ഹോട്ടലിൽ ഇരുന്ന് കഴിക്കാൻ അനുമതിയില്ല; തീയറ്ററുകൾ തുറക്കില്ല; നിലവിലെ ലോക്ക്ഡൗണ്‍ തുടരും

Last Updated:

ഡബ്ല്യൂ.ഐ.പി.ആര്‍ എട്ടില്‍ നിന്ന് പത്താക്കുകയും ചെയ്തു. ഇനി മുതൽ ഡബ്ല്യൂ.ഐ.പി.ആര്‍ പത്തിന് മുകളിലുള്ള തദ്ദേശ വാർഡുകൾ മാത്രമായിരിക്കും കണ്ടെയ്ൻമെന്‍റ് സോണിൽ വരുക

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ ലോക്ക്ഡൗണ്‍ തുടരാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന് അവലോകന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നല്‍കിയില്ല. നിലവിലെ പോലെ പാഴ്സൽ ആയി നൽകുന്നത് തുടരും. ബാറുകളില്‍ ഇരുന്ന് മദ്യപിക്കാനും അനുമതി ഇല്ല. മദ്യവും പാഴ്സൽ നൽകുന്നത് തുടരും. തീയറ്ററുകള്‍ തുറക്കാനും അനുമതി നൽകിയിട്ടില്ല. തിയറ്ററുകൾ തുറക്കാൻ അനുമതി നൽകണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഹോട്ടലുകളിൽ ഇരുത്തി ഭക്ഷണം നൽകാനും അനുവദിക്കണമെന്ന് സംഘടനകൾ സർക്കാരിനോട് അഭ്യർഥിച്ചിരുന്നു. എന്നാൽ ഇത്തരം ഇളവുകൾ ഇപ്പോൾ നൽകേണ്ടതില്ലെന്നാണ് ഇന്ന് ചേർന്ന അവലോകന യോഗം തീരുമാനിച്ചത്.
അതേസമയം പ്രതിവാര പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ മാനദണ്ഡത്തിലും മാറ്റം വരുത്തി. ഡബ്ല്യൂ.ഐ.പി.ആര്‍ എട്ടില്‍ നിന്ന് പത്താക്കുകയും ചെയ്തു. ഇനി മുതൽ ഡബ്ല്യൂ.ഐ.പി.ആര്‍ പത്തിന് മുകളിലുള്ള തദ്ദേശ വാർഡുകൾ മാത്രമായിരിക്കും കണ്ടെയ്ൻമെന്‍റ് സോണിൽ വരുക. ഡബ്ല്യൂ. ഐ. പി. ആര്‍ അടിസ്ഥാനത്തില്‍ കൂടുതല്‍ വാര്‍ഡുകള്‍ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കും; നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസുകളും ആരംഭിക്കും
സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും തീരുമാനിച്ചു. പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
advertisement
പ്രൈമറി ക്ലാസുകള്‍ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേര്‍ന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തണം. രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്ന തീരുമാനമാവും ഉചിതം. വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കുമ്പോള്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്
advertisement
സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക മാസ്‌കുകള്‍ തയ്യാറാക്കണം. സ്‌കൂളുകളിലും മാസ്‌കുകള്‍ കരുതണം.
ഒക്ടോബര്‍ 18 മുതല്‍ കോളേജ് തലത്തില്‍ വാക്സിനേഷന്‍ സ്വീകരിച്ച വിദ്യാര്‍ത്ഥികളുടെ എല്ലാ ക്ലാസുകളും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
News Summary- Government decide to continue the current lockdown in Kerala. The decision was taken at a review meeting held today. Not allowed to sit and eat at the hotel. Will continue to deliver as a parcel as at present. It is not allowed to sit in bars and drink alcohol. Theaters are also not allowed to open. Various organizations had demanded permission to open theaters. However, today's review meeting decided that such exemptions should not be granted now.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹോട്ടലിൽ ഇരുന്ന് കഴിക്കാൻ അനുമതിയില്ല; തീയറ്ററുകൾ തുറക്കില്ല; നിലവിലെ ലോക്ക്ഡൗണ്‍ തുടരും
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement