• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പാർട്ടിക്ക് പങ്കില്ല; പീതാംബരൻ കഞ്ചാവ് വലിക്കുമോ എന്നൊന്നും ഞങ്ങൾക്ക് അറിയില്ല'; കെ കുഞ്ഞിരാമന്‍

'പാർട്ടിക്ക് പങ്കില്ല; പീതാംബരൻ കഞ്ചാവ് വലിക്കുമോ എന്നൊന്നും ഞങ്ങൾക്ക് അറിയില്ല'; കെ കുഞ്ഞിരാമന്‍

സിപി.എമ്മിന് കൊലപാതകത്തില്‍ പങ്കില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛന്‍ സത്യനരായാണന്‍ . എംഎല്‍എയാണ് അക്രമത്തിന് നേതൃത്വവും പിന്തുണയും നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.

കെ. കുഞ്ഞിരാമൻ എം.എൽ.എ

കെ. കുഞ്ഞിരാമൻ എം.എൽ.എ

  • News18
  • Last Updated :
  • Share this:
    കാസര്‍കോട്: പെരിയയിലെ ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ പീതാംബരന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ തള്ളി കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. കൊലപാതകത്തില്‍ പങ്കില്ലെന്ന് പാര്‍ട്ടി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കുടുംബാംഗങ്ങള്‍ വേദനകൊണ്ടാണ് അങ്ങനെയൊക്കെ പറയുന്നതെന്നും എം.എല്‍.എ ന്യൂസ് 18 നോട് പ്രതികരിച്ചു.

    കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ നേരത്തെ വ്യക്തമാക്കിയതാണ്. പീതാംബരന്റെ ആരോഗ്യത്തെ കുറിച്ച് പറയേണ്ട കാര്യം പാര്‍ട്ടിക്കില്ലെന്നും കുഞ്ഞിരാമന്‍ പറഞ്ഞു. കുടുംബാംഗങ്ങള്‍ വേദനകൊണ്ടാണ് അങ്ങനെയൊക്കെ പറയുന്നത്. അതു കാര്യമാക്കേണ്ട. പീതാംബരന്‍ ബീഡി വലിക്കുമോ കഞ്ചാവ് വലിക്കുമോ എന്നൊന്നും ഞങ്ങള്‍ക്ക് അറിയില്ല. പാര്‍ട്ടിക്ക് വേണ്ടിയാണ് കൊലയെന്നത് പാര്‍ട്ടി നിഷേധിച്ചിട്ടുണ്ടെന്നും എം.എല്‍.എ വ്യക്തമാക്കി.

    Also Read 'കൈ ഒടിഞ്ഞയാൾ എങ്ങനെ തലയ്ക്കടിക്കും? പാര്‍ട്ടി അറിയാതെ ഒന്നും ചെയ്യില്ല'; സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി പീതാംബരന്റെ കുടുംബം

    പാര്‍ട്ടി അറിയാതെ കൊല നടക്കില്ലെന്നും മാറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തതാണെന്നും പീതാംബരന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. അതേസമയം സിപി.എമ്മിന് കൊലപാതകത്തില്‍ പങ്കില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛന്‍ സത്യനരായാണന്‍ പറഞ്ഞു. പ്രാദേശിക പ്രശ്‌നത്തിന്റെ പേരില്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ പല തവണ വധ ഭീഷണി മുഴക്കിയിരുന്നു. എംഎല്‍എയാണ് അക്രമത്തിന് നേതൃത്വവും പിന്തുണയും നല്‍കിയതെന്നും സത്യനാരായണന്‍ പറഞ്ഞു.

    First published: