കാഴ്ച്ചപരിമിതിയുള്ള അധ്യാപകനെ ക്ലാസിൽ അപമാനിച്ചു; മഹാരാജാസ് കോളേജ് KSU യൂണിറ്റ് വൈസ് പ്രസിഡന്റ് അടക്കം 6 പേർക്ക് സസ്പെൻഷൻ
- Published by:Naseeba TC
- news18-malayalam
Last Updated:
ക്ലാസിലുണ്ടായിരുന്ന ചിലർ തന്നെയാണ് വീഡിയോ പകർത്തിയത്. ഇത് റീലായി പ്രചരിപ്പിച്ചുവെന്നും ആരോപണമുണ്ട്
കൊച്ചി: കാഴ്ചാ പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ എറണാകുളം മഹാരാജാസ് കോളേജിലെ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് അടക്കം ആറ് പേർക്ക് സസ്പെൻഷൻ. കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസിൽ അടക്കമുള്ള വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്.
മൂന്നാം വർഷ ബിഎ പൊളിറ്റിക്കൽ സയൻസ് ക്ലാസിനിടെയായിരുന്നു സംഭവം. ക്ലാസ് നടക്കുമ്പോള്‍ കളിച്ചും ചിരിച്ചും അനുവാദമില്ലാതെ പ്രവേശിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. അധ്യാപകന്റെ പുറകിൽ നിന്ന് വിദ്യാർത്ഥികൾ കളിയാകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. ക്ലാസിലുണ്ടായിരുന്ന ചിലർ തന്നെയാണ് വീഡിയോ പകർത്തിയത്. ഇത് റീലായി പ്രചരിപ്പിച്ചുവെന്നും ആരോപണമുണ്ട്.
Also Read- എഞ്ചിനിയറിംഗ് കോളേജ് അടിച്ച് തകർത്ത കേസിൽ ജെയ്ക് സി തോമസ് കോടതിയിൽ കീഴടങ്ങി
വീഡിയോ ദൃശ്യങ്ങള്‍ സങ്കടകരവും പ്രതിഷേധാര്‍ഹവുമാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പ്രതികരിച്ചു. അധ്യാപകനെ അവഹേളിച്ച വിദ്യാർത്ഥികൾക്കെതിരെ കോളേജ് നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഫെയ്സ്ബുക്ക് പോസ്റ്റിൽ ആർഷോ പറഞ്ഞു.
advertisement
മഹാരാജാസിലെ വിദ്യാർത്ഥി സംഘടനകൾക്കാകെ അപമാനം വരുത്തിവെച്ച കെഎസ്‌യു നേതാവ് ഫാസിലിനെതിരെ സംസ്ഥാന നേതൃത്വം നടപടിയെടുക്കണമെന്നും ആർഷോ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
August 14, 2023 10:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാഴ്ച്ചപരിമിതിയുള്ള അധ്യാപകനെ ക്ലാസിൽ അപമാനിച്ചു; മഹാരാജാസ് കോളേജ് KSU യൂണിറ്റ് വൈസ് പ്രസിഡന്റ് അടക്കം 6 പേർക്ക് സസ്പെൻഷൻ