കൊല്ലം മൺറോത്തുരുത്തിൽ സിപിഎം പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി: പിന്നിൽ ആർഎസ്എസ് എന്ന് സിപിഎം; അഞ്ചു പഞ്ചായത്തിൽ മൂന്നു മണിക്കൂർ ഹർത്താൽ
- Published by:Asha Sulfiker
- news18-malayalam
Last Updated:
കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകർ ആണെന്നാണ് സിപിഎം ആരോപിക്കുന്നത്. ബിജെപി-ആർഎസ്എസ് പ്രവർത്തകർ ആസൂത്രിതമായ നടത്തിയ കൊലപാതകമാണിതെന്നാണ് ആരോപണം.
കൊല്ലം: ജില്ലയിൽ സിപിഎം പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. മൺറോത്തുരുത്ത് സ്വദേശി മണിലാൽ എന്ന ലാൽ (53) ആണ് കൊല്ലപ്പെട്ടത്. ഇവിടെ മയൂഖം എന്ന പേരിൽ ഹോംസ്റ്റേ നടത്തി വരികയായിരുന്നു. സംഭവത്തിൽ മണിലാലിന്‍റെ പരിചയക്കാരനായ അശോകൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തുണ്ട്.
കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ മൺറോത്തുരുത്ത് കാനറ ബാങ്കിന് സമീപം വച്ചായിരുന്നു സംഭവം. എന്തോ വാക്കുതർക്കത്തിനൊടുവിൽ അശോകന്‍ മണിലാലിനെ കുത്തുകയായിരുന്നു. രക്തത്തില്‍ കുളിച്ച് ചലനമറ്റുകിടന്ന മണിലാലിനെ അതുവഴിവന്ന കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൃത്യത്തെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ രാത്രി വൈകി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡൽഹി പൊലീസിൽ നിന്ന് വിരമിച്ച വ്യക്തിയാണ് അശോകൻ. ഇയാളുടെ സുഹൃത്ത് സത്യനും പൊലീസ് കസ്റ്റഡിയിലാണ്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകർ ആണെന്നാണ് സിപിഎം ആരോപിക്കുന്നത്. ബിജെപി-ആർഎസ്എസ് പ്രവർത്തകർ ആസൂത്രിതമായ നടത്തിയ കൊലപാതകമാണിതെന്നാണ് ആരോപണം.
advertisement
എന്നാല്‍ സംഭവവുമായി ഒരു ബന്ധമില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് ബിജെപി വിശദീകരണം പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുമ്പ് രക്തസാക്ഷിയെ സൃഷ്ടിക്കാനുളള ശ്രമമാണ് സിപിഎം നടത്തുന്നതെന്നാണ് ബിജെപി ജില്ലാനേതൃത്വത്തിന്‍റെ പ്രതികരണം.
മണിലാലിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ ഇന്ന് കുണ്ടറ മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിൽ ഹർത്താൽ ആചരിക്കും. മൺറോതുരുത്ത്, കിഴക്കേകല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ. പകൽ ഒന്നു മുതൽ വൈകിട്ട് നാലുവരെയാണ് ഹർത്താൽ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 07, 2020 6:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലം മൺറോത്തുരുത്തിൽ സിപിഎം പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി: പിന്നിൽ ആർഎസ്എസ് എന്ന് സിപിഎം; അഞ്ചു പഞ്ചായത്തിൽ മൂന്നു മണിക്കൂർ ഹർത്താൽ


