advertisement

'അച്ഛൻ ഇരുന്ന കസേരയിൽ മകൻ'; ജി കാർത്തികേയന്റെ ഓർമ്മയിൽ നിയമസഭ നിയന്ത്രിച്ച് കെ.എസ് ശബരീനാഥൻ

Last Updated:

2011 മുതൽ 2014 വരെയാണു സ്പീക്കറായിരുന്ന ജി കാർത്തികേയന്റെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കെ.എസ് ശബരിനാഥൻ അരുവിക്കരയിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

തിരുവനന്തപുരം: അച്ഛൻ ഇരുന്ന അതേ സ്പീക്കർ കസേരയിൽ  ഇരുന്ന് മകൻ നിയമസഭ നിയന്ത്രിച്ച അപൂർവ നിമിഷത്തിന് ബജറ്റ് സമ്മേളനം സാക്ഷ്യം വഹിച്ചു. നിയമസഭാ സ്പീക്കറായി ജി.കാർത്തികേയൻ സ്പീക്കറായി നാലു വർഷത്തോളം ഇരുന്ന കസേരയിൽ ഇരുന്ന് മകൻ കെ.എസ്.ശബരീനാഥനാണ് നിയമസഭ നിയന്ത്രിച്ചത്.  ഇന്നലെയാണു ചെയർമാൻ പാനൽ അംഗമായി ശബരി സഭ നിയന്ത്രിച്ചത്.
2011 മുതൽ 2014 വരെയാണു സ്പീക്കറായിരുന്ന ജി കാർത്തികേയന്റെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കെ.എസ് ശബരിനാഥൻ അരുവിക്കരയിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലും ശബരി വിജയിച്ചു. നിയമസഭയിലെത്തി അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ശബരി ചെയർമാൻ പാനൽ അംഗമാകുന്നത്.
അച്ഛൻ ഇരുന്ന സ്പീക്കർ കസേരയിൽ ഇരിക്കാനായതിന്റെ സന്തോഷം പങ്കുവച്ച് ശബരീനാഥന്നും ഫേസ്ബുക്കിൽ വീഡിയോ പങ്കിവച്ചിട്ടുണ്ട്.
advertisement
"ഇന്നത്തെ നിയമസഭാ സമ്മേളനദിവസം എന്നും ഓർമയിലുണ്ടാകും. എല്ലാ സെഷനിലും സ്പീക്കറുടെയും ഡപ്യൂട്ടി സ്പീക്കറുടെയും അഭാവത്തിൽ സഭ നിയന്ത്രിക്കുവാൻ മൂന്ന് അംഗങ്ങളുടെ ഒരു പാനൽ തയാറാക്കാറുണ്ട്. ഈ സെഷനിൽ ഈ പാനലിൽ ഞാനുമുണ്ട്. ഒരു ചെറിയ സമയത്തേക്ക് ആണെങ്കിലും അച്ഛൻ ഇരുന്ന കസേരയിൽ ഇന്ന് ഇരുന്നപ്പോൾ  മനസ്സിലേക്ക് ഒരുപിടി  ഓർമകൾ ഓടിയെത്തി. സ്പീക്കർ പദവിയുടെ പ്രാധാന്യത്തെക്കുറിച്ചും  ഔന്നിത്യത്തെക്കുറിച്ചും അച്ഛൻ പറഞ്ഞ വാക്കുകൾ എത്ര ശരിയാണെന്ന് ഇന്നത്തെ ദിവസം മനസ്സിലാക്കാൻ കഴിഞ്ഞു"- ശബരി ഫേസ്ബുക്കിൽ കുറിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അച്ഛൻ ഇരുന്ന കസേരയിൽ മകൻ'; ജി കാർത്തികേയന്റെ ഓർമ്മയിൽ നിയമസഭ നിയന്ത്രിച്ച് കെ.എസ് ശബരീനാഥൻ
Next Article
advertisement
കൂറുമാറുന്ന എംഎൽഎമാർക്ക് പെൻഷനില്ല; നിയമവുമായി ഹിമാചൽ പ്രദേശ് സർക്കാർ
കൂറുമാറുന്ന എംഎൽഎമാർക്ക് പെൻഷനില്ല; നിയമവുമായി ഹിമാചൽ പ്രദേശ് സർക്കാർ
  • ഹിമാചൽ പ്രദേശ് നിയമസഭയിൽ കൂറുമാറുന്ന എംഎൽഎമാർക്ക് പെൻഷൻ ലഭിക്കില്ലെന്ന നിയമം അവതരിപ്പിച്ചു

  • കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെടുന്ന എംഎൽഎമാർക്ക് സ്ഥിര ആനുകൂല്യങ്ങൾ നഷ്ടമാകും

  • പാർട്ടി മാറുന്ന പ്രവണത തടയാനും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനുമാണ് ഈ നിയമം കൊണ്ടുവരുന്നത്

View All
advertisement