Liquor | ബെവ്‍കോയിലേക്കുള്ള മദ്യ വിതരണം വെട്ടിക്കുറച്ചു; കേരളം മദ്യക്ഷാമം നേരിട്ടേക്കുമെന്ന് റിപ്പോർട്ട്

Last Updated:

വിലകുറഞ്ഞ ബ്രാൻഡുകളുടെ വിതരണം ഇതിനകം തന്നെ കുറഞ്ഞെന്നും മറ്റുള്ളവയ്ക്കും ഉടൻ ക്ഷാമം നേരിടുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ബിവറേജസ് കോർപ്പറേഷൻ (Beverages Corporation (Bevco)) വഴിയുള്ള മദ്യ വിതരണം വിതരണക്കാർ വെട്ടിക്കുറച്ചതിനാൽ വരുന്ന ആഴ്ചകളിൽ കേരളം മദ്യക്ഷാമം നേരിട്ടേക്കാമെന്ന് റിപ്പോർട്ടുകൾ. വിലകുറഞ്ഞ ബ്രാൻഡുകളുടെ വിതരണം ഇതിനകം തന്നെ കുറഞ്ഞെന്നും മറ്റുള്ളവയ്ക്കും ഉടൻ ക്ഷാമം നേരിടുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രതിസന്ധി ഒഴിവാക്കാൻ വില കൂട്ടുകയോ നികുതി ഇളവുകൾ നൽകുകയോ പോലുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർബന്ധിതരാകുമെന്ന് ഉദ്യോ​ഗസ്ഥർ പറയുന്നു. ലഹരിപാനീയങ്ങൾ നിർമിക്കുന്നതിനുള്ള അസംസ്കൃത വസ്തുവായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ (Extra Neutral Alcohol (ENA) വില കൂടിയിരുന്നു. അതിനാൽ മദ്യത്തിന്റെ വിലയും കൂട്ടണമെന്നാണ് വിതരണക്കാർ പറയുന്നത്.
കരിമ്പിൽ നിന്നോ ധാന്യങ്ങളിൽ നിന്നോ ആണ് എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ ഉണ്ടാക്കുന്നത്. സമീപ മാസങ്ങളിൽ ഇതിന് നാൽപതു ശതമാനം വില വർധനയുണ്ടായതായി വ്യവസായ വൃത്തങ്ങൾ അറിയിച്ചു. വിതരണക്കാരുടെ പ്രതിനിധികൾ എക്സൈസ് മന്ത്രി എം ബി രാജേഷുമായി അടുത്തിടെ ചർച്ച നടത്തിയിരുന്നു. സംഭരണവില വർധിപ്പിക്കുകയോ നികുതിയിളവ് നൽകുകയോ പോലുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇഎൻഎ വിലക്കയറ്റം മൂലം മദ്യവ്യവസായം പ്രതിസന്ധി നേരിടുകയാണെന്നും ഭൂരിഭാഗം വിതരണക്കാരും ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യം ആലോചിക്കുകയാണെന്നും ഇവർ പറഞ്ഞു.
advertisement
''വിതരണക്കാർ നികുതിയിളവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നുകിൽ വില വർദ്ധിപ്പിക്കുക അല്ലെങ്കിൽ നികുതിയളവ് നൽകുക എന്നതാണ് അവരുടെ ആവശ്യം. ഈ വിഷയം ഗൗരവമായി പരിഗണിക്കുന്നുണ്ട്. എത്രയും വേഗം തീരുമാനം എടുക്കും'', മന്ത്രി എം ബി രാജേഷ് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ധനമന്ത്രി കെ എൻ ബാലഗോപാൽ ഉൾപ്പെടെ, വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുന്നവരുമായി ഇതു സംബന്ധിച്ച കൂടിയാലോചന നടത്തുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ നികുതിയിളവ് നൽകുന്നത് ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
സെൽഫ് സർവീസ് ഷോപ്പുകളിൽ അടുത്തിടെ നടന്ന മോഷണങ്ങളുടെ പശ്ചാത്തലത്തിൽ, തിരക്കേറിയ ഔട്ട്‌ലെറ്റുകളിൽ 180 മില്ലി ബോട്ടിലുകളും വിലകുറഞ്ഞ ബ്രാൻഡുകളും വിൽക്കാൻ പ്രത്യേക കൗണ്ടർ തുറക്കാൻ ബെവ്‌കോ ആലോചിക്കുന്നുണ്ട്. കടകളിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ചില മദ്യഷോപ്പുകളിൽ ഇത്തരം കൗണ്ടറുകൾ തുറന്നത് വിജയം കണ്ടിരുന്നു. വില കുറഞ്ഞ ബ്രാൻഡുകൾ വാങ്ങുന്നതിനായി കടയിലെത്തിയവരാണ് മോഷണം നടത്തിയത്. എന്നാൽ, മോഷ്ടിച്ച കുപ്പികൾ പലതും വിലകൂടിയ ബ്രാൻഡുകളായിരുന്നു. മദ്യം മോഷ്ടിച്ചവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും ബെവ്‌കോ മുന്നറിയിപ്പ് നൽകി.
advertisement
പഴവര്‍ഗങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് സംസ്ഥാന സർക്കാർ അടുത്തിടെ അനുമതി നൽകിയിരുന്നു. ഇതിനായി അബ്കാരി ചട്ടങ്ങളിൽ നേരത്തേ നിയമ ഭേദഗതിക്ക് വരുത്തിയിരുന്നു. പ്രാദേശികമായി ലഭിക്കുന്ന കാർഷികോത്പന്നങ്ങളിൽ നിന്ന് മദ്യം നിർമിക്കുന്നതിലൂടെ കർഷകർക്ക് ഉയർന്ന വരുമാനം ലഭിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. നിരവധി പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Liquor | ബെവ്‍കോയിലേക്കുള്ള മദ്യ വിതരണം വെട്ടിക്കുറച്ചു; കേരളം മദ്യക്ഷാമം നേരിട്ടേക്കുമെന്ന് റിപ്പോർട്ട്
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement