ഉമ്മൻ ചാണ്ടിയുടെ വാക്കുപാലിച്ച് എം.എ. യൂസഫലി; ഒന്ന് ചോദിച്ച സ്‌കൂളിന് രണ്ട് ബസ്സുകൾ സമ്മാനം
- Published by:Rajesh V
- news18-malayalam
Last Updated:
ഒരു ബസ് ആവശ്യപ്പെട്ടിടത്ത് യൂസഫലി രണ്ട് ബസുകളാണ് നല്‍കിയത്
കോട്ടയം: പുതുപ്പള്ളി എറികാട് ഗവ. യു പി സ്‌കൂളിലെ കുട്ടികള്‍ക്കാണ് ഉമ്മന്‍ചാണ്ടിയുടെ ഓര്‍മയ്ക്കായി രണ്ട് ബസുകള്‍ സമ്മാനിച്ച് പ്രമുഖ വ്യവസായി എം എ യൂസഫലി. ഒരു ബസ് ആവശ്യപ്പെട്ടിടത്താണ് യൂസഫലി രണ്ട് ബസുകൾ വാങ്ങി നൽകിയത്.
കുട്ടികള്‍ക്ക് യാത്രാസൗകര്യത്തിന് ബസ് അനുവദിക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ നേരത്തെ ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം യൂസഫലിയുമായി സംസാരിക്കാമെന്ന് അദ്ദേഹം വാക്കും കൊടുത്തു. പിന്നീട് ഉമ്മന്‍ചാണ്ടി ചികിത്സയ്ക്കായി പോയതിനാല് കാര്യങ്ങള്‍ അനുകൂലമായി നടന്നില്ല. പിന്നീട് അദ്ദേഹത്തിന്റെ മരണശേഷം കബറിടത്തില്‍ എത്തിയ യൂസഫലിയോട് ഈ വിവരം സ്‌കൂള്‍ അധികൃതര്‍ ധരിപ്പിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹവും ഇവര്‍ ശ്രദ്ധയില്‍പ്പെടുത്തി. പിന്നെയെല്ലാം വേഗത്തിലായി.
advertisement
ഒരു ബസ് ആവശ്യപ്പെട്ടിടത്ത് യൂസഫലി രണ്ട് ബസുകളാണ് നല്‍കിയത്. ഉമ്മന്‍ചാണ്ടിയുടെ സ്മരണക്കായി ബസുകളില്‍ ‘വേര്‍പിരിയാത്ത ഓര്‍മകള്‍ക്കായി’ എന്ന കുറിപ്പും ഉമ്മന്‍ചാണ്ടിയുടെ ചിത്രവും പിന്‍ഗ്ലാസ്സില്‍ പതിച്ചു. മുന്‍പിലെ ചില്ലില്‍ ചിത്രവും.
ബസുകളുടെ സമര്‍പ്പണം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് ചാണ്ടി ഉമ്മന്‍ എംഎല്‍എ നിര്‍വഹിക്കും. കുട്ടികളെക്കൂട്ടിയുള്ള ആദ്യയാത്ര പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കബറിടത്തിലേക്കാകും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
September 16, 2023 10:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉമ്മൻ ചാണ്ടിയുടെ വാക്കുപാലിച്ച് എം.എ. യൂസഫലി; ഒന്ന് ചോദിച്ച സ്‌കൂളിന് രണ്ട് ബസ്സുകൾ സമ്മാനം