5 കിലോമീറ്റർ ദൂരത്തിന് ഹെലികോപ്ടർ; സ്വന്തമായുള്ളത് 2 വിമാനങ്ങളും ഹെലികോപ്ടറുകളും ആഡംബരക്കാറുകളും; തലനാരിഴയ്ക്ക് അപകടം ഒഴിവായ ആശ്വാസത്തിൽ എം.എ യൂസഫലി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
വീട്ടുമുറ്റത്തുള്ള ഏറ്റവും മുന്തിയ വാഹനങ്ങളില്‍ യാത്ര ചെയ്താല്‍ ലേക് ഷോറിൽ എത്താൻ വേണ്ടിവരുന്ന പരമാവധി സമയം 15 മിനിട്ട്. എന്നാല്‍ ഭാര്യയും ബന്ധുക്കളുമൊന്നിച്ചുള്ള യാത്രയ്ക്ക് ഹെലിക്കോപ്റ്റര്‍ തെരഞ്ഞെടുക്കുകയായിരിന്നു കേരളത്തിലെ ഏറ്റവും വലിയ സമ്പന്നന്‍.
കൊച്ചി: ചെലവന്നൂര്‍ കായലോരത്തെ വീട്ടില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ ദൂരം മാത്രമാണ് ബന്ധു ചികിത്സയില്‍ കഴിയുന്ന സ്വന്തം ഉടമസ്ഥതയിലുള്ള ലേക്ക്‌ഷോര്‍ ആശുപത്രിയിലേയ്ക്കുള്ളത്. വീട്ടുമുറ്റത്തുള്ള ഏറ്റവും മുന്തിയ വാഹനങ്ങളില്‍ യാത്ര ചെയ്താല്‍ വേണ്ടിവരുന്ന പരമാവധി സമയം 15 മിനിട്ട്.എന്നാല്‍ ഭാര്യയും ബന്ധുക്കളുമൊന്നിച്ചുള്ള യാത്രയ്ക്ക് ഹെലിക്കോപ്റ്റര്‍ തെരഞ്ഞെടുക്കുകയായിരിന്നു കേരളത്തിലെ ഏറ്റവും വലിയ സമ്പന്നന്‍.
നാലു ദിവസം മുമ്പാണ് ലോകത്തെ ശതകോടീശ്വരന്‍മാരുടെ പട്ടിക ഫോബ്‌സ് മാസിക പുറത്തുവിട്ടത്. 10 മലയാളികള്‍ ഇടംപിടിച്ച പട്ടികയില്‍ 35600 കോടി രൂപയുടെ ആസ്തിയുമായി ലുലു ഗ്രൂപ്പ് ഉടമയായ എം.എ യൂസഫലിയാണ് പട്ടികയില്‍ ഒന്നാമന്‍. ആഗോള തലത്തില്‍ 589 ാം സ്ഥാനം.രാജ്യത്തെ അതിസമ്പന്നരില്‍ 26 ാമന്‍.
2018 നവംബറില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ആദ്യ സ്വകാര്യ ജറ്റ് വിമാനം എ.എ യൂസഫലിയുടേതായിരുന്നു. 360 കോടി രൂപ വിലയുള്ള ഗള്‍ഫ് ശ്രേണിയില്‍പെട്ട ജി. 550 വിമാനം യൂസഫലി വാങ്ങിയത് 2 വര്‍ഷം മുമ്പായിരുന്നു. എംബ്രാറെര്‍ ലെഗസി 650 ഇനത്തില്‍പ്പെട്ട 13 യാത്രക്കാര്‍ക്ക് സഞ്ചരിയ്ക്കാവുന്ന 150 കോടിയുടെ സ്വകാര്യ വിമാനവും യൂസഫലിയ്ക്ക് സ്വന്തമായുണ്ട്. 90 കോടി രൂപ വില വരുന്ന രണ്ട് ഹെലികോപറ്ററുകളുമുണ്ട്.
advertisement
ബെന്റ്‌ലി കോണ്ടിനെന്റല്‍ ജി.ടി വി. 8എസ്(3.85 കോടി), റോള്‍സ് റോയിസ്(6.95 കോടി), റേഞ്ച് റോവര്‍(1.95 കോടി), ബി.എം.ഡബ്ല്യു 730 എല്‍.ഡി (1.35 കോടി), മിനി കൂപ്പര്‍ കണ്‍ട്രിമാന്‍ (34.9 കോടി) ലെക്‌സസ്(1.39 കോടി) കേരളത്തില്‍ യൂസഫലിയ്ക്കായി യാത്ര സജ്ജമായ കാറുകളില്‍ ചിലത് ഇവയാണ്. ലുലു ആസ്ഥാനമായ കൊച്ചി ഇടപ്പള്ളിയിലെ മാരിയറ്റിലേക്കും ചെലവന്നൂരിലെ വീട്ടിലേക്കും ലേക്ക് ഷോര്‍ ആശുപത്രിയിലേയ്ക്കുമുള്ള പതിവുയാത്രകളില്‍ ഹെലികോപ്റ്റര്‍ തന്നെയാണ് സന്തതസഹചാരി.

advertisement
ജന്‍മ നാടായ നാട്ടികയിലേക്കുള്ള പതിവുയാത്രകളും ഹെലികോപ്റ്ററിലായിരുന്നു.അപകടത്തില്‍ യൂസഫലിയ്ക്കും കുടുംബത്തിനും ആപത്തില്ലെന്ന വാര്‍ത്തയുടെ സന്തോഷത്തിലാണ് നാട്ടുകാര്‍. ഇന്നു രാവിലെ എട്ടരയോടെയാണ് ലേക്ക് ഷോര്‍ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ പനങ്ങാട് കുഫോസ് ക്യാമ്പസിനുടുത്തുള്ള ചതുപ്പുനിലത്ത് യൂസഫലിയുടെ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്.

യൂസഫലിയും ഭാര്യയും പൈലറ്റുമുള്‍പ്പെടെ ആറു പേരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് കുഫോസ് ക്യാമ്പസില്‍ ഇറക്കാന്‍ കഴിയാതിരുന്ന ഹെലികോപ്ടര്‍ ചതുപ്പില്‍ ഇടിച്ചിറക്കുകയായിരുന്നു.
advertisement
മോശമായ കാലാവസ്ഥയും കനത്ത മഴയും കണക്കിലെടുത്ത് സോഫ്റ്റ് ലാന്റിംഗ് നടത്തുകയായിരുന്നുവെന്ന് ലുലു ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംഭവത്തേക്കുറിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണവുമാരംഭിച്ചു.

ആശുപത്രിയിൽ പ്രവേശിപ്പിയ്ക്ക്കപ്പെട്ട യൂസഫലിയുടെയും കുടുംംബത്തിൻ്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എം.എ.യൂസഫലിയ്ക്ക് നടുവേദന അനുഭവപ്പെപെടുന്നതിനാൽ സ്കാനിംഗ് അടക്കമുള്ള ടെസ്റ്റുകൾ നടത്തി. ഹെലികോപ്ടർ ഇടിച്ചിറക്കിയ സ്ഥലത്തിനോട് ചേർന്ന് താമസിയ്ക്കുന്ന രാജേഷും ഭാര്യയുമാണ് സംഭവത്തിന് ദൃക്സാക്ഷികൾ. ചതുപ്പിൽ ആഴ്ന്ന ഹെലികോപ്ടറിൽ നിന്നും ഇരുവരും ചേർന്നാണ് യൂസഫലിയെ പുറത്തിറക്കിയത്. വനിതാ പോലീസുകാരിയായ രാജേഷിൻ്റെ ഭാര്യ ഉടൻ പൊലീസിൽ വിവരമറിയിക്കുകയും സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ യൂസഫലിയെയും കൂടുംബത്തെയും ആശുപത്രിയിൽ എത്തിയ്ക്കുകയുമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 11, 2021 4:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
5 കിലോമീറ്റർ ദൂരത്തിന് ഹെലികോപ്ടർ; സ്വന്തമായുള്ളത് 2 വിമാനങ്ങളും ഹെലികോപ്ടറുകളും ആഡംബരക്കാറുകളും; തലനാരിഴയ്ക്ക് അപകടം ഒഴിവായ ആശ്വാസത്തിൽ എം.എ യൂസഫലി


