രാഹുലിനെതിരെ മത്സരിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നല്‍കുന്നത്? പിണറായിക്ക് മറുപടിയുമായി ചെന്നിത്തല

Last Updated:

ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതിലൂടെ രാഹുല്‍ എന്ത് സന്ദേശമാണ് ദേശീയ രാഷ്ട്രീയത്തില്‍ നല്‍കുന്നതെന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്.

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരേ ഇടതുപക്ഷം മത്സരിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് സിപിഎം നല്‍കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധി മത്സരിക്കുകയാണെങ്കില്‍ സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ ഇടതുപക്ഷം തയ്യാറാകുമോയെന്നും ചെന്നിത്തല ചോദിച്ചു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ കഴിഞ്ഞ ദിവസം വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതിലൂടെ രാഹുല്‍ എന്ത് സന്ദേശമാണ് ദേശീയ രാഷ്ട്രീയത്തില്‍ നല്‍കുന്നതെന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്.
പിണറായി വിജയന് കോണ്‍ഗ്രസിനോട് അന്ധമായ രാഷ്ട്രീയ വിരോധമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കാന്‍ ശ്രമിച്ച സീതാറാം യെച്ചൂരിയെ ഒറ്റപ്പെടുത്തിയ ആളാണ് പിണറായി വിജയന്‍. ദേശീയ ജനാധിപത്യ പ്ലാറ്റ്ഫോം ഉണ്ടാകുന്നതിനെ എതിര്‍ത്തതിലൂടെ സിപിഎം നല്‍കിയ സന്ദേശമെന്താണെന്നും ചെന്നിത്തല ചോദിച്ചു.
ബി.ജെ.പിയെക്കാള്‍ രാഹുലിന്റെ സ്ഥാനാര്‍ഥ്വം എതിര്‍ക്കുന്നത് സി.പി.എമ്മാണ്. അത് രാഷ്ട്രീയ പാപ്പരത്തമാണ്. രാഹുല്‍ ഗാന്ധിയെ പിന്തുണക്കുയെന്ന കടമ നിറവേറ്റാതെ പോവുന്നത് ഹിമാലയന്‍ മണ്ടത്തരമാകും. ജ്യോതിബസു പറഞ്ഞ ഹിമാലയന്‍ മണ്ടത്തരം സിപിഎം വീണ്ടും ആവര്‍ത്തിക്കാന്‍ പോവുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
advertisement
രാഹുല്‍ ഗാന്ധിക്കെതിരേ മത്സരിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് ഇടതുപക്ഷ നല്‍കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാഹുലിനെതിരെ മത്സരിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നല്‍കുന്നത്? പിണറായിക്ക് മറുപടിയുമായി ചെന്നിത്തല
Next Article
advertisement
2027-ലെ സെന്‍സസ് ; 11,718 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
2027-ലെ സെന്‍സസ് ; 11,718 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
  • 2027-ലെ സെന്‍സസ് നടത്താന്‍ 11,718 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

  • 2027 സെന്‍സസ് പൂര്‍ണമായും ഡിജിറ്റല്‍ ആക്കി, മൊബൈല്‍ ആപ്പുകളും റിയല്‍ ടൈം നിരീക്ഷണവും നടപ്പാക്കും.

  • 30 ലക്ഷം ഫീല്‍ഡ് പ്രവര്‍ത്തകരെ നിയമിച്ച്, 1.02 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

View All
advertisement