advertisement

ജലീൽ വീണ്ടും ഇ ഡിക്ക് മുന്നിലേക്ക് ; ഒമ്പതാം തീയതി തെളിവു നൽകാൻ എത്തും

Last Updated:

കഴിഞ്ഞദിവസം ഇ ഡിക്ക് മുന്നില്‍ ഹാജരായ കെ ടി ജലീല്‍ മൊഴി നല്‍കിയിരുന്നു.

കൊച്ചി:ചന്ദ്രിക ദിനപ്പത്രത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് തെളിവ് നല്‍കാന്‍ വീണ്ടും ഇ ഡിയ്ക്ക് മുന്നില്‍ വീണ്ടും ഹാജരാകുമെന്ന് കെ ടി ജലീല്‍ എം എല്‍ എ. അടുത്ത വ്യാഴാഴ്ച്ച കൊച്ചിയിലെ ഇ ഡി ഓഫീസിലെത്തുമെന്ന് കെ ടി ജലീല്‍ അറിയിച്ചു.
ചന്ദ്രിക ദിനപ്പത്രത്തിലെ കള്ളപ്പണ ഇടപാട്, ചന്ദ്രികയുടെ അക്കൗണ്ടില്‍ നിന്ന് 4.5 കോടി രൂപ ഉപയോഗിച്ച് ഹൈദരലി തങ്ങളുടെ പേരില്‍ വാങ്ങിയ സ്ഥലത്തിന്റെ രേഖകള്‍, പി കെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖിന്റെ പേരിലും സ്വദേശത്തും വിദേശത്തുമായി വാങ്ങിയ സ്ഥലത്തെക്കുറിച്ചും നിക്ഷേപങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ തുടങ്ങിയവ ഹാജരാക്കാന്‍ മൊഴിയെടുപ്പിനൊടുവില്‍ ഇ ഡി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എ ആര്‍ നഗര്‍ ബാങ്കിലെ കള്ളപ്പണ ഇടപാടിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തിങ്കളാഴ്ച്ച മാധ്യമങ്ങളെ കാണുമെന്നും കെ ടി ജലീല്‍ എഫ് ബിയില്‍ കുറിച്ചു. കഴിഞ്ഞദിവസം ഇ ഡിക്ക് മുന്നില്‍ ഹാജരായ കെ ടി ജലീല്‍ മൊഴി നല്‍കിയിരുന്നു.
advertisement
കെ ടി ജലീലിന്റെ എഫ് ബി പോസ്റ്റിന് പൂര്‍ണ്ണരൂപം
ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍, ഞാന്‍ സ്വയം സന്നദ്ധനായി ചെന്ന് ഇ ഡിക്ക് മൊഴി കൊടുത്തതാണെന്ന് സംപ്രേക്ഷണം ചെയ്തതായി കണ്ടു. അത് ഇ ഡി പറഞ്ഞതാകാന്‍ ഒരിക്കലും തരമില്ല. ഇ ഡി എനിക്കയച്ച സമന്‍സ് ഇതോടൊപ്പം ഇമേജായി ചേര്‍ക്കുന്നു. 'ചന്ദ്രിക' പത്രവുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണ ഇടപാട് സംബന്ധിച്ചും ചന്ദ്രികയുടെ എക്കൗണ്ടില്‍ നിന്ന് 4.5 കോടി ചെലവിട്ട് ഹൈദരലി തങ്ങളുടെ പേരിലും ലീഗ് നേതാവിന്റെ മകന്‍ ആഷിഖിന്റെ പേരിലും വാങ്ങിയ സ്ഥലത്തിന്റെ രേഖകളും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖിന്റെ പേരില്‍ സ്വദേശത്തും വിദേശത്തുമുള്ള നിക്ഷേപങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളും ഉള്‍പ്പടെ ഏഴ് കാര്യങ്ങളിലുള്ള രേഖകളും വിവരങ്ങളും കഴിയുന്നിടത്തോളം ഹാജരാക്കാന്‍ മൊഴിയെടുപ്പിനൊടുവില്‍ ഇ ഡി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്റെ സൗകര്യപ്രകാരം 9.9.2021 ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് അവ നല്‍കാമെന്നാണ് ഏറ്റിരിക്കുന്നത്. വിവര ശേഖരണത്തിന്റെ തിരക്കിലാണിപ്പോള്‍.
advertisement
എ ആര്‍ നഗര്‍ ബാങ്കിലെ കള്ളപ്പണ ഇടപാടിന്റെ കാര്യം ഋഉ യോട് സൂചിപ്പിച്ചിട്ടേയില്ല. അതുമായി ബന്ധപ്പെട്ട നൂറ് പേജടങ്ങുന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പി ഇന്നലെയാണ് കയ്യില്‍ കിട്ടിയത്. അത് സസൂക്ഷ്മം പഠിച്ചു വരികയാണ്. വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ തിങ്കളാഴ്ച ഉച്ചക്ക് ശേഷം മാധ്യമങ്ങളെ കാണുന്നുണ്ട്. വിശദാംശങ്ങള്‍ അപ്പോള്‍ പറയാം.
മച്ചാനേ, അഞ നഗര്‍ പൂരം വരാനിരിക്കുന്നതേയുള്ളൂ.
ആരെയെങ്കിലും വെളുപ്പിച്ചെടുക്കാമെന്നും പറഞ്ഞ് ഏതെങ്കിലും ചാനലുകളുടെ ഏറണാങ്കുളം ലേഖകന്‍മാര്‍ ആരില്‍നിന്നെങ്കിലും വല്ലതും അച്ചാരം പറ്റിയിട്ടുണ്ടെങ്കില്‍ അത് തിരിച്ച് കൊടുക്കലാകും നല്ലത്. അല്ലെങ്കില്‍ മുട്ടില്‍ മരംമുറി കേസ് പോലെയാകും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജലീൽ വീണ്ടും ഇ ഡിക്ക് മുന്നിലേക്ക് ; ഒമ്പതാം തീയതി തെളിവു നൽകാൻ എത്തും
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement