കെ വിദ്യയുടെ ലുക്കൗട്ട് നോട്ടീസ് പതിച്ച് കെ.എസ്.യു പ്രതിഷേധം; പ്രതീകാത്മക സർട്ടിഫിക്കറ്റ് വിതരണവും
- Published by:Naseeba TC
- news18-malayalam
Last Updated:
കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിദ്യക്ക് എതിരെയുള്ള പ്രതീകാത്മക ലുക്ക് ഔട്ട് നോട്ടീസ് പതിച്ചത്
കോട്ടയം: വ്യാജ രേഖ ചമച്ച മഹാരാജാസ് കോളേജിലെ മുൻ എസ് എഫ് ഐ പ്രവർത്തകയെ സംരക്ഷിക്കുന്ന നിലപാടിനെതിരെ വ്യത്യസ്തമായി പ്രതിഷേധിച്ച് കെ. എസ്. യു പ്രവർത്തകർ. കെ എസ് യു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിദ്യക്ക് എതിരെയുള്ള പ്രതീകാത്മക ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചു.
എസ് എഫ് ഐ നേതാക്കന്മാരും പ്രവർത്തകരും വ്യാപകമായി വ്യാജരേഖ സംസ്ഥാനത്ത് ഉടനീളം ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് പ്രതീകാത്മകമായ സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
കെഎസ്‌യു കോട്ടയം ജില്ലാ പ്രസിഡന്റ് കെ എൻ നൈസാം, സംസ്ഥാന ഭാരവാഹികളായ ജെസ്വിൻ റോയ്, സെബാസ്റ്റ്യൻ ജോയ്, ജില്ലാ ഭാരവാഹികളായ അശ്വിൻ സാബു, അലൻ പറങ്ങോട്ട്, പാർഥിവ് സലിമോൻ എന്നിവർ പങ്കെടുത്തു.
advertisement
മഹാരാജാസ് കോളേജിലെ വ്യാജ പ്രവൃത്തി പരിചയ രേഖ ചമച്ച കേസില്‍ മുൻ വിദ്യാർത്ഥിനിയായ കെ വിദ്യ പന്ത്രണ്ടാം ദിവസവും ഒളിവിൽ കഴിയുകയാണ്. ഇതിനിടയിൽ വിദ്യയ്ക്ക് മുൻകൂർ ജാമ്യം നല്‍കരുതെന്ന് അഗളി പൊലീസ് ഹൈക്കോടതിയെ സമീപിച്ചു.
ജൂണ്‍ 20-നാണ് വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. വ്യാജരേഖാ കേസിൽ തെളിവ് ശേഖരണം പൂർത്തിയായെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
June 17, 2023 5:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെ വിദ്യയുടെ ലുക്കൗട്ട് നോട്ടീസ് പതിച്ച് കെ.എസ്.യു പ്രതിഷേധം; പ്രതീകാത്മക സർട്ടിഫിക്കറ്റ് വിതരണവും


