'പലസ്തീനികളുടെ ചെലവിൽ ഇസ്രായേൽ ഐക്യദാർഢ്യ സമ്മേളനത്തിന് വേദിയൊരുക്കിയ ലീഗിനോട് ചരിത്രം പൊറുക്കില്ല': കെ.ടി. ജലീൽ
- Published by:Rajesh V
- news18-malayalam
Last Updated:
''അന്ത്യനാൾ വരെ ലീഗിന്റെ ഈ ചതി പലസ്തീന്റെ മക്കൾ പൊറുക്കില്ല. പലസ്തീൻ ജനതയുടെ ഉള്ളുരുക്കം കണ്ട് വേദനിച്ച് വന്നവരോടാണ് ശശി തരൂർ "ഇസ്രായേൽ മാല'' പാടിയത്''
കോഴിക്കോട്: മുസ്ലിം ലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിലെ ശശി തരൂരിന്റെ പ്രസംഗത്തിനെതിരെ കെ ടി ജലീൽ എംഎൽഎ. പലസ്തീനികളുടെ ചെലവിൽ ഇസ്രായേൽ ഐക്യദാർഢ്യ സമ്മേളനമാണ് ലീഗ് നടത്തിയതെന്ന് ജലീൽ ആരോപിച്ചു. ഇസ്രായേലിന്റെ അടിയും ഇടിയും വെടിയും തൊഴിയും ആട്ടും തുപ്പും സഹിക്കാനാവാതെ പ്രതികരിച്ചതിനെ ഭീകരപ്രവർത്തനം എന്ന് വിളിച്ച തരൂർ ഇസ്രായേലിനെ കൊടും ഭീകരർ എന്ന് വിളിക്കാത്തത് എന്തുകൊണ്ടാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ ജലീൽ ചോദിച്ചു.
അന്ത്യനാൾ വരെ ലീഗിന്റെ ഈ ചതി പലസ്തീന്റെ മക്കൾ പൊറുക്കില്ല. പലസ്തീൻ ജനതയുടെ ഉള്ളുരുക്കം കണ്ട് വേദനിച്ച് വന്നവരോടാണ് തരൂർ ‘ഇസ്രായേൽ മാല’ പാടിയത്. സമസ്തക്ക് മുന്നിൽ ശക്തി തെളിയിക്കാൻ നടത്തിയ പലസ്തീൻ ഐക്യദാർഢ്യ റാലി ഫലത്തിൽ ലീഗിന് വിനയായെന്നും ജലീൽ പറഞ്ഞു.
advertisement
കുറിപ്പിന്റെ പൂർണരൂപം
കോഴിക്കോട്ട് നടന്നത് ഇസ്രായേൽ അനുകൂല സമ്മേളനമോ?
പലസ്തീനിലെ പൊരുതുന്ന ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലിയിലെ മുഖ്യപ്രഭാഷകൻ ശശി തരൂരിന്റെ പ്രസംഗം കേട്ടാൽ ഫലത്തിൽ ഇസ്രായേൽ അനുകൂല സമ്മേളനമാണെതെന്നാണ് ആർക്കും തോന്നുക!
മിസ്റ്റർ ശശി തരൂർ, പതിറ്റാണ്ടുകളായി ഇസ്രായേലിന്റെ അടിയും ഇടിയും വെടിയും തൊഴിയും ആട്ടും തുപ്പും സഹിക്കവയ്യാതെ പ്രതികരിച്ചതിനെ ഭീകര പ്രവർത്തനം എന്ന് താങ്കൾ വിശേഷിപ്പിച്ചപ്പോൾ എന്തേ ഇസ്രായേലിനെ കൊടും ഭീകരർ എന്ന് അങ്ങ് വിളിച്ചില്ല? മിസ്റ്റർ തരൂർ, അളമുട്ടിയാൽ ചേരയും കടിക്കും. (മാളത്തിൽ കുത്തിയാൽ ചേരയും കടിക്കും)
advertisement
അന്ത്യനാൾ വരെ ലീഗിന്റെ ഈ ചതി പലസ്തീന്റെ മക്കൾ പൊറുക്കില്ല. പലസ്തീൻ ജനതയുടെ ഉള്ളുരുക്കം കണ്ട് വേദനിച്ച് വന്നവരോടാണ് ശശി തരൂർ “ഇസ്രായേൽ മാല” പാടിയത്.
സമസ്തക്ക് മുന്നിൽ “ശക്തി” തെളിയിക്കാൻ ലീഗ് നടത്തിയ പലസ്തീൻ ഐക്യദാർഢ്യ റാലി ഫലത്തിൽ ലീഗിന് വിനയായി. ലീഗ് ഒരുക്കിക്കൊടുത്ത സദസ്സിനോട് ശശി തരൂർ പ്രസംഗിക്കുന്നതാണ് വീഡിയോ ക്ലിപ്പിംഗായി കൊടുത്തിരിക്കുന്നത്. പലസ്തീനികളുടെ ചെലവിൽ ഒരു ഇസ്രായേൽ ഐക്യദാർഢ്യ സമ്മേളനത്തിന് വേദിയൊരുക്കിയ ലീഗിനോട് ചരിത്രം പൊറുക്കില്ല. വടി കൊടുത്ത് അടി വാങ്ങിയ അന്തവും കുന്തവും തിരിയാത്തവർ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
October 27, 2023 8:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പലസ്തീനികളുടെ ചെലവിൽ ഇസ്രായേൽ ഐക്യദാർഢ്യ സമ്മേളനത്തിന് വേദിയൊരുക്കിയ ലീഗിനോട് ചരിത്രം പൊറുക്കില്ല': കെ.ടി. ജലീൽ