ഗണപതി മിത്ത് വിവാദം; എന്‍എസ്എസ് നാമജപ ഘോഷയാത്രയ്ക്കെതിരായ കേസ് പിൻവലിക്കും

Last Updated:

കേസ് പിൻവലിക്കാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു

നാമജപയാത്ര
നാമജപയാത്ര
സ്പീക്കര്‍ എ.എന്‍ ഷംസീറിന്‍റെ ‘ഗണപതി മിത്ത് ‘ പരാമര്‍ശത്തിനെതിരെ എന്‍എസ്എസ് നടത്തിയ നാമജപയാത്രക്കെതിരെ എടുത്ത കേസ് പിന്‍വലിക്കും.കേസ് പിൻവലിക്കാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ മനു ആർ ആണ്
കന്റോൺമെന്റ് പൊലീസിന് നിയമോപദേശം നൽകിയത്. ഘോഷയാത്രയിൽ പൊതുമുതൽ നശിപ്പിച്ചിട്ടില്ല. സ്പർദ്ദ ഉണ്ടാക്കണമെന്ന ഉദ്ദേശവുമുണ്ടായിരുന്നില്ല, ഘോഷയാത്രക്കെതിരെ ഒരു വ്യക്തിയോ സംഘടനയോ പരാതിപ്പെട്ടിട്ടുമില്ല, അക്രമ സംഭവങ്ങള്‍ ഉണ്ടായിട്ടില്ല എന്നീ വസ്തുതകള്‍ ചൂണ്ടിക്കാട്ടിയാണ് കേസ് പിൻവലിക്കാമെന്ന് കന്റോമെന്റ് പൊലീസിന് നിയമോപദേശം ലഭിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് രണ്ടിനാണ് എൻ.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് നാമജപഘോഷയാത്ര നടത്തിയത്. എൻ.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെതിരെയും കണ്ടാലറിയാവുന്ന ആയിരത്തോളം പ്രവർത്തകരെയും പ്രതി ചേർത്താണ് കന്റോൺമെന്റ് പോലീസ് കേസെടുത്തത്.
advertisement
അനധികൃതമായി കൂട്ടംചേരൽ,​ ഗതാഗത തടസം സൃഷ്ടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. അനുമതി തേടാതെയാണ് മാർച്ച് നടത്തിയതെന്നായിരുന്നു സർക്കാ‌ർ കോടതിയെ അറിയിച്ചത്. ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കുന്നത് വെല്ലുവിളിയാകും. തുടർന്നാണ് പോലീസ് നിയമോപദേശം തേടിയത്.
നേരത്തെ നാമജപ യാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസിന്റെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് തലേദിവസം കേസ് പിൻവലിക്കാനുള്ള നിയമോപദേശം ലഭിച്ചത് എൻ.എസ്.​എസിനെ അനുനയിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കത്തിന്‍റെ ഭാഗമാണെന്നും സൂചനയുണ്ട്. 
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗണപതി മിത്ത് വിവാദം; എന്‍എസ്എസ് നാമജപ ഘോഷയാത്രയ്ക്കെതിരായ കേസ് പിൻവലിക്കും
Next Article
advertisement
റാഫേൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് പ്രസിഡന്റ് ദ്രൗപതി മുർമു
റാഫേൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് പ്രസിഡന്റ് ദ്രൗപതി മുർമു
  • ഹരിയാനയിലെ അംബാലയിൽ നിന്ന് 30 മിനിറ്റ് റാഫേൽ യുദ്ധവിമാനത്തിൽ പറന്നു പ്രസിഡന്റ് ദ്രൗപതി മുർമു.

  • 2023 ഏപ്രിലിൽ സുഖോയ്-30 എംകെഐയിൽ പറന്നതിന് ശേഷം മുർമുവിന്റെ രണ്ടാം യുദ്ധവിമാന പറക്കലാണ്.

  • റാഫേൽ യുദ്ധവിമാനത്തിൽ പറക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതിയാണ് ദ്രൗപതി മുർമു.

View All
advertisement