കാലിക്കറ്റ് സർവകലാശാല യൂണിയൻ 8 വർഷത്തിനുശേഷം KSU-MSF മുന്നണി പിടിച്ചെടുത്തു

Last Updated:

അഞ്ച് ജനറല്‍ സീറ്റുകളാണ് യുഡിഎസ്എഫ് നേടിയത്. എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ വിജയം.

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല യൂണിയൻ കെ എസ് യു- എംഎസ്എഫ് മുന്നണിയായ യുഡിഎസ്എഫ് പിടിച്ചെടുത്തു. അഞ്ച് ജനറല്‍ സീറ്റുകളാണ് യുഡിഎസ്എഫ് നേടിയത്. എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ വിജയം.
ചെയര്‍പേഴ്‌സണ്‍ -നിധിന്‍ ഫാത്തിമ പി (ഗവ. വിക്ടോറിയ കോളേജ്, പാലക്കാട്), ജനറല്‍ സെക്രട്ടറി -മുഹമ്മദ് സഫ്വാന്‍, വൈസ് ചെയര്‍മാന്‍ -അര്‍ഷാദ് പി. കെ, വൈസ് ചെയര്‍പേഴ്‌സണ്‍ -ഷബ്ന കെ ടി, ജോയിന്റ് സെക്രട്ടറി -അശ്വിന്‍ നാഥ് കെ പി എന്നിവരാണ് വിജയികള്‍.
രണ്ട് ജില്ലകളിലും യുഡിഎസ്എഫ് മുന്നേറി. മലപ്പുറം, കോഴിക്കോട് ജില്ലാ സീറ്റുകളാണ് യുഡിഎസ്എഫ് സ്വന്തമാക്കിയത്. മൂന്ന് സീറ്റ് എസ്എഫ്ഐയും നേടി. തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് വിജയിച്ചത്. എന്നാൽ റീകൗണ്ടിൽ 3 വോട്ടുകൾക്കാണ് പാലക്കാട് സീറ്റ് യുഡിഎസ്എഫിന് നഷ്ടമായത്.
advertisement
മലപ്പുറം - പി കെ മുബഷിർ , കോഴിക്കോട് - ജാഫർ ടി തുണ്ടിയിൽ, തൃശ്ശൂർ - പി ആർ സായൂജ് , വയനാട് - സിജോ ജോർജ് , പാലക്കാട് - എസ് അഭിനന്ദ് എന്നിവരാണ് വിജയികൾ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാലിക്കറ്റ് സർവകലാശാല യൂണിയൻ 8 വർഷത്തിനുശേഷം KSU-MSF മുന്നണി പിടിച്ചെടുത്തു
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement