽ മതിയെന്നും ആയിരുന്നു സുരേഷ് ഗോപി പറഞ്ഞത്. അമ്മ രാഷ്ട്രീയസംഘടന അല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.