പലസ്തീനികളെ ഭീകരവാദികളാക്കിയ ലീഗ് സമ്മേളനം വേദനാജനകമെന്ന് എസ് ഡി പി ഐ

Last Updated:

''സയണിസ്റ്റ് ഭീകരര്‍ പലസ്തീനിലെ സ്ത്രീകളെയും കുട്ടികളെയും അറുകൊല ചെയ്യുമ്പോൾ പോലും ഇസ്രായേലിനെ ന്യായീകരിക്കാനുള്ള വേദിയായി മുസ്ലിം ലീഗിന്റെ സമ്മേളനം മാറിയത് അപലപനീയമാണ്''

News18
News18
തിരുവനന്തപുരം: പലസ്തീനികളെ ഭീകരവാദികളാക്കിയും ഇസ്രായേലിനെ ന്യായീകരിച്ചും ശശി തരൂരിന് പ്രഭാഷണത്തിന് അവസരമൊരുക്കി മുസ്ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യസമ്മേളനം വേദനാജനകമാണെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. സയണിസ്റ്റ് ഭീകരര്‍ പലസ്തീനിലെ സ്ത്രീകളെയും കുട്ടികളെയും അറുകൊല ചെയ്യുമ്പോൾ പോലും ഇസ്രായേലിനെ ന്യായീകരിക്കാനുള്ള വേദിയായി മുസ്ലിം ലീഗിന്റെ സമ്മേളനം മാറിയത് അപലപനീയമാണ്.
രാജ്യാന്തര ശ്രദ്ധനേടുന്ന മനുഷ്യാവകാശ സമ്മേളനം എന്നു ലീഗ് കൊട്ടിഘോഷിച്ച്‌ നടത്തിയ സമ്മേളനത്തില്‍ ശശി തരൂര്‍ നടത്തിയ ഇരട്ടത്താപ്പിനോട് വിയോജിക്കാനോ ആ നിലപാട് ലീഗിന്റേതല്ല എന്നു വ്യക്തമാക്കാനോ ലീഗ് നേതൃത്വം തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
advertisement
പലസ്തീനികളോട് ഐക്യപ്പെട്ട് ഒരുമിച്ച്‌ കൂടിയവരുടെ മുമ്പിൽ ഇസ്രായേലിന്റെ ന്യായം പഠിപ്പിച്ചുകൊടുക്കുന്ന രീതി വോട്ട് ബാങ്ക് മുന്നില്‍ കണ്ടുകൊണ്ട് ശശി തരൂര്‍ നടത്തിയ കപട നാടകം കൂടിയാണ്. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്തും ഇ അഹമ്മദ് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്ന സമയത്തും ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെട്ടിരുന്നു.
advertisement
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണം. പലസ്തീന്‍ ഐക്യദാര്‍ഢ്യസമ്മേളനം ഇസ്രായേല്‍ ന്യായീകരണ സമ്മേളനമായി മാറിയതിലൂടെ മുസ്ലിം ലീഗിന്റെ ഇരട്ടത്താപ്പും നിലപാടില്ലായ്മയുമാണ് വ്യക്തമാകുന്നതെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി കൂട്ടിച്ചേര്‍ത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പലസ്തീനികളെ ഭീകരവാദികളാക്കിയ ലീഗ് സമ്മേളനം വേദനാജനകമെന്ന് എസ് ഡി പി ഐ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement