Bevco | ബിവറേജസ് കോർപറേഷൻ 1608 കോടി രൂപ നഷ്ടത്തിൽ; ലാഭത്തിൽ മുന്നിൽ KSFE
- Published by:Anuraj GR
- news18-malayalam
Last Updated:
മുൻ വർഷം ലാഭം നേടിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ രണ്ടാമതായിരുന്നു ബെവ്കോ. എന്നാൽ ഇത്തവണ നഷ്ടമുണ്ടാക്കിയ സ്ഥാപനങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്
തിരുവനന്തപുരം: സർക്കാരിന് വൻ വരുമാനം നേടിക്കൊടുക്കുന്ന ബിവറേജസ് കോർപറേഷൻ (Beverages Corporation) കഴിഞ്ഞ വർഷൻ വൻ നഷ്ടത്തിൽ. 1608.17 കോടി രൂപ നഷ്ടമാണ് ബിവറേജസ് കോർപറേഷന് ഉണ്ടായത്. നഷ്ടമുണ്ടാക്കിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയിൽ ബെവ്കോ (Bevco) മൂന്നമതാണ്. 1976.03 കോടി രൂപ നഷ്ടമുണ്ടാക്കിയ കെ എസ് ആർ ടി സിയാണ് (KSRTC) ഇക്കാര്യത്തിൽ ഒന്നാമത്. 1822.35 കോടി നഷ്ടമുള്ള കെ എസ് ഇ ബി (KSEB) രണ്ടാമതാണ്. ലാഭമുണ്ടാക്കിയ സ്ഥാപനങ്ങളുടെ പട്ടികയിൽ കെ എസ് എഫ് ഇയാണ് ഒന്നാമത്. 146.41 കോടി രൂപയാണ് കെ എസ് എഫ് ഇയുടെ ലാഭം. ബ്യൂറോ ഓഫ് പബ്ലിക് എന്‍റർപ്രൈസസ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
മുൻ വർഷം ലാഭം നേടിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ രണ്ടാമതായിരുന്നു ബെവ്കോ. എന്നാൽ ഇത്തവണ നഷ്ടമുണ്ടാക്കിയ സ്ഥാപനങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബെവ്കോ. കോവിഡ് വ്യാപനത്തെ തുടർന്ന് മദ്യവിൽപന നിർത്തിവെക്കേണ്ടി വന്നതാണ് ബെവ്കോയ്ക്ക് തിരിച്ചടിയായത്. ഓരോ വർഷവും ലാഭം വർദ്ധിക്കുന്ന പൊതുമേഖലാ സ്ഥാപനമായിരുന്നു ബെവ്കോ. പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭ-നഷ്ട കണക്കുകൾ പ്രതിപാദിക്കുന്ന ബ്യൂറോ ഓഫ് പബ്ലിക് എന്‍റർപ്രൈസസ് റിപ്പോർട്ട് നിയമസഭയിൽ വെച്ചു.
180 കോടി രൂപ ലാഭത്തിൽ നിന്നാണ് ബെവ്കോ 1600 കോടി രൂപ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. ബെവ്കോയുടെ വിറ്റുവരവ് 4134.93 കോടി രൂപയിൽനിന്ന് 2527.69 കോടിയിലേക്ക് കൂപ്പുകുത്തിയിരുന്നു. അതേസമയം ഏറ്റവും ലാഭമുള്ള പൊതുമേഖലാ സ്ഥാപനമെന്ന നേട്ടം കെഎസ്എഫ്ഇ നിനിർത്തി. 146.41 കോടി രൂപയാണ് കെഎസ്എഫ്ഇയുടെ ലാഭം. ഈ പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ചവറ കെഎംഎംഎലും കേരള ഫീഡ്സുാണ്. എന്നാൽ പതിവുപോലെ കെഎസ്ആർടിസി തന്നെയാണ് ഇത്തവണയും നഷ്ടകണക്കിൽ മുന്നിലുള്ളത്. 1976.03 കോടി രൂപയാണ് കഴിഞ്ഞ വർഷം കെഎസ്ആർടിസിയുടെ നഷ്ടം.
advertisement
അതേസമയം ലാഭമുണ്ടാക്കിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ കണക്ക് പരിശോധിക്കുമ്പോഴും വലിയ തിരിച്ചടിയാണ് കഴിഞ്ഞ വർഷമുണ്ടായത്. ലാഭത്തിലുള്ളത് 50 പൊതുമേഖലാ സ്ഥാപനങ്ങളാണ്. ഇവയെല്ലാം കൂടി 519.73 കോടി രൂപയാണ് ലാഭമുണ്ടാക്കിയത്. മുൻ വർഷം ഇത് 883.7 കോടി രൂപയായിരുന്നു.
കഴിഞ്ഞ വർഷം 63 കമ്പനികൾ ലാഭത്തിലായിരുന്നു. അതേസമയം 63 കമ്പനികളാണ് കഴിഞ്ഞ വർഷം നഷ്ടം നേരിട്ടത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ നഷ്ടം 2621.99 കോടിയിൽ നിന്ന് 6569.55 കോടിയിലേക്ക് കുത്തനെ ഉയർന്നിട്ടുണ്ട്.
advertisement
Summary- The Beverages Corporation, which generates huge revenue for the government, suffered huge losses last year. The Beverages Corporation incurred a loss of Rs 1608.17 crore. Bevco is third on the list of loss-making PSUs.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 14, 2022 11:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Bevco | ബിവറേജസ് കോർപറേഷൻ 1608 കോടി രൂപ നഷ്ടത്തിൽ; ലാഭത്തിൽ മുന്നിൽ KSFE