HOME /NEWS /Kerala / 'സിറാജ് പത്രം പൂട്ടിക്കാൻ നോക്കി; സുന്നി-മുജാഹിദ് നേതാക്കളെ അറസ്റ്റ് ചെയ്യിക്കാൻ ശ്രമിച്ചു'; ജമാഅത്തെ ഇസ്ലാമിക്കെതിരെ കെടി ജലീൽ

'സിറാജ് പത്രം പൂട്ടിക്കാൻ നോക്കി; സുന്നി-മുജാഹിദ് നേതാക്കളെ അറസ്റ്റ് ചെയ്യിക്കാൻ ശ്രമിച്ചു'; ജമാഅത്തെ ഇസ്ലാമിക്കെതിരെ കെടി ജലീൽ

കെ.ടി. ജലീൽ

കെ.ടി. ജലീൽ

കേരളത്തിലെ മുസ്ലിം സംഘടനകൾ ഒന്നും മാധ്യമത്തിന് വേണ്ടി രംഗത്ത് വന്നില്ലെന്നും ജലീൽ

 • Share this:

  കോഴിക്കോട്: മാധ്യമം വിവാദത്തിൽ ജമാഅത്തെ ഇസ്ലാമിക്ക് മറുപടിയുമായി കെ ടി ജലീൽ. സുന്നി, മുജാഹിദ് നേതാക്കളെ ഖത്തറിൽ അറസ്റ്റ് ചെയ്യിക്കാൻ ശ്രമിച്ചതായും ഖത്തറിൽ സിറാജ് പത്രം പൂട്ടിക്കാൻ ശ്രമിച്ചതായും ജലീൽ ആരോപിച്ചു. കേരളത്തിലെ മുസ്ലിം സംഘടനകൾ ഒന്നും മാധ്യമത്തിന് വേണ്ടി രംഗത്ത് വന്നില്ലെന്നും ജലീൽ ഫേസ്ബുക് പോസ്റ്റിൽ കെടി ജലീൽ പറയുന്നു.

  ജമാഅത്തെ ഇസ്ലാമിക്ക് സ്വാധീനമുള്ള ഗൾഫ് നാടുകളിൽ മാന്യമായ സമീപനം മറ്റു മലയാള പ്രസിദ്ധീകരണങ്ങളോട് എന്നെങ്കിലും മാധ്യമം സ്വീകരിച്ചിട്ടുണ്ടോ?

  Also Read- പെരുമ്പാവൂരിൽ ഇരുനില വീട് ഇടിഞ്ഞുതാണു; പതിമൂന്നുകാരൻ മരിച്ചു

  നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

  കേരളത്തിലെ സമുന്നത സുന്നി നേതാവ് കുട്ടിഹസ്സൻ ഹാജിയെ ഖത്തറിൽ (വിദേശ മണ്ണിൽ) ജയിലിലടപ്പിച്ച നിങ്ങളോട് ലോകാവസാനം വരെ ഒരു സുന്നി പ്രവർത്തകൻ പൊറുക്കുമെന്ന് കരുതുന്നുണ്ടോ? പ്രമുഖ മുജാഹിദ് പണ്ഡിതൻ കെ ഉമർ മൗലവിയെ ഖത്തറിൽ അറസ്റ്റ് ചെയ്യിക്കാൻ ജമാത്തത്തെ ഇസ്ലാമി നടത്തിയ കളികൾ അറിയുന്നത് കൊണ്ടാണ് ഒരു മുജാഹിദ് നേതാവും നിങ്ങളുടെ രക്ഷക്കെത്താതിരുന്നത്.

  ഖത്തറിൽ സിറാജ് പൂട്ടിച്ചതിൽ മാധ്യമത്തിന്റെ കറുത്ത കരങ്ങൾ പ്രവർത്തിച്ചുവെന്ന ബോദ്ധ്യമല്ലേ ശൈഖുനാ എ.പി അബൂബക്കർ മുസ്ല്യാരുടെ അനുയായികളെ നിങ്ങളെ പ്രതിരോധിക്കുന്നതിൽ നിന്ന് തടഞ്ഞതെന്ന് കുറിപ്പിൽ ജലീൽ ചോദിക്കുന്നു.

  ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

  തുള്ളൽ നിന്നല്ലോ,

  ഇനിയൊരു ഫ്ലാഷ്ബാക്ക്

  'മാധ്യമം' പത്രവും ജമാഅത്തെ ഇസ്ലാമിയിലെ തീവ്ര വലതുപക്ഷ കുഞ്ഞാടുകളും (കുറ്റ്യാടി സ്കൂൾ ഓഫ് തോട്ട്) തുള്ളിയാൽ എത്രത്തോളം തുള്ളുമെന്ന് നിരീക്ഷിക്കുകയായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി. ഇപ്പോൾ ഏതാണ്ട് തുള്ളൽ നിന്ന സാഹചര്യത്തിലാണ് ഈ കുറിപ്പ്.

  കോവിഡ് കാലത്തെ ഭീതിതമായ അവസ്ഥയിൽ മാധ്യമം കേരളത്തിൽ മാത്രം പ്രസിദ്ധീകരിച്ച 'മരണ സപ്ലിമെന്റി'നെതിരെ (ഭൂലോക കുത്തിത്തിരിപ്പിനെതിരെ) വ്യക്തിപരമായി ഞാൻ നടത്തിയ ഇടപെടലാണല്ലോ സ്വർണ്ണക്കടത്തിനെ കടത്തിവെട്ടി ഇപ്പോൾ മുഴച്ച് നിൽക്കുന്നത്.

  എനിക്കെതിരെ ചില ചാനൽ മുറികളിൽ സി.പി.എം വിരുദ്ധ നിലയ വിദ്വാൻമാർ നടത്തിയ പതിവു വീണവായനയല്ലാതെ പുതിയ വിവാദവുമായി ബന്ധപ്പെട്ട് മറ്റെന്താണ് നടന്നത്?

  കേരളത്തിലെ ഒരൊറ്റ മുസ്ലിം മത സംഘടനയും മാധ്യമത്തിന് വേണ്ടി രംഗത്ത് വരാതിരുന്നതിന്റെ കാരണം എന്താണ്? വെറുതെ ഇരിക്കുമ്പോൾ ഒന്നാലോചിക്കുന്നത് നന്നാകും.

  ജമാഅത്തെ ഇസ്ലാമിക്ക് സ്വാധീനമുള്ള ഗൾഫ് നാടുകളിൽ മാന്യമായ സമീപനം മറ്റു മലയാള പ്രസിദ്ധീകരണങ്ങളോട് എന്നെങ്കിലും മാധ്യമം സ്വീകരിച്ചിട്ടുണ്ടോ?

  നടപടിക്ക് കത്തെഴുതി എന്നാണല്ലോ എനിക്കെതിരെയുള്ള ചാർജ് ഷീറ്റ്. കേരളത്തിലെ സമുന്നത സുന്നി നേതാവ് കുട്ടിഹസ്സൻ ഹാജിയെ ഖത്തറിൽ (വിദേശ മണ്ണിൽ) ജയിലിലടപ്പിച്ച നിങ്ങളോട് ലോകാവസാനം വരെ ഒരു സുന്നി പ്രവർത്തകൻ പൊറുക്കുമെന്ന് കരുതുന്നുണ്ടോ?

  പ്രമുഖ മുജാഹിദ് പണ്ഡിതൻ കെ ഉമർ മൗലവിയെ ഖത്തറിൽ അറസ്റ്റ് ചെയ്യിക്കാൻ ജമാത്തത്തെ ഇസ്ലാമി നടത്തിയ കളികൾ അറിയുന്നത് കൊണ്ടാണ് ഒരു മുജാഹിദ് നേതാവും നിങ്ങളുടെ രക്ഷക്കെത്താതിരുന്നത്.

  ഖത്തറിൽ സിറാജ് പൂട്ടിച്ചതിൽ മാധ്യമത്തിൻ്റെ കറുത്ത കരങ്ങൾ പ്രവർത്തിച്ചുവെന്ന ബോദ്ധ്യമല്ലേ ശൈഖുനാ എ.പി അബൂബക്കർ മുസ്ല്യാരുടെ അനുയായികളെ നിങ്ങളെ പ്രതിരോധിക്കുന്നതിൽ നിന്ന് തടഞ്ഞത്?

  വെള്ളിമാട്കുന്നിലെ ജെ.ഡി.റ്റി എന്ന സ്ഥാപനം ഇന്ന് കാണുന്ന വിധത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ ഒരു പുരുഷായുസ്സ് മുഴുവൻ ഹോമിച്ച ഹസ്സൻ ഹാജിയെ കള്ളക്കഥകൾ മെനഞ്ഞ് ഒറ്റുകൊടുത്ത് ജയിലിലടപ്പിച്ച നിങ്ങൾ അറബിക്കടലിൽ ആയിരം തവണ മുങ്ങിക്കുളിച്ചാലും ആ പാപ പങ്കിലതയിൽ നിന്ന് മുക്തമാകുമോ?

  സേട്ടു സാഹിബിനെ ലീഗിൽ നിന്ന് അടർത്തി എടുത്ത് അവസാനം വഴിയിലുപേക്ഷിച്ച് അപമാനിച്ച നിങ്ങളോട് മുസ്ലിംലീഗ് എങ്ങിനെ ക്ഷമിക്കാനാണ്?

  ചെയ്ത മഹാപാപങ്ങളോർത്ത് പശ്ചാതപിക്കാനും മാധ്യമത്തിൻ്റെ സ്വീകാര്യതയുടെ "വൈപുല്യം" സ്വയം വിലയിരുത്താനും പുതിയ വിവാദം വഴിവെക്കുമെങ്കിൽ അതിലും വലിയൊരു നേട്ടം ഇത് കൊണ്ട് വേറെ ഉണ്ടാവില്ല.

  ഖുർആൻ്റെ മറവിലെ സ്വർണ്ണക്കടത്തും കാരക്കയുടെ ഉള്ളിലെ സ്വർണ്ണക്കുരുവും ബിരിയാണിച്ചെമ്പിലെ സ്വർണ്ണ മസാലയും പിന്നെ മേമ്പൊടിക്കുള്ള ഡോളർ കടത്തും എല്ലാം പമ്പകടന്നില്ലേ?

  First published:

  Tags: Jamaat-e-Islami, Kt jaleel, Kt jaleel gold smuggling case