'കരിപ്പൂര്‍ വഴി കള്ളക്കടത്തിന് പിടിയിലായത് ഭൂരിഭാഗവും മുസ്‌ലിങ്ങൾ, ഹജ്ജിന് പോയ മതപണ്ഡിതന്‍വരെ കടത്ത് നടത്തി'; കെ.ടി.ജലീല്‍
- Published by:Nandu Krishnan
- news18-malayalam
Last Updated:
കള്ളക്കടത്തുകാരെ മാറ്റി നിറുത്താൻ ലീഗ് തയ്യാറായില്ലെന്നും കെടി ജലീൽ പറഞ്ഞു
സ്വർണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഖാബ് തങ്ങൾ മതവിധി (ഫത്വ) പുറപ്പെടുവിക്കണം എന്ന പരാമർശത്തിലുറച്ച് കൂടുതൽ കടുത്ത ആരോപണങ്ങളുമായി കെടി ജലീൽ എംഎൽഎ രംഗത്ത്. കരിപ്പൂർ വഴി കള്ളക്കടത്ത് നടത്തിയതിന് പിടിയിലായതിൽ ഭൂരിഭാഗം പേരും മൂസ്ലിം സമുദായത്തിലുള്ളവരാണെന്നും ഹജ്ജിനുപോയ മത പണ്ഡിതൻ കടത്ത് നടത്തിയിട്ടുണ്ടെന്നും കെടി ജലീൽ ആരോപിച്ചു.
കള്ളക്കടത്ത് മതപരമായ തെറ്റല്ല എന്നാണ് പിടിക്കപ്പെട്ടവർ പറയുന്നത്. കള്ളക്കടത്തുകാരെ മാറ്റി നിറുത്താൻ ലീഗ് തയാറാകാത്ത സാഹചര്യത്തിലാണ് താൻ പാണക്കാട് തങ്ങളോട് മതവിധി പുറപ്പെടുവിക്കണം എന്നു പറഞ്ഞത്. അതിന് കഴിയുന്നില്ലാ എങ്കിൽ സാദിഖലി തങ്ങൾ ലീഗ് അധ്യക്ഷനായി ഇരിക്കട്ടെ എന്നും താൻ പറഞ്ഞത് പി.എം.എ സലാം തെറ്റായി വക്രീകരിച്ചതാണെന്നും കെടി ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.
മലപ്പുറം ജില്ലക്കാരനായ തന്നെ ആക്രമിച്ചപ്പോർ മലപ്പുറം സ്നേഹം എവിടെപ്പോയയെന്ന് ജലീൽ ചോദിച്ചു. ഒരു തെറ്റും ചെയ്യാത്ത തന്നെ ക്രൂശിച്ചെന്നും ഹജ്ജിനുപോയ മത പണ്ഡിതൻ സ്വർണക്കടത്തിന് പിടിക്കപ്പെട്ടിട്ടുണ്ടെന്നും ഇയാൾക്ക് ലീഗുമായി ബന്ധമുണ്ടെന്നും ജലീൽ ആരോപിച്ചു. ഈ കാര്യത്തിൽ ലീഗിനെ വെല്ലുവിളിക്കുകയാണെന്നും എതിർത്താൽ തെളുവുകൾ പുറത്തുവിടുമെന്നും രാജ്യവിരുദ്ധമായത് മതവിരുദ്ധമാണെന്നും കെടിജലീൽ പറഞ്ഞു.
advertisement
അതേസമം മതവിധി പുറപ്പെടുവിക്കണമെന്ന ജലീലിന്റെ പ്രസ്ഥാവനയെ നികൃഷ്ടം എന്നാണ് ലീഗ് വിശേഷിപ്പിച്ചത്. മുസ്ലീ സമുദായത്തിലുള്ളവരെ കുറ്റക്കാരാക്കാനാണ് ശ്രമമെന്നും ജലീലിന്റെ പ്രസ്ഥാവനയ്ക്കെതിരെ പ്രതിഷേധിക്കുമെന്നും പി.എം.എ സലാം വ്യക്തമാക്കി.കുഴിയിൽ വീണ മുഖ്യ മന്ത്രിയെ കരകയറ്റാനുള്ള ശ്രമമാണ് ജലീൽ നടത്തുന്നതെന്ന് ഇടി മുഹമ്മദ് ബഷീർ എംപി പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 06, 2024 5:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കരിപ്പൂര്‍ വഴി കള്ളക്കടത്തിന് പിടിയിലായത് ഭൂരിഭാഗവും മുസ്‌ലിങ്ങൾ, ഹജ്ജിന് പോയ മതപണ്ഡിതന്‍വരെ കടത്ത് നടത്തി'; കെ.ടി.ജലീല്‍