CPM Party Congress| കെവി തോമസിനെ ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധിയായി; അദ്ദേഹം പങ്കെടുക്കുന്നതും അങ്ങനെ തന്നെ: മുഖ്യമന്ത്രി പിണറായി വിജയൻ
- Published by:Naseeba TC
- news18-malayalam
Last Updated:
സെമിനാറില്‍ പങ്കെടുത്താല്‍ മൂക്കു ചെത്തിക്കളയും എന്നു ചിലര്‍ പറഞ്ഞു. ഇന്ന് ഒന്നും സംഭവിച്ചിട്ടില്ല. നാളേയും ഒന്നും സംഭവിക്കില്ല- മുഖ്യമന്ത്രി
കണ്ണൂർ: ഹൈക്കമാന്റ് വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിലെ (CPM Party Congress) സെമിനാറിൽ പങ്കെടുക്കാനെത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസിനെ (KV Thomas)അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). സിപിഎം 23ാം പാർട്ടി കോൺഗ്രസ് സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കാനാണ് കെവി തോമസ് എത്തിയത്. 'കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ' എന്ന വിഷയത്തിലാണ് സെമിനാർ.
കെവി തോമസിനെ ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധി എന്ന നിലയിലാണ്. അദ്ദേഹം ഇപ്പോഴും കോണ്‍ഗ്രസ് നേതാവായി തുടരുന്നു. അങ്ങനെ തന്നെയാണ് പങ്കെടുക്കുന്നതും. സെമിനാറില്‍ പങ്കെടുത്താല്‍ മൂക്കു ചെത്തിക്കളയും എന്നു ചിലര്‍ പറഞ്ഞു. ഇന്ന് ഒന്നും സംഭവിച്ചിട്ടില്ല. നാളേയും ഒന്നും സംഭവിക്കില്ല- മുഖ്യമന്ത്രി പറഞ്ഞു.
advertisement
Also Read-'ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍ എന്ന സംഘപരിവാര്‍ അജണ്ട അമിത് ഷാ ആവര്‍ത്തിക്കുന്നു'; എ എ റഹീം
കോൺഗ്രസ് അധ്യക്ഷ പദവിയിൽ കോൺഗ്രസുകാർ പോലും വെറുക്കുന്ന ഒരാൾ കടന്നു കയറിയതിന്റെ ദുരന്തമാണ് കെവി തോമസിന്റെ വിലക്കെന്ന് സ്വാഗത പ്രസംഗത്തിൽ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ എം.വി.ജയരാജൻ പറഞ്ഞു. പല കോണ്‍ഗ്രസ് നേതാക്കളും സെമിനാറില്‍ പങ്കെടുക്കാന്‍ മടി കാണിച്ചപ്പോള്‍ കെ.വി തോമസ് കാണിച്ചത് ധീരതയാണെന്നും എം.വി ജയരാജന്‍ പറഞ്ഞു.
advertisement
ചടങ്ങിലെ വിശിഷ്ടാതിഥിയാണ് കെവി തോമസ്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് മുഖ്യതിഥി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 09, 2022 5:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
CPM Party Congress| കെവി തോമസിനെ ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധിയായി; അദ്ദേഹം പങ്കെടുക്കുന്നതും അങ്ങനെ തന്നെ: മുഖ്യമന്ത്രി പിണറായി വിജയൻ