1000 ദിനങ്ങൾ; നിറം കെടുത്തി 20 രാഷ്ട്രീയ കൊലപാതകങ്ങൾ

Last Updated:

2016 മെയ് 25നാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ അധികാരമേറ്റത്. സാധാരണയായി വാർഷികമാണ് സർക്കാരുകൾ ആഘോഷിക്കാറുള്ളത്. എന്നാൽ ഇത്തവണ വാർഷിക ആഘോഷ കാലത്ത് തെരഞ്ഞെടുപ്പായതിനാലാണ് 1000 ദിനാഘോഷം .

ആയിരം ദിനങ്ങൾ പൂർത്തിയാക്കുന്ന സർക്കാരിന്റെ നിറം കെടുത്തുന്ന ഒന്നാണ് രാഷ്ട്രീയ കൊലപാതകങ്ങൾ. ആയിരം ദിവസത്തിനിടെ രാഷ്ട്രീയ കൊലപാതകങ്ങളിൽ 20 ജീവനുകളാണ് പൊലിഞ്ഞത്. അമ്പത് ദിവസത്തിൽ ഒന്ന് എന്ന തരത്തിൽ.
2016ൽ ഒൻപതും 2017ൽ അഞ്ചും 2018ൽ നാലും 2019ൽ രണ്ടും കൊലപാതകങ്ങളുണ്ടായെന്നാണ് സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ. ഈ സർക്കാരിന്റെ കാലത്ത് കൊല്ലപ്പെട്ടവരിൽ 11 പേർ ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ്. മൂന്ന് സിപിഎം- എസ്എഫ്ഐ പ്രവർത്തകരും മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരും രണ്ട് മുസ്ലിംലീഗ് പ്രവർത്തകരും കൊലക്കത്തിക്ക് ഇരയായി.
15 കേസുകളിലും പ്രതിസ്ഥാനത്ത് സിപിഎം പ്രവർത്തകർ തന്നെ.  രണ്ട് കേസുകളിൽ ബിജെപി പ്രവർത്തകരും മൂന്ന് കേസുകളിൽ എസ്ഡിപിഐ- ക്യാംപസ് ഫ്രണ്ട് പ്രവർത്തകരുമാണ് പ്രതികൾ.
advertisement
ആയിരം  ദിനത്തിനു തൊട്ടു മുമ്പുണ്ടായ രണ്ടു രാഷ്ട്രീയക്കൊലപാതകങ്ങളുടെ നിഴലിലാണ് ആഘോഷങ്ങൾ എന്നതു കൊണ്ട് അത്‌ കൂടുതൽ ശ്രദ്ധയാകർഷിക്കുന്നുമുണ്ട്.
2016ലെ കൊലപാതകങ്ങൾ (മെയ് മാസത്തിനുശേഷം)- 9
1. ജൂലൈയില്‍ പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ധനരാജിനെ വെട്ടിക്കൊന്നു. പ്രതികള്‍ ബിജെപി-  ആര്‍എസ്എസ് പ്രവര്‍ത്തകര്‍.
Dont Miss: പ്രളയത്തില്‍ പതറാതെ നവോത്ഥാനത്തിലൂന്നി സര്‍ക്കാരിന്റെ 1000 ദിനങ്ങള്‍
2. മണിക്കൂറുകൾക്കകം പയ്യന്നൂരിൽ ബിജെപി പ്രവർത്തകൻ രാമചന്ദ്രൻ കൊല്ലപ്പെട്ടു. പ്രതിസ്ഥാനത്ത് സിപിഎം
3. ധര്‍മ്മടത്ത് ബിജെപി പ്രവര്‍ത്തകന്‍ വി. രമിത്ത് കൊല്ലപ്പെട്ടു. പ്രതിസ്ഥാനത്ത് സിപിഎം.
advertisement
4. കൂത്തുപറമ്പില്‍ സിപിഎം പ്രവര്‍ത്തകൻ കെ മോഹനനെ  കൊലപ്പെടുത്തി. പ്രതിസ്ഥാനത്ത് ബിജെപി.
5. കോട്ടയം ഈരാറ്റുപേട്ടയില്‍ ഓഗസ്റ്റില്‍ സിപിഎമ്മില്‍ നിന്നും മാറിയ മുന്‍ ബ്രാഞ്ച് സെക്രട്ടറി കെഎം നസീര്‍ കൊല്ലപ്പെട്ടു. പ്രതിസ്ഥാനത്ത് സിപിഎം.
6. പാലക്കാട് കസ്ബയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പ്രതിസ്ഥാനത്ത് സി.പി.എം.
7.ജൂലൈയില്‍ കോഴിക്കോട് വേളത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ നസിറുദ്ദീന്‍ കൊല്ലപ്പെട്ടു. പ്രതിസ്ഥാനത്ത് എസ്.ഡി.പി.ഐ.
8. സെപ്റ്റംബറില്‍ നാദാപുരത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലം കൊല്ലപ്പെട്ടു. പ്രതികള്‍ സി.പി.എം പ്രവര്‍ത്തകര്‍.
advertisement
9. കണ്ണൂർ മുഴക്കുന്നിൽ ബിജെപി പ്രവർത്തകൻ വിനീഷ് കൊല്ലപ്പെട്ടു. പ്രതിസ്ഥാനത്ത് സിപിഎം
2017ലെ രാഷ്ട്രീയ കൊലപാതകങ്ങള്‍- 5
10. തിരുവനന്തപുരം ശ്രീകാര്യത്ത് ബിജെപി പ്രവര്‍ത്തകന്‍ രാജേഷ്  കൊല്ലപ്പെട്ടു. പ്രതിസ്ഥാനത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍.
11. കൊല്ലം കടയ്ക്കലില്‍ ബിജെപി പ്രവര്‍ത്തകന്‍ രവീന്ദ്രനാഥ് കൊല്ലപ്പെട്ടു. ഇതിലും പ്രതികൾ സിപിഎം പ്രവർത്തകർ.
12. ഗുരുവായൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ അമൽജിത്ത് കൊല്ലപ്പെട്ടു. സിപിഎം പ്രതിസ്ഥാനത്ത്.
13. കണ്ണൂര്‍ ധര്‍മ്മടത്ത് ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് കൊല്ലപ്പെട്ടു. സിപിഎം പ്രവർത്തകർക്കെതിരെ കേസ്.
advertisement
14. പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ടു. പ്രതിസ്ഥാനത്ത് സിപിഎം
2018ലെ രാഷ്ട്രീയ കൊലപാതകങ്ങള്‍- 4
15. എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകൻ അഭിമന്യൂവിനെ കൊലപ്പെടുത്തി. പ്രതിസ്ഥാനത്ത് ക്യാംപസ് ഫ്രണ്ട്.
16. ന്യൂമാഹിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷമേജ് കൊല്ലപ്പെട്ടു. പ്രതിസ്ഥാനത്ത് സിപിഎം.
17. ഫെബ്രുവരിയിൽ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ടു. പ്രതിസ്ഥാനത്ത് സിപിഎം
18. പേരാവൂരിൽ എബിവിപി നേതാവും ഐടിഐ വിദ്യാര്‍ഥിയുമായ ശ്യാം പ്രസാദിനെ വെട്ടിക്കൊന്നു. പ്രതിസ്ഥാനത്ത് SDPI.
advertisement
2019ലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ (ഇതുവരെ)- 2
19,20 കാസർകോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടു. സിപിഎം ലോക്കൽ കമ്മറ്റി അംഗം പീതാംബരൻ അറസ്റ്റിൽ .
മലയാളം വാർത്തകൾ/ വാർത്ത/Kerala/
1000 ദിനങ്ങൾ; നിറം കെടുത്തി 20 രാഷ്ട്രീയ കൊലപാതകങ്ങൾ
Next Article
advertisement
'കെ എം ഷാജിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നത്, പ്രതിഷേധാർഹം'; ഹമീദ് ഫൈസി അമ്പലക്കടവ്
'കെ എം ഷാജിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നത്, പ്രതിഷേധാർഹം'; ഹമീദ് ഫൈസി അമ്പലക്കടവ്
  • കെ എം ഷാജിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നതും പ്രതിഷേധാർഹവുമാണെന്ന് ഹമീദ് ഫൈസി.

  • മുസ്ലിം ലീഗിൽ സുന്നികൾക്കെതിരായ പ്രതികരണങ്ങൾ ദുർബലപ്പെടുത്താൻ പാർട്ടി സ്ഥാനങ്ങൾ ദുരുപയോഗം ചെയ്യുന്നു.

  • അമൃതാനന്ദമയിയെയും വിശുദ്ധാത്മാക്കളെയും ഒരുപോലെ കാണുന്ന മുജാഹിദ് വിശ്വാസം ഒളിച്ചു കടത്താനാണ് ശ്രമം.

View All
advertisement