ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ‘ശമ്പളരഹിത സേവനം 41-ാം ദിവസം’ എന്ന ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റി കെഎസ്ആര്‍ടിസി. വൈക്കം ഡിപ്പോയില്‍ കണ്ടക്ടറായി ജോലി ചെയ്തിരുന്ന അഖില എസ്.നായരെയാണ് പാലാ ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയത്. കഴിഞ്ഞ ജനുവരി 11നായിരുന്നു ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് അഖില ബാഡ്ജ് ധരിച്ചെത്തിയത്.
കണ്ടക്ടറുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും കെഎസ്ആര്‍ടിസി ജീവനക്കാരുടെ ദയനീയാവസ്ഥ വലിയ ചര്‍ച്ചയാകുകയും ചെയ്തു.
എന്നാല്‍ കെഎസ്ആര്‍ടിസി മാനേജ്മെന്റ് നടത്തിയ അന്വേഷണത്തില്‍ അഖില എസ്. നായര്‍ അച്ചടക്കലംഘനം നടത്തിയതായി ബോധ്യപ്പെട്ടെന്നും ഭരണപരമായ സൗകര്യാര്‍ത്ഥം സ്ഥലം മാറ്റുന്നു എന്നാണ് ഉത്തരവില്‍ പറയുന്നത്. അഖിലയുടെ പ്രതിഷേധം സര്‍ക്കാരിനെയും മാനേജ്മെന്റിനെയും അപകീര്‍ത്തിപ്പെടുത്തിയെന്ന് കെഎസ്ആര്‍ടിയുടെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവില്‍ പറയുന്നു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ksrtc, Ksrtc conductor, Salary