• HOME
 • »
 • NEWS
 • »
 • kerala
 • »
 • സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക് ഡൗണ്‍ തുടരും; നിയന്ത്രണങ്ങളിൽ ഇളവില്ല

സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക് ഡൗണ്‍ തുടരും; നിയന്ത്രണങ്ങളിൽ ഇളവില്ല

ജൂലൈ 23 ന് സംസ്ഥാനത്ത് വ്യാപക പരിശോധനകളും നടത്തും. രോഗവ്യാപനം കൂടിയ മേഖലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി സംഘടിപ്പിക്കുന്ന കൂട്ടപരിശോധനയില്‍ മൂന്നു ലക്ഷത്തോളം പേരെ പരിശോധിക്കാനാണ് തീരുമാനം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയും സമ്ബൂര്‍ണ ലോക് ഡൗണ്‍ തുടരും. നിയന്ത്രണങ്ങളിൽ ഇളവില്ലാതെയായിരിക്കും ഇത് തുടരുകയെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ബക്രീദിന് മുന്നോടിയായി ലോക് ഡൗണില്‍ ഇളവു നല്‍കിയതിന് എതിരായ കേസില്‍ സുപ്രീം കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സർക്കാര്‍ ഉത്തരവ്. ഇളവു നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീം കോടതി കന്‍വര്‍ യാത്രാ കേസില്‍ ഉത്തര്‍പ്രദേശ് സര്‍കാരിനു നല്‍കിയ നിര്‍ദേശങ്ങള്‍ കേരളത്തിനും ബാധകമാണെന്നു വ്യക്തമാക്കിയിരുന്നു.

  ജൂലൈ 23 ന് സംസ്ഥാനത്ത് വ്യാപക പരിശോധനകളും നടത്തും. രോഗവ്യാപനം കൂടിയ മേഖലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി സംഘടിപ്പിക്കുന്ന കൂട്ടപരിശോധനയില്‍ മൂന്നു ലക്ഷത്തോളം പേരെ പരിശോധിക്കാനാണ് തീരുമാനം.

  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.8 ശതമാനമായി വര്‍ധിച്ചു. മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളിലാണ് കൂടുതല്‍. ടി പി ആര്‍ കൂടുന്നത് ഫലപ്രദമായി പിടിച്ചു നിര്‍ത്താന്‍ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടണം. ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഇക്കാര്യത്തില്‍ ഊര്‍ജിതമായി ഇടപെടണം. ആളുകളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണം. വാര്‍ഡുതല ഇടപെടല്‍ ശക്തിപ്പെടുത്തണം. - മുഖ്യമന്ത്രി പറഞ്ഞു.

  Also Read-Covid 19 | 40 കോടി ആളുകള്‍ കോവിഡ് ഭീഷണിയില്‍; 67.6 ശതമാനം പേര്‍ക്ക് കോവിഡ് ബാധിച്ചു; സീറോ സര്‍വേ

  മൈക്രോ കണ്‍ടൈന്‍മെന്റ് ഫലപ്രദമായി നടപ്പാക്കണം. ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍ ജോലിക്കായി ദിവസവും അതിര്‍ത്തി കടന്നുവരുന്നത് ഒഴിവാക്കേണ്ടതുണ്ട്. അതത് സ്ഥലങ്ങളില്‍ താമസിച്ച് ജോലിചെയ്യാനുള്ള സംവിധാനം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  കേരളത്തില്‍ ഇന്ന് 17,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2318, എറണാകുളം 2270, കോഴിക്കോട് 2151, തൃശൂര്‍ 1983, പാലക്കാട് 1394, കൊല്ലം 1175, തിരുവനന്തപുരം 1166, കോട്ടയം 996, ആലപ്പുഴ 969, കണ്ണൂര്‍ 777, കാസര്‍ഗോഡ് 776, പത്തനംതിട്ട 584, വയനാട് 475, ഇടുക്കി 447 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,993 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,57,18,672 സാമ്പിളുകളാണ് പരിശോധിച്ചത്.

  കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 105 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,617 ആയി.

  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,600 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 698 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2246, എറണാകുളം 2220, കോഴിക്കോട് 2129, തൃശൂര്‍ 1962, പാലക്കാട് 954, കൊല്ലം 1164, തിരുവനന്തപുരം 1087, കോട്ടയം 955, ആലപ്പുഴ 956, കണ്ണൂര്‍ 701, കാസര്‍ഗോഡ് 761, പത്തനംതിട്ട 565, വയനാട് 465, ഇടുക്കി 435 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

  Also Read- വാക്‌സിന്‍ ക്ഷാമത്തെക്കുറിച്ച് ഭയം സൃഷ്ടിക്കരുത്; എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും; പ്രധാനമന്ത്രി

  97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 21, പാലക്കാട് 13, തൃശൂര്‍ 12, കാസര്‍ഗോഡ് 9, കൊല്ലം 8, പത്തനംതിട്ട 7, എറണാകുളം, വയനാട് 6 വീതം, കോട്ടയം 5, തിരുവനന്തപുരം, ആലപ്പുഴ 3 വീതം, കോഴിക്കോട് 2, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,131 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 747, കൊല്ലം 2017, പത്തനംതിട്ട 306, ആലപ്പുഴ 535, കോട്ടയം 664, ഇടുക്കി 262, എറണാകുളം 1600, തൃശൂര്‍ 1583, പാലക്കാട് 1040, മലപ്പുറം 2221, കോഴിക്കോട് 1531, വയനാട് 335, കണ്ണൂര്‍ 728, കാസര്‍ഗോഡ് 562 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,29,640 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,59,441 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
  Published by:Anuraj GR
  First published: