'KSEB മറ്റൊരു KSRTC ആയി മാറുകയാണ്'; കെഎസ്ഇബിയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് സിഎംഡി ബിജു പ്രഭാകർ

Last Updated:

പ്രതിമാസം കെഎസ്ഇബിയുടെ വരുമാനം 1750 കോടിയും ചെലവ് 1950 കോടിയുമാണെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കുന്നു

News18
News18
കെഎസ്ഇബി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് വ്യക്തമാക്കി കെഎസ്ഇബി സിഎംഡി ബിജു പ്രഭാകർ. സാമ്പത്തിക പ്രതിസന്ധി മൂലം കെഎസ്ഇബി മറ്റൊരു കെഎസ്ആര്‍ടിസി ആയി മാറിക്കൊണ്ടിരിക്കുകയാണെന്ന് ബിജു പ്രഭാകർ വെളിപ്പെടുത്തി. കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു നല്‍കിയ നോട്ടിലാണ് ബിജു പ്രഭാകര്‍ ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
വൈദ്യുതി പുറത്തുനിന്നു വാങ്ങാന്‍ പ്രതിമാസം 900 കോടി രൂപയും വായ്പ തിരിച്ചടവിന് 300 കോടിയും വേണം. 10,874.26 കോടിയുടെ വായ്പയും ഓവര്‍ഡ്രാഫ്റ്റുമാണുള്ളത്. പ്രതിമാസം കെഎസ്ഇബിയുടെ വരുമാനം 1750 കോടിയും ചെലവ് 1950 കോടിയുമാണെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കുന്നു.
അടുത്ത മൂന്നു മുതല്‍ ഏഴ് വര്‍ഷത്തേക്ക് വിവിധ പദ്ധതികളുടെ നടത്തിപ്പിനായി 45,000 കോടി രൂപയാണ് മുതല്‍മുടക്കായി വേണ്ടതെന്നും പറയുന്നു. 25 മെഗാവാട്ടില്‍ താഴെയുള്ള ചെറുകിട ജലവൈദ്യുത പദ്ധതികള്‍ സ്ഥാപിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍, സഹകരണബാങ്കുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുമായി സഹകരിക്കുമെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'KSEB മറ്റൊരു KSRTC ആയി മാറുകയാണ്'; കെഎസ്ഇബിയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് സിഎംഡി ബിജു പ്രഭാകർ
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement