ചെളി വെള്ളം തെറിപ്പിച്ച ബസ് തടഞ്ഞ് വിദ്യാർത്ഥി; പ്രതിഷേധത്തിനിടെ ബസ് മുന്നോട്ടെടുത്ത് KSRTC ഡ്രൈവർ

Last Updated:

തിരുവനന്തപുരത്ത് നിന്നും അങ്കമാലിയിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസാണ് യദുകൃഷ്ണന്റെ ദേഹത്ത് വെള്ളം തെറിപ്പിച്ചത്

News18
News18
ആലപ്പുഴ: ദേഹത്ത് വെള്ളം തെറിപ്പിച്ചതിനെ ചോദ്യം ചെയ്ത വിദ്യാർത്ഥിയെ കെഎസ്ആർടിസി ഡ്രൈവർ അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ആലപ്പുഴയിലെ അരൂർ ദേശീയപാതയിലാണ് സംഭവം. അരൂരിലെ ഒരു സ്വകാര്യ ഹോട്ടലിന് മുന്നിലായിരുന്നു സംഭവം. കോതമം​ഗലം സ്വദേശിയായ വിദ്യാർത്ഥി യദുകൃഷ്ണനാണ് ദുരനുഭവം നേരിട്ടത്.
തിരുവനന്തപുരത്ത് നിന്നും അങ്കമാലിയിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസാണ് യദുകൃഷ്ണന്റെ ദേഹത്ത് വെള്ളം തെറിപ്പിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ബൈക്കിൽ തൃപ്പൂണിത്തുറയിലേക്ക് പോവുകയായിരുന്ന യദുകൃഷ്ണന്റെ വസ്ത്രങ്ങളിൽ ചെളി പുരണ്ടതിനാൽ കോളജിലേക്കുള്ള യാത്ര മുടങ്ങിയിരുന്നു. ഇതോടെയാണ് വിദ്യാർഥി ബസിനെ പിന്തുടർന്ന് മുന്നിൽ കയറിനിന്ന് പ്രതിഷേധിച്ചത്. അപ്പോഴാണ് ഡ്രൈവർ ബസ് മുന്നോട്ട് എടുക്കാൻ ശ്രമിച്ചത്. അപായമുണ്ടാകാനുള്ള സാധ്യത തിരിച്ചറിഞ്ഞ് സംഭവം കണ്ടുനിന്ന നാട്ടുകാർ ഒച്ചവെച്ചതോടെ ഡ്രൈവർ ഈ നീക്കത്തിൽ നിന്ന് പിന്മാറി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചെളി വെള്ളം തെറിപ്പിച്ച ബസ് തടഞ്ഞ് വിദ്യാർത്ഥി; പ്രതിഷേധത്തിനിടെ ബസ് മുന്നോട്ടെടുത്ത് KSRTC ഡ്രൈവർ
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement