യാത്രക്കിടയിൽ കുഴഞ്ഞുവീണു; രക്ഷകരായി KSRTC ഡ്രൈവറും കണ്ടക്ടറും

Last Updated:

യാത്രക്കാരന്റെ നില തൃപ്തികരം എന്ന് ബോദ്ധ്യപ്പെട്ടതിന് ശേഷമാണ് ബസ് വിതുരയ്ക്ക് മടങ്ങിയത്.

തിരുവനന്തപുരം: ബസ് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന്റെ ജീവൻ രക്ഷിച്ച് കെഎസ്ആർടിസി ജീവനക്കാർ. ബസിലെ ഡ്രൈവറും കണ്ടക്ടറും അവസരോചിതമായി ഇടപെട്ടതോടെയാണ് കുഴഞ്ഞു വീണ യാത്രക്കാരനെ ഉടൻ ആശൂപത്രിയിൽ എത്തിക്കാൻ സാധിച്ചത്. വിതുരം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് സർവീസ് നടത്തുന്ന ബസിലാണ് സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തി വിതുരയിലേക്ക് മടങ്ങുന്നതിനിടെ യാത്രക്കാരൻ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ കണ്ടക്ടർ പ്രശാന്തിന്റെ ശ്രദ്ധയിൽ ഇത് പെടുകയും ഡ്രൈവർ സാജുവിനെ അറിയിക്കുകയുമായിരുന്നു. പിന്നാലെ സാജു തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് ബസ് തിരിക്കുകയായിരുന്നു ആശുപത്രിയിൽ എത്തിയ യാത്രക്കാരന്റെ ബാഗിലുണ്ടായിരുന്ന രേഖകൾ പരിശോധിച്ച് ബന്ധുക്കളെ വിവരം അറിയിക്കുകയും അവർ എത്തുന്നവരെ ഇരുവരും യാത്രക്കാരനു കാവലായി തുടർന്നു. തുടർന്ന് യാത്രക്കാരന്റെ നില തൃപ്തികരം എന്ന് ബോദ്ധ്യപ്പെട്ടതിന് ശേഷമാണ് ബസ് വിതുരയ്ക്ക് മടങ്ങിയത്.
advertisement
അരുവിക്കര എംഎൽഎ ജി സ്റ്റീഫൻ ആണ് ഇരുവരുടെയും നല്ല പ്രവർത്തി നന്മ പുറംലോകത്തെ അറിയിച്ചത്. ‘ഒരു നിമിഷം പോലെ വൈകാതെ അവർ ചെയ്ത പ്രവൃത്തിയിലൂടെ രക്ഷിച്ചെടുത്തത് ഒരു മനുഷ്യ ജീവനെ ആയിരുന്നു. ഒരു കുടുംബത്തിന്റെ പ്രതീക്ഷയെ ആയിരുന്നു.’- ജി സ്റ്റീഫൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യാത്രക്കിടയിൽ കുഴഞ്ഞുവീണു; രക്ഷകരായി KSRTC ഡ്രൈവറും കണ്ടക്ടറും
Next Article
advertisement
മധ്യപ്രദേശില്‍ 14 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിര്‍ദേശിച്ച ഡോക്ടര്‍ അറസ്റ്റില്‍
മധ്യപ്രദേശില്‍ 14 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിര്‍ദേശിച്ച ഡോക്ടര്‍ അറസ്റ്റില്‍
  • മധ്യപ്രദേശില്‍ 14 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിര്‍ദേശിച്ച ഡോക്ടര്‍ അറസ്റ്റിലായി.

  • കഫ് സിറപ്പില്‍ 48.6% വിഷാംശം കണ്ടെത്തിയതോടെ മരുന്ന് നിര്‍മാതാക്കളും ഡോക്ടറും പ്രതികളായി.

  • കഫ് സിറപ്പ് കഴിച്ചതിനെ തുടര്‍ന്ന് മരിച്ച കുട്ടികളുടെ കുടുംബത്തിന് 4 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.

View All
advertisement