റോബിനെ വെട്ടാനെത്തിയ കെഎസ്ആർടിസി ലോ ഫ്ലോർ ബസ് യാത്ര തുടങ്ങിയത് കാലി സീറ്റുകളുമായി
- Published by:Anuraj GR
- news18-malayalam
Last Updated:
പത്തനംതിട്ടയിൽനിന്ന് കോയമ്പത്തൂരിലേക്ക് കെഎസ്ആർടിസി ലോഫ്ലോർ ബസിന് ടിക്കറ്റ് നിരക്ക് 569 രൂപയാണ്. എന്നാൽ റോബിൻ ബസ് ഈടാക്കുന്നത് 650 രൂപയാണ്
പത്തനംതിട്ട: കേന്ദ്ര സർക്കാർ നിയമപ്രകാരം അഖിലേന്ത്യാ പെർമിറ്റുമായി പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന റോബിൻ ബസിന് ബദലായി കെഎസ്ആർടിസി ആരംഭിച്ച ലോ ഫ്ലോർ ബസ് യാത്ര തുടങ്ങിയത് കാലി സീറ്റുകളുമായി. ഇന്ന് രാവിലെ നാലരയ്ക്ക് പത്തനംതിട്ടയിൽനിന്ന് പുറപ്പെട്ടപ്പോഴാണ് ലോഫ്ലോർ ബസിൽ യാത്ര ചെയ്യാൻ ആരുമില്ലാതിരുന്നത്. പത്തനംതിട്ടയിൽനിന്ന് കോയമ്പത്തൂരിലേക്ക് കെഎസ്ആർടിസി ലോഫ്ലോർ ബസിന് ടിക്കറ്റ് നിരക്ക് 569 രൂപയാണ്. എന്നാൽ റോബിൻ ബസ് ഈടാക്കുന്നത് 650 രൂപയാണ്.
റോബിൻ ബസ് പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പാണ് കെഎസ്ആർടിസി ബസ് സർവീസ് തുടങ്ങുന്നത്. ഇതോടെ ഈ റൂട്ടിൽ കെഎസ്ആർടിസിയും റോബിൻ ബസും തമ്മിൽ ഒരു മത്സരത്തിന് കളമൊരുങ്ങിയിരിക്കുകയാണ്.
പത്തനംതിട്ടയിൽ നിന്നും രാവിലെ 4:30നാണ് ബസ് പുറപ്പെട്ടത്. തിരികെ കോയമ്പത്തൂരിൽ നിന്നും വൈകുന്നേരം 4:30ന് സർവ്വീസ് പുറപ്പെടും. റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി ,ഈരാറ്റുപേട്ട , തൊടുപുഴ , മൂവാറ്റുപുഴ , അങ്കമാലി , തൃശ്ശൂർ , വടക്കാഞ്ചേരി , പാലക്കാട് വഴിയാണ് സർവ്വീസ്.
advertisement
പത്തനംതിട്ടയിൽനിന്ന് കോയമ്പത്തൂരിലേക്ക് അന്തർ സംസ്ഥാന സർവീസ് ആരംഭിച്ച റോബിൻ ബസിന് മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കിയതും നാട്ടുകാർ സ്വീകരണം നൽകിയതുമൊക്കെ നേരത്തെ വലിയ വാർത്തയായിരുന്നു. അതിന് പിന്നാലെയാണ് കെഎസ്ആർടിസി ഇതേ റൂട്ടിൽ പുതിയ സർവീസുമായി രംഗത്തെത്തുന്നത്. പത്തനംതിട്ടയിൽനിന്ന് രാവിലെ അഞ്ച് മണിക്കാണ് റോബിൻ ബസ് പുറപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
November 19, 2023 10:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റോബിനെ വെട്ടാനെത്തിയ കെഎസ്ആർടിസി ലോ ഫ്ലോർ ബസ് യാത്ര തുടങ്ങിയത് കാലി സീറ്റുകളുമായി