KSRTC ശമ്പളം: മന്ത്രി ആന്‍റണി രാജുവിനെ തടഞ്ഞ് ജീവനക്കാരുടെ പ്രതിഷേധം
- Published by:Anuraj GR
- news18-malayalam
Last Updated:
ചാത്തമംഗലത്ത് ഗ്രാമ വണ്ടി ഉദ്ഘാടനത്തിന് ശേഷം മന്ത്രി മടങ്ങുമ്പോഴായിരുന്നു മന്ത്രിയെ ജീവനക്കാർ തടഞ്ഞുവെച്ചത്
കോഴിക്കോട്: കെ എസ് ആർ ടി സിയിൽ ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് ജീവനക്കാർ ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജുവിനെ വഴിയിൽ തടഞ്ഞ് പ്രതിഷേധിച്ചു. ഐഎൻടിയുസി, എസ്.ടി.യു പ്രവർത്തകരുടെ നേതൃത്വത്തിൽ കോഴിക്കോടാണ് പ്രതിഷേധം അരങ്ങേറിയത്. ചാത്തമംഗലത്ത് ഗ്രാമ വണ്ടി ഉദ്ഘാടനത്തിന് ശേഷം മന്ത്രി മടങ്ങുമ്പോഴായിരുന്നു മന്ത്രിയെ ജീവനക്കാർ തടഞ്ഞുവെച്ചത്. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയ ശേഷം മന്ത്രിയെ കടത്തിവിടുകയായിരുന്നു.
എന്നാൽ കെഎസ്ആര്‍ടിസിയില്‍ കൂപ്പണുകള്‍ അടിച്ചേല്‍പ്പിക്കില്ലെന്നും ആവശ്യക്കാര്‍ മാത്രം കൂപ്പണുകള്‍ വാങ്ങിയാല്‍ മതിയെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. കൂപ്പണ്‍ വാങ്ങാന്‍ താല്‍പര്യമുള്ളവരുടെ കണക്കെടുക്കാന്‍ ഡിപ്പോകള്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
KSRTC ശമ്പള കുടിശികയ്ക്ക് പകരം സപ്ലൈകോ കൂപ്പൺ നൽകണമെന്ന് ഹൈക്കോടതി; വേണ്ടെന്ന് ജീവനക്കാർ
കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ശമ്ബള കുടിശ്ശികയ്ക്ക് പകരം കൂപ്പണുകള്‍ നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജീവനക്കാര്‍ക്ക് കൺസ്യൂമർഫെഡ്, സപ്ലൈകോ അടക്കമുള്ള സ്ഥാപനങ്ങളുടെ കൂപ്പണുകള്‍ നല്‍കാമെന്നാണ് കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ കൂപ്പണുകള്‍ വേണ്ടെന്ന് ജീവനക്കാരുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.
advertisement
ശമ്പളവിതരണത്തിന് 50 കോടി രൂപ നല്‍കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഈ തുക കൊണ്ട് കുടിശ്ശിക ശമ്ബളത്തിന്റെ മൂന്നിലൊന്ന് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. സിംഗിള്‍ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ വിധി പറയാനായി മാറ്റി. ശമ്പളവിതരണത്തിന് സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.
ശമ്പളം നല്‍കാന്‍ ബാധ്യതയില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാലനിര്‍ദേശം. കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ശമ്ബളവിതരണത്തിന് 103 കോടി രൂപ അനുവദിക്കണമെന്നും ഓണത്തിനുമുമ്ബ് ഇതിനായി നടപടിയെടുക്കണമെന്നുമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.
advertisement
അതേസമയം കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ട് 62 ദിവസം പിന്നിട്ടു. ഇതോടെ കടുത്ത പ്രതിഷേധവുമായി ജീവനക്കാർ രംഗത്തെത്തി. കുട്ടികൾക്കൊപ്പം പ്ലക്കാർഡ് ഉയർത്തി വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം നടന്നു.
മകൾക്ക് നാളെ രാവിലെ കോളേജിൽ ഡിഗ്രിക്ക് ചേരണമെന്നും കടം ചോദിക്കാൻ ഇനി ഒരാളും ബാക്കിയില്ലെന്നും, കൈയിൽ 500 പോലും എടുക്കാനില്ലെന്നും പറഞ്ഞു കരഞ്ഞുകൊണ്ടുള്ള കെ എസ് ആർ ടി സി കണ്ടക്ടറുടെ വീഡിയോ വൈറലായിരുന്നു. കെ എസ് ആർ ടി സി സുൽത്താൻ ബത്തേരി ഡിപ്പോയിലെ ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഈ വീഡിയോ വന്നത്.
advertisement
അതേസമയം ഓരോ ദിവസവും കഴിയുന്തോറും ജീവനക്കാരുടെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള പരിഭവങ്ങളും പരാതികളും കൂടി വരികയാണ്. നിത്യേനയുള്ള വീട്ടുചെലവിന് പോലും പണമില്ലാത്തെ അവസ്ഥയിലാണ് കെ എസ് ആർ ടി സി ജീവനക്കാർ.
ഒരു ജീവനക്കാരൻ പ്ലക്കാർഡും പിടിച്ചുനിൽക്കുന്ന മകൾക്കൊപ്പമാണ് പ്രതിഷേധിച്ചത്. 'അച്ഛന് ശമ്പളം അനുവദിക്കൂ, ഞങ്ങളെ ജീവിക്കാൻ അനുവദിക്കൂ'- എന്നാണ് പ്ലക്കാർഡിൽ എഴുതിയിരുന്നത്. മകൾക്ക് ഉടുപ്പ് വാങ്ങാൻ പോലും പണമില്ലെന്ന് വിലപിക്കുന്ന ജീവനക്കാരുമുണ്ട്. ക്യാൻസർ പോലെയുള്ള രോഗങ്ങളുള്ള കുടുംബാംഗങ്ങൾക്ക് മരുന്ന് വാങ്ങാനും കാശില്ലാത്ത അവസ്ഥയിലാണ് തങ്ങളെന്ന് ജീവനക്കാർ പറയുന്നു.
advertisement
അതേസമയം ശമ്പളക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടർന്ന് തൊഴിലാളി യൂണിയനുകളിൽനിന്ന് ജീവനക്കാർ രാജിവെക്കാൻ തുടങ്ങിയിട്ടുണ്ട്. പന്തളം, ആര്യങ്കാവ് ഡിപ്പോകളിൽനിന്ന് പത്തിലേറെ ജീവനക്കാർ ഭരണാനുകൂല സംഘടനയായ കെഎസ്ആർടിഇഒയിൽനിന്ന് രാജിവെച്ചു. പ്രതിപക്ഷത്തായിട്ടും 12 മണിക്കൂർ ഡ്യൂട്ടി, ശമ്പള വിഷയങ്ങളിൽ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ ഡിപ്പോയിൽ INTUC പ്രവർത്തകർ നേതൃത്വത്തിന് രാജി സമർപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 03, 2022 2:14 PM IST