തിരുവനന്തപുരം: കെ എസ് ഇ ബിയുടെ ടോൾ ഫ്രീ കസ്റ്റമർകെയർ നമ്പറും വിവിധ സെക്ഷൻ ഓഫീസുകളിലെ ലാൻഡ് ഫോണുകളും പ്രവർത്തന രഹിതം. ഇന്ന് രാവിലെ മുതലാണ് കെ എസ് ഇ ബിയുടെ ടോൾ ഫ്രീ കസ്റ്റമർകെയർ നമ്പരായ 1912 പ്രവർത്തന രഹിതമായിരിക്കുന്നത്. ബി എസ് എൻ എലിന്റെ അറുപത് ലൈനുകളാണ് കെ എസ് ഇ ബി കോൾ സെന്ററിലുള്ളത്.
ബിഎസ്എൻഎൽ ലാൻഡ് ലൈൻ പ്രവർത്തനം നിലച്ചതോടെയാണ് കോൾ സെന്റർ പ്രവർത്തന രഹിതമായത്. ഇതോടൊപ്പം വിവിധ സെക്ഷൻ ഓഫീസുകളിലെ ലാൻഡ് ഫോണുകളും പ്രവർത്തിക്കുന്നില്ല. എത്രയും വേഗം പ്രശ്നം പരിഹരിക്കുമെന്ന് ബി എസ് എൻ എൽ അധികൃതർ അറിയിച്ചിട്ടുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.
ഉപഭോക്താക്കൾക്ക് കെ എസ് ഇ ബിയുടെ wss.kseb.in എന്ന കസ്റ്റമർകെയർ പോർട്ടലിൽ ഓൺലൈനായും 9496001912 എന്ന വാട്സാപ് നമ്പരിലും fb.com/ksebl എന്ന ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ കമന്റായും പരാതികൾ രേഖപ്പെടുത്താവുന്നതാണെന്ന് കെഎസ്ഇബി അറിയിച്ചു.
ഉപഭോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും കെഎസ്ഇബി അറിയിച്ചു.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.