ബിൽ കുടിശിക വരുത്തിയ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാൻ എത്തിയ KSEB ജീവനക്കാർക്ക് മർദനം

Last Updated:

വൈദ്യുതി വിച്ഛേദിക്കാൻ എത്തിയ കെഎസ്‌ഇബി ജീവനക്കാർക്ക് മർദനം

വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാൻ എത്തിയ കെഎസ്‌ഇബി ജീവനക്കാർക്ക് മർദനം. എറണാകുളം തൃപ്പൂണിത്തുറയിലാണ് സംഭവം. ബിൽ കുടിശിക വരുത്തിയ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാൻ എത്തിയ കെഎസ്‌ഇബി ജീവനക്കാർക്കാണ് മർദനം നേരിടേണ്ടി വന്നത്. ഇന്ന് ഉച്ചയ്ക്ക് 12.30ന് പനങ്ങാടാണ് സംഭവം. ലൈൻമാൻ കുഞ്ഞി കുട്ടൻ, രോഹിത് എന്നിവർക്കാണ് മർദ്ദനമേറ്റത്.
ജീവനക്കാർ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. ബിൽ കുടിശിക വരുത്തിയതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിക്കാൻ എത്തിയതായിരുന്നു ജീവനക്കാർ. സംഭവത്തിൽ പനങ്ങാട് സ്വദേശി ജൈനി പൊലീസ് കസ്റ്റഡിയിലാണ്. 'പുറത്തിറങ്ങടാ' എന്ന് പറഞ്ഞുകൊണ്ട് കയ്യിലിരുന്ന പൈപ്പിന്റെ കഷണം ഉപയോഗിച്ച് ജീവനക്കാരെ മർദിക്കുന്നത് വീഡിയോയിൽ കാണാം. ഇതിനോടകം തന്നെ വീഡിയോ വൈറലായി കഴിഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിൽ കുടിശിക വരുത്തിയ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാൻ എത്തിയ KSEB ജീവനക്കാർക്ക് മർദനം
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement