കേരളത്തിന്റെ കടലാസ് രഹിത നിയമസഭ; നേരിൽ കണ്ട് മനസ്സിലാക്കാൻ മധ്യപ്രദേശ് സ്പീക്കറും സംഘവും എത്തി
- Published by:Naseeba TC
- news18-malayalam
Last Updated:
ധ്യപ്രദേശ് നിയമസഭാ സ്പീക്കർ ശ്രീ ഗിരീഷ് ഗൗതവും എം എൽ എ മാരും അടങ്ങുന്ന സംഘമാണ് കേരളത്തിലെത്തിയത്
തിരുവനന്തപുരം: സമ്പൂർണ്ണ കടലാസ് രഹിത നിയമസഭയിലേക്ക് നീങ്ങുന്ന കേരള നിയമസഭയുടെ പദ്ധതിയെക്കുറിച്ച് പഠിക്കാൻ മധ്യപ്രദേശ് സ്പീക്കറും സംഘവും കേരളത്തിലെത്തി. മധ്യപ്രദേശ് നിയമസഭാ സ്പീക്കർ ശ്രീ ഗിരീഷ് ഗൗതവും എം എൽ എ മാരും അടങ്ങുന്ന സംഘമാണ് കേരളത്തിലെത്തിയത്. സ്പീക്കറേയും എംഎൽഎമാരേയും തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ എത്തി കേരള നിയമസഭാ സ്പീക്കർ എഎൻ ഷംസീർ സന്ദർശിച്ചു.
മധ്യപ്രദേശ് നിയമസഭാ പബ്ലിക് അണ്ടര്‍ടേക്കിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. ഗൗരി ശങ്കര്‍ ബൈസന്‍, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. പി.സി. ശര്‍മ്മ, എസ്റ്റിമേറ്റ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. രാംപാല്‍ സിംഗ്, ആപ്ലിക്കേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. യശ്പാല്‍ സിംഗ് ശിശോദിയ, മധ്യപ്രദേശ് നിയമസഭാംഗം ശ്രീ. ദിവ്യരാജ് സിംഗ്, മറ്റുദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് സന്ദർശക സംഘത്തിലുള്ളത്.
Also Read- മെയിൽ നഴ്സ് ഓടിച്ച ആംബുലൻസ് ഇടിച്ച് അപകടത്തിൽ പിതാവിന് പിന്നാലെ നാല് വയസുള്ള മകളും മരിച്ചു
advertisement

സ്പീക്കറുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സമ്പൂർണ്ണ കടലാസ് രഹിത നിയമസഭയിലേക്ക് നീങ്ങുന്ന കേരള നിയമസഭയുടെ
ഇ നിയമസഭാ പദ്ധതിയെക്കുറിച്ച് പഠിക്കാനും , നേരിൽ കണ്ട് മനസ്സിലാക്കാനുമായി എത്തിച്ചേർന്ന മധ്യപ്രദേശ് നിയമസഭാ സ്പീക്കർ ശ്രീ ഗിരീഷ് ഗൗതവും എം എൽ എ മാരും അടങ്ങുന്ന സംഘത്തെ രാവിലെ തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ സന്ദർശിച്ചു.
advertisement
മധ്യപ്രദേശ് നിയമസഭാ പബ്ലിക് അണ്ടര്‍ടേക്കിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. ഗൗരി ശങ്കര്‍ ബൈസന്‍, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. പി.സി. ശര്‍മ്മ, എസ്റ്റിമേറ്റ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. രാംപാല്‍ സിംഗ്, ആപ്ലിക്കേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. യശ്പാല്‍ സിംഗ് ശിശോദിയ, മധ്യപ്രദേശ് നിയമസഭാംഗം ശ്രീ. ദിവ്യരാജ് സിംഗ്, മറ്റുദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് സന്ദർശക സംഘത്തിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 10, 2022 10:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിന്റെ കടലാസ് രഹിത നിയമസഭ; നേരിൽ കണ്ട് മനസ്സിലാക്കാൻ മധ്യപ്രദേശ് സ്പീക്കറും സംഘവും എത്തി