കോഴിക്കോട്: ഗവണ്‍മെന്‍റ് ലോ കോളേജില്‍ എസ് എഫ് ഐ – കെ എസ് യു സംഘര്‍ഷം. ബാനറിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. കോളേജിലെ സ്റ്റേജില്‍ സ്ഥാപിച്ചിരുന്ന ബാനറുകള്‍ നീക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
കെ എസ് യു സംഘടിപ്പിക്കുന്ന പരിപാടിക്കായി സ്റ്റേജിൽ ബാനറുകൾ സ്ഥാപിച്ചിരുന്നു. ഈ ബാനറുകൾ നീക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിനിടയാക്കിയത്. ഒടുവിൽ പൊലീസെത്തിയതിനു ശേഷമാണ് സംഘര്‍ഷത്തിന് അയവ് വന്നത്.
Also Read-കനകമല ഐഎസ് റിക്രൂട്ട്മെന്റ് കേസ്: പ്രതിയ്ക്ക് ഏഴു വർഷം തടവ് ശിക്ഷ
പെൺകുട്ടികളുൾപ്പെടെ നിരവധി പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആറ് പ്രവര്‍ത്തകരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് കെ എസ് യു നേതാക്കൾ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.